ബന്ധുവിന്റെ മരണ വാര്‍ത്ത അറിഞ്ഞ് പോയത് അന്ത്യയാത്രയായി.... ഓട്ടോറിക്ഷ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവറുള്‍പ്പെടെ അഞ്ച് മരണം
ബന്ധുവിന്റെ മരണ വാര്‍ത്ത അറിഞ്ഞ് പോയത് അന്ത്യയാത്രയായി.... ഓട്ടോറിക്ഷ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവറുള്‍പ്പെടെ അഞ്ച് മരണം. മരിച്ചത് ഒരു കുടുംബത്തിലെ നാല് സ്ത്രീകളാണ്. ഓട്ടോയില്‍ പുത്തൂരിലെ മരണവീട്ടിലേക്ക് പോവുന്ന വഴിക്കാണ് ദാരുണാപകടമുണ്ടായത്. സ്ത്രീകള്‍ നാലു പേരും സഹോദരങ്ങളുടെ മക്കളാണ്.
ബദിയടുക്ക പള്ളത്തടുക്കയില്‍ വച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരായ നാല് സ്ത്രീകള്‍ക്കൊപ്പം ഓട്ടോ ഡ്രൈവറും മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ മൊഗറില്‍ താമസിക്കുന്ന എ.എച്ച്. അബ്ദുറഊഫ് (58), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (50), മൊഗ്രാല്‍ പുത്തൂര്‍ ദിഡുപ്പയിലെ ശൈഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ദിഡുപ്പ കടവത്തെ ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ (50), ബെള്ളൂര്‍ മൊഗറിലെ അബ്ബാസിന്റെ ഭാര്യ നഫീസ (55) എന്നിവരാണ് മരിച്ചത്.
ഇവര്‍ പുത്തൂരില്‍ ബന്ധുവിന്റെ മരണ വാര്‍ത്ത അറിഞ്ഞ് പോവുകയായിരുന്നു . അതിനിടെയാണ് മാന്യ ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിന്റെ ബസും ഓട്ടോയും കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഓട്ടോ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. നാലു പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒരാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍വെച്ചും.
സ്‌കൂള്‍ കുട്ടികളെ പെര്‍ളയില്‍ ഇറക്കി തിരികെ മാന്യയിലേക്ക് പള്ളത്തടുക്ക വഴി വരുകയായിരുന്ന ബസ്. കുട്ടികള്‍ ബസ്സില്‍ ഇല്ലാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം.
"
https://www.facebook.com/Malayalivartha