പച്ചക്കറിക്കു പിന്നാലെ പയറിനും -പരിപ്പിനും സവാളയ്ക്കും വില കുതിക്കുന്നു...

പച്ചക്കറിക്കു പിന്നാലെ പയറിനും -പരിപ്പിനും സവാളയ്ക്കും വില കുതിക്കുന്നു. തുവര പരിപ്പിന് 34.1 ശതമാനവും ചെറുപയര്‍ പരിപ്പിന് 9.1 ശതമാനവും ജൂലൈയില്‍ വില വര്‍ദ്ധനവുണ്ടായി.
സെപ്തംബറില്‍ വീണ്ടും വില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗസ്ത് 18 വരെയുള്ള കണക്കുപ്രകാരം പയര്‍, പരിപ്പ് വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്ന സ്ഥലത്തില്‍ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 9.2 ശതമാനത്തിന്റെ കുറവുണ്ട്. ഉഴുന്നുപരിപ്പിന്റെ കൃഷിയില്‍ 15.3 ശതമാനവും തുവര പരിപ്പിന്റെ കൃഷിയില്‍ 6.4 ശതമാനവും ഇടിവുണ്ടായി. വേനല്‍ച്ചൂടാണ് പ്രധാന കാരണമായത്.
പച്ചക്കറി വിലകള്‍ 37 ശതമാനം ഉയര്‍ന്നതോടെ ജൂലൈയില്‍ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന തോതായ 7.4 ശതമാനത്തില്‍ എത്തിയിട്ടുണ്ടായിരുന്നു. ആര്‍ബിഐയുടെ അനുവദനീയ പണപ്പെരുപ്പ പരിധി രണ്ടുമുതല്‍ ആറു ശതമാനംവരെയാണ്. തക്കാളിവിലയില്‍ നേരിയ കുറവ് വന്നെങ്കിലും സവാളവില ഉയരുന്നു. ആഗോള വിപണി വിശകലന ഏജന്‍സിയായ ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം അവസാനത്തോടെ സവാള വില 60-70 രൂപ നിരക്കിലെത്തും .
നിലവിലെ ശരാശരി വില 30.72 രൂപയാണ്. സവാളവില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കയറ്റുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ 40 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഡിസംബര്‍ വരെയാണ് 40 ശതമാനം തീരുവ നിശ്ചയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha





















