കൈയാമം വെച്ചിട്ടില്ല; സുഹൃത്തുക്കളോടൊപ്പം കൂട്ടുകൂടി ഉല്ലസിക്കാനും ഫോൺ ചെയ്യാനും സ്‌റ്റേഷനുകളിൽ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങാനുമൊക്കെ സൗകര്യം; ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ട്രെയിനിൽ കൊടി സുനിയുടെ ഉല്ലാസ യാത്ര!!! നടുക്കുന്ന വീഡിയോ പുറത്ത്

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം ക്രിമിനൽ കൊടി സുനി തൃശൂരിൽ നിന്നും കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.കൈയ്യാമം വെച്ചിട്ടില്ല. സുഹൃത്തുക്കളോടൊപ്പം കൂട്ടുകൂടി ഉല്ലസിക്കാനും ഫോൺ ചെയ്യാനും സ്‌റ്റേഷനുകളിൽ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങാനുമൊക്കെ കൊടി സുനിക്ക് സൗകര്യം ചെയ്തു കൊടുത്തിരിക്കുകയാണ്. മാത്രമല്ല കൊടി സുനി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്.
മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് ഈ വീഡിയോ . മാത്രമല്ല പിണറായി പോലീസിനെ വിമർശിക്കുകയാണ് അദ്ദേഹം. നേരത്തെയും കൊടി സുനിയെ കുറിച്ച് ചില ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അതായത് ജയിലിനുള്ളിൽ പോലും കൊടി സുനിൽ സ്വർണക്കടത്തും ക്വട്ടേഷനും നേതൃത്വം കൊടുക്കുന്നുണ്ട് എന്നൊരു ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു.
ഹവാല കൊള്ളസംഘത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയും കൊലക്കേസിലെ മുഖ്യപ്രതിയുമായ റഷീദിനൊപ്പം സഖ്യത്തിലാണു സുനിയും സംഘവും എന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിട്ടുണ്ട് . അതിനു പിന്നാലെയാണ് കൊടി സുനി തൃശൂരിൽ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യുന്ന വീഡിയോ പുറത്ത് വരുന്നത് . പ്രതിക്കായി പാലിക്കേണ്ട യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള യാത്രയാണ് നടത്തുന്നത് എന്ന് വേദിയിൽ നിന്നും വ്യക്ത്മാണ്. വീഡിയോ അടക്കം മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ പങ്കു വച്ച ഫേസ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം ക്രിമിനൽ കൊടി സുനി തൃശൂരിൽ നിന്നും കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന കാഴ്ചയാണിത്.
ഇയാൾ കോളിളക്കമുണ്ടാക്കിയ ഫസൽ വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും പ്രതിയാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ പോലീസ് പാലിക്കേണ്ട ചില മര്യാദകളുണ്ട്. അതെല്ലാം കാറ്റിൽ പറത്തി സുനിക്ക് സുഖയാത്ര ഒരുക്കുകയാണ് കെ പോലീസ്.
കൈയാമം വെച്ചിട്ടില്ല. സുഹൃത്തുക്കളോടൊപ്പം കൂട്ടുകൂടി ഉല്ലസിക്കാനും ഫോൺ ചെയ്യാനും സ്‌റ്റേഷനുകളിൽ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങാനുമൊക്കെ ഒരു കൊടും ക്രിമിനലിന് സൗകര്യം ചെയ്തു കൊടുത്ത പിണറായി പോലീസിന്റെ ആ കരുതൽ ആരും കാണാതെ പോകരുത്. എല്ലാവരും കാൺകെ ഈ പാർട്ടി ഗുണ്ടയെ ഇങ്ങനെ കയറൂരി വിട്ടിരിക്കുകയാണെങ്കിൽ ജയിലിനകത്ത്ഇവനനുഭവിക്കുന്ന സുഖ സൗകര്യങ്ങൾഎന്തായിരിക്കുമെന്നൂഹിക്കാമല്ലോ !!! എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha





















