കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 2.33 കോടി രൂപയുടെ സ്വര്‍ണം പിടികൂടി... വിവിധ സംഭവങ്ങളിലായി അഞ്ചു യാത്രക്കാരെയും സ്വര്‍ണം വാങ്ങാനെത്തിയ രണ്ടുപേരെയും അറസ്റ്റു ചെയ്തു

കരിപ്പൂര്‍ വിമാനത്താവളത്തിലെ പരിശോധനപൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ മലപ്പുറം ചെമ്മാട് സ്വദേശി സതീഷില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവച്ച് ഈ വര്‍ഷം പൊലീസ് പിടികൂടുന്ന 32ാമത്തെ കേസാണ്.
ഇന്നലെ രാത്രി ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ ഇയാള്‍ സ്വര്‍ണം കടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പൊലീസ് നീരിക്ഷിച്ചു.
എയര്‍പോര്‍ട്ടിന് പുറത്ത് എത്തിയതിന് പിന്നാലെ പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് എക്സറേ എടുത്തപ്പോഴാണ് ശരീരത്തിനുള്ളില്‍ കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 2.33 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നു സംഭവങ്ങളിലായാണിത്. അഞ്ചു യാത്രക്കാരെയും സ്വര്‍ണം വാങ്ങാനെത്തിയ രണ്ടുപേരെയും അറസ്റ്റുചെയ്തു.
ദോഹയില്‍നിന്നു കടത്താന്‍ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണവും ജിദ്ദയില്‍നിന്നു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണവുമാണ് ആദ്യം പിടികൂടിയത്. ദോഹയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം ചെമ്മാട് സ്വദേശി സതീഷ് (44) ആണ് 33 ലക്ഷം രൂപ വിലവരുന്ന 577.5 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിനുപുറത്ത് ആദ്യം പോലീസിന്റെ പിടിയിലായത്.
സ്വര്‍ണം രണ്ട് കാപ്സ്യൂളുകളുടെ രൂപത്തില്‍ പായ്ക്കുചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ജിദ്ദയില്‍ നിന്നെത്തിയ വയനാട് സ്വദേശി മുബാറക്ക് (36), മലപ്പുറം കൊളത്തൂര്‍ സ്വദേശി യൂസഫ് (36) എന്നിവരുടെ ലഗേജിലുണ്ടായിരുന്ന വാഹന എയര്‍ഹോണുകള്‍ക്കകത്ത് സ്വര്‍ണക്കട്ടികളായും പഴ്‌സില്‍ ബിസ്‌കറ്റ് രൂപത്തിലും ഒളിപ്പിച്ചനിലയിലാണ് അരക്കിലോ സ്വര്‍ണം കണ്ടെടുത്തത്. നാല് എയര്‍ഹോണിനകത്ത് നാല് സ്വര്‍ണക്കട്ടികളാണുണ്ടായിരുന്നത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം വിമാത്താവളത്തിനു പുറത്തിറങ്ങിയ മൂവരെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുബാറക്കും യൂസഫും കൊണ്ടുവന്ന സ്വര്‍ണം കൈപ്പറ്റാനായി വിമാനത്താവളത്തിലെത്തിയ വള്ളുവമ്പ്രം പുല്ലാര സ്വദേശികളായ കെ.പി. ഫൈസല്‍ (30), നിഷാദ് (26) എന്നിവരും പിടിയിലായി. ഇവര്‍ സഞ്ചരിച്ച രജിസ്‌ട്രേഷര്‍ നമ്പറില്ലാത്ത വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ കടത്തുകാര്‍ക്ക് നല്‍കാനായി 40,500 രൂപ കരുതിയിരുന്നു. ഇതും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. സ്വര്‍ണം ഒളിപ്പിച്ചുകടത്തിയ ലഗേജ് ബോക്‌സില്‍ കസ്റ്റംസ് മാര്‍ക്ക് കാണപ്പെട്ടിരുന്നു. വിശദമായ സ്‌കാനിങ് ആവശ്യമായി വരുമ്പോഴാണ് കസ്റ്റംസ് ലഗേജ് ബോക്‌സില്‍ മാര്‍ക്ക് ചെയ്യാറുള്ളത്. ഇവരുടെ ഫോണില്‍ കോഴിക്കോട് വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി വിവരങ്ങളും ഉണ്ടായിരുന്നതായി വിവരമുണ്ട്.രണ്ടു യാത്രക്കാരില്‍ നിന്നായി 1.7 കോടി രൂപയുടെ മൂന്നരക്കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു.
"
https://www.facebook.com/Malayalivartha























