എറണാകുളം മുനമ്പത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി.... മൂന്ന് പേരെ രക്ഷപ്പെടുത്തി, കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

എറണാകുളം മുനമ്പത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മാലിപ്പുറത്തു നിന്നും മീന്‍ പിടിക്കാന്‍ പോയ സമൃദ്ധി എന്ന ബോട്ടാണ് മറിഞ്ഞത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് അപകടം നടന്നത്.
നാല് മണിക്കൂറോളം കടലില്‍ കിടന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. മത്സത്തൊഴിലാളികളെ കരക്കെത്തിച്ചത് സെന്റ് ജൂഡ് വള്ളത്തിലെ തൊഴിലാളികളാണ്. ആനന്ദന്‍, മണികണ്ഠന്‍, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഫോര്‍ട്ട്കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായ നാല് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha























