തുവ്വൂര്‍ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി... കേസില്‍ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു

കാണാതായ സുജിതയുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപം... തുവ്വൂര്‍ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി... കേസില്‍ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്.
ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനില്‍ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവര്‍. അന്ന് വൈകുന്നേരം ഫോണ്‍ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.
തൊട്ടടുത്ത ദിവസം വിഷ്ണു തുവ്വൂരില്‍ തന്നെയുള്ള സ്വര്‍ണക്കടയില്‍ സ്വര്‍ണം വില്‍ക്കാനെത്തിയിരുന്നു. സുജിതയുടെ സ്വര്‍ണാഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം. വിഷ്ണുവാണ് ആഭരണങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുപോയത്. സുജിതയെ കാണാതാവുന്നതിന് മുന്‍പ് തന്നെ വിഷ്ണു തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജോലി രാജിവച്ചിരുന്നു.
ഐഎസ്ആര്‍ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു. വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നായിരുന്നു കൃഷി ഭവന്റെ ഓഫീസും. ഇവിടെയായിരുന്നു സുജിത ജോലി ചെയ്തിരുന്നത്.
അതേസമയം മലപ്പുറം തുവ്വൂരിനു സമീപം വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം, കഴിഞ്ഞ ദിവസം കാണാതായ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യുടേത് എന്നു മൊഴി. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒന്‍പതിനാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനു പുറമെ പിതാവ് കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്‍മാരായ വൈശാഖ്, ജിത്തു, ഇവരുടെ സുഹൃത്ത് ഷിഫാന്‍ എന്നിവരും അറസ്റ്റിലായി.തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ പാളത്തിന് അടുത്താണ് വിഷ്ണുവിന്റെ വീട്. അഴുകിത്തുടങ്ങിയ മൃതദേഹം മുഴുവനായി പുറത്തെടുക്കാനായിട്ടില്ല. കൊലയ്ക്കു ശേഷം ആഭരണങ്ങള്‍ മുറിച്ചെടുത്ത് വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha





















