കണ്ണീര്‍ക്കാഴ്ചയായി.... കണ്ണൂരില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി.... കണ്ണൂരില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി .കെ. ഫവാസ് ആണ് മരിച്ചത്. 27 വയസ്സായിരുന്നു.
ഇന്നലെ രാത്രി കണ്ണപുരത്ത് വെച്ചായിരുന്നു അപകടം നടന്നത്. ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാനായി ശ്രമിക്കവെയായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഭാര്യ ഫായിസയെ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ച് യശന്ത്പൂര് ട്രെയിനില്‍ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.
പയ്യന്നൂരില്‍ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിന്‍ സ്ലോ ആയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ചക്കവേയാണ് അപകടം ഉണ്ടായത്.
"
https://www.facebook.com/Malayalivartha





















