വിലക്കുകള്‍ മറികടന്ന് ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ച പാട്ടുകാരി... മാപ്പിളപ്പാട്ടുകള്‍ കൊണ്ട് ആസ്വാദകഹൃദയം കീഴടക്കിയ ഗായിക റംല ബീഗം അന്തരിച്ചു...
വിലക്കുകള്‍ മറികടന്ന് ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ച പാട്ടുകാരി... മാപ്പിളപ്പാട്ടുകള്‍ കൊണ്ട് ആസ്വാദകഹൃദയം കീഴടക്കിയ ഗായിക റംല ബീഗം(86) അന്തരിച്ചു...
കോഴിക്കോട് പാറോപ്പടിയിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 1946 നവംബര്‍ മൂന്നിന് ആലപ്പുഴ ജില്ലയിലായിരുന്നു റംല ബീഗത്തിന്റെ ജനനം. ഹുസൈന്‍ യൂസഫ്-യമാന മറിയംബീവി ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവളാണ്.
ഹിന്ദി ഗാനങ്ങള്‍ പാടിക്കൊണ്ടായിരുന്നു റംല തന്റെ സംഗീത ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിലെ പ്രധാന ഗായികയായി വളര്‍ന്നു. 18ാം വയസില്‍ വിവാഹം .അതിനു ശേഷവും കഥാപ്രസംഗ സംഗീത രംഗങ്ങളില്‍ സജീവമായ റംല ഒരുകാലത്തെ മലയാള സംഗീത വേദികളിലെ സ്ഥിര സാന്നിദ്ധ്യമായി മാറുകയായിരുന്നു.
ഇരുപതോളം ഇസ്ലാമിക കഥകള്‍ കൂടാതെ പി. കേശവദേവിന്റെ ഓടയില്‍നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി തുടങ്ങിയ കഥകളും കഥാപ്രസംഗ രൂപത്തില്‍ കല്യാണ വീടുകളിലും ക്ഷേത്രങ്ങളിലും പാടി അവതരിപ്പിച്ചു.
സ്വദേശത്തും വിദേശത്തും സ്റ്റേജുകളില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്നു. പതിനായിരത്തില്‍പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ച് റംല റെക്കാര്‍ഡ് നേടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha