ആനത്തലവട്ടം ആനന്ദന്റെ വിയോഗം മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു

ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു. രോഗത്തിന്റെ അസ്വസ്ഥതകള്‍ സഖാവിനെ അലട്ടിത്തുടങ്ങിയിട്ട് അധിക നാളുകളായില്ല.
രോഗക്കിടക്കയിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വിളിക്കുകയും ഇടപെടുകയും ചെയ്തിരുന്നു. ജീവിതം തൊഴിലാളികള്‍ക്കായി നീക്കിവെച്ച സഖാവ്. സഖാവിന്റെ വേര്‍പാട് വേദനാജനകമാണ്. ആ പോരാട്ട ജീവിതം മുന്നോട്ടുള്ള യാത്രയില്‍ ഊര്‍ജമാണെന്നും മന്ത്രി അനുശോചിച്ചു.
"https://www.facebook.com/Malayalivartha























