കണ്ണീരടക്കാനാവാതെ.... അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍ പെട്ട് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ.... അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍ പെട്ട് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ലിയോറ ശ്രീ എന്ന 10 വയസുകാരിയാണ് മരിച്ചത്.
ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെങ്കല്‍പ്പേട്ടിന് സമീപത്തെ കോവിലമ്പാക്കത്താണ് അപകടമുണ്ടായത്. മടിപാക്കത്തെ സ്‌കൂളിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്.ട്രാഫിക് ബ്ലോക്കിനിടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. കോവിലമ്പാക്കത്തിന് സമീപത്ത് കുടിവെള്ള ടാങ്കറുകള്‍ അനധികൃതമായി ഓടുന്നതായി വ്യാപക റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















