Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

കരുവന്നൂർ തട്ടിപ്പിൽ സിപിഎം സംസ്ഥാനസമിതി അംഗവും, കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനിലേക്ക്....അന്വേഷണം വ്യാപിപ്പിച്ച് ഇഡി...മൊയ്തീനെ ഇഡി വീണ്ടും നാളെ ചോദ്യം ചെയ്യും....പത്തംഗ ഇഡി സംഘമാണ് കണ്ണന്റെ ബാങ്കിൽ റെയ്ഡ് നടത്തുന്നത്....

18 SEPTEMBER 2023 04:45 PM IST
മലയാളി വാര്‍ത്ത

കരുവന്നൂർ തട്ടിപ്പിൽ സിപിഎം സംസ്ഥാനസമിതി അംഗവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. അയ്യന്തോൾ സഹകരണ ബാങ്കിലെ റെയ്ഡിന് പിന്നാലെ എം.കെ.കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തി. മുൻ മന്ത്രി എസി മൊയ്തീനെ ഇഡി വീണ്ടും നാളെ ചോദ്യം ചെയ്യും. ഇതിനിടെയാണ് കണ്ണനിലേക്ക് അന്വേഷണം.കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ ഇ.ഡി. പരിശോധന നടത്തുകയാണ്. പുലർച്ചെ കൊച്ചിയിൽനിന്നുള്ള ഇ.ഡി.യുടെ നാൽപ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നു എന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടർച്ചയായാണ് പുതിയ പരിശോധനകൾ.

 

സായുധ സേനാംഗങ്ങളുടെ അകമ്പടിയോടെ കൊച്ചിയിൽനിന്നെത്തിയ പത്തംഗ ഇഡി സംഘമാണ് കണ്ണന്റെ ബാങ്കിൽ റെയ്ഡ് നടത്തുന്നത്. കണ്ണനെ രാവിലെ വിളിച്ച് വരുത്തിയ ശേഷം സാന്നിധ്യത്തിലാണ് പരിശോധന. കരുവന്നൂർ കേസിൽ ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ അയ്യന്തോൾ ബാങ്കിലുള്ള നാല് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു.എം.കെ.കണ്ണന്റെ അറിവോടെയാണ് സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുതിയ തലത്തിലേക്ക നീളുന്നത്.ഇയാളുടെ അക്കൗണ്ടുകളിലക്ക് കഴിഞ്ഞ 10 വർഷത്തിനിടയിൽ 40 കോടി രൂപയുടെ ഇടപാടുകൾ നടന്നെന്നാണ് വിവരം. ഒരു ദിവസം 50000 രൂപ വച്ച് 25ലേറെ തവണ ഇയാൾ ബാങ്കിൽ പണം നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കാനാണ് ഈ നിക്ഷേപം നടത്തിയെന്നും ഇഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു.

 

എ.സി. മെയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശൻ എന്ന സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം.ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളിലുള്ള പല അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. നിലവിൽ ഇ.ഡി. കസ്റ്റഡിയിലാണ് ഇയാൾ. 2013 മുതൽ 2023 വരെയുള്ള കാലത്ത് നടത്തിയ ഇടപാടുകളാണ് ഇഡി പരിശോധിച്ചത്. ഒരു ദിവസം 50,000 രൂപ വച്ച് ഏറെ തവണ ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഈ അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. തൃശൂർ ബാങ്കിലെ ഇടപാടുകൾക്ക് കണ്ണന്റെ അറിവുണ്ടെന്നാണ് ഇഡി നിഗമനം. എംവി രാഘവന്റെ വിശ്വസ്തനായിരുന്നു കണ്ണൻ. സിഎംപിയിൽ നിന്നും കുറച്ചു കാലം മുമ്പാണ് കണ്ണൻ സിപിഎമ്മിൽ തിരിച്ചെത്തിയത്.

1964 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന കണ്ണൻ 1986ലാണ് സി.എംപിയിൽ ചേരുന്നത്. 1998ൽ തൃശൂർ എംഎൽഎയായി. തൃശൂർ കോർപ്പറേഷൻ കൗൺസിലർ, തൃശൂർ അർബൻ ഡവലപ്പ്മെന്റ് അഥോറിറ്റി ചെയർമാൻ, സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, തൃശൂർ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. തൃശൂർ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ, തൃശൂർ ജില്ലാ സഹകരണ ആയുർവേദ ആശുപത്രി പ്രസിഡന്റ്, സി. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, സെൻട്രൽ കൗൺസിൽ അംഗം, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.കെ. ആർ. അരവിന്ദാക്ഷന്റെ നിര്യാണത്തെ തുടർന്നാണ് സി.എംപി ജനറൽ സെക്രട്ടറിയായത്. സിപിഎമ്മുമായി അടുപ്പം പുലർത്തിയിരുന്ന കണ്ണൻ സംഘടനയെ സിപിഎമ്മിൽ ലയിപ്പിക്കാനുള്ള ചർച്ചയിലും സജീവമായിരുന്നു. ഇതിനിടെയാണ് കോടതിവിലക്ക് നിലനിൽക്കെ, സി.എംപി കണ്ണൻ വിഭാഗം സിപിഎമ്മിൽ ലയിച്ചത്.

 

ഇതോടെ വീണ്ടും കണ്ണൻ സിപിഎമ്മിന്റെ മുഖമായി. തൃശൂർ പൂങ്കുന്നം സ്വദേശിയാണ് കണ്ണൻ.നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കരുവന്നൂരിൽ ഇടനിലനിന്ന് കിരൺ 30 കോടി രൂപ തട്ടിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ പണം എവിടെയെന്നത് ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിരുന്നില്ല. നിലവിൽ ഇ.ഡി. കൊച്ചിയിലെ ബിസിനസുകാരനായ ദീപക് എന്നയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നുണ്ട്. വിവിധ ഷെൽ കമ്പനികളുണ്ടാക്കി അഞ്ചരക്കോടി രൂപ ദീപക് വെളുപ്പിച്ചെന്നാണ് ഇ.ഡി. കണ്ടെത്തിയത്.കിരണിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ദീപക് സത്യപാലൻ. അതുകൊണ്ടുതന്നെ കിരൺ തട്ടിയ 30 കോടി രൂപയിൽ അഞ്ചരക്കോടി രൂപ വെളുപ്പിച്ചത് ദീപക് വഴിയാണെന്നാണ് ഇ.ഡി. നിഗമനം. അതിനിടെ കൊടുങ്ങല്ലൂർ ഭാഗത്തുള്ള രണ്ട് ബാങ്കുകളിലും വടക്കാഞ്ചേരി ഭാഗത്തുള്ള രണ്ട് ബാങ്കുകളിലും കോലേരി, കാഞ്ഞാണി ഭാഗങ്ങളിലെ ഓരോ ബാങ്കിലും കള്ളപ്പണ ഇടപാടുകൾ നടന്നതായി ഇ.ഡി.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (14 minutes ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (58 minutes ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (2 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (2 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (3 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (3 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (4 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (5 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (5 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (6 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (6 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (6 hours ago)

Malayali Vartha Recommends