നിയമന കോഴ തട്ടിപ്പ്; ഒളിവിൽ കഴിയുന്ന അഖിൽ സജീവ് പിടിയിലായിരിക്കുകയാണ്... ഇന്നു പുലർച്ചെ തേനിയിൽ വച്ചാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്....സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി...കന്റോൺമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്....

നിയമന കോഴ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന അഖിൽ സജീവ് പിടിയിലായിരിക്കുകയാണ്, പിടികൂടിയത് പത്തനംത്തിട്ട പോലീസ്
, തേനിയിൽ നിന്നാണ് പിടികൂടിയത്. അഖിൽ സജീവ് ഉൾപ്പെടെ കോട്ടയത്ത് നടത്തിയത് വൻ തട്ടിപ്പെന് പൊലിസ്. കേസിൽ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സംഘം നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്. കേസിൽ കോട്ടയം എസ്പിക്ക് കന്റോൺമെന്റ് പൊലിസ് റിപ്പോർട്ട് നൽകും. ഇടനിലക്കാരനെന്ന് സംശയിക്കുന്ന ബാസിത്തിന്റെ ഫോണിലെ വിവരങ്ങൾ മാച്ചു കളഞ്ഞതായും പൊലിസ് പറയുന്നു. അതിനിടെ, പരാതി ഉന്നയിച്ച ഹരിദാസിന് വേണ്ടിയും പൊലിസ് അന്വേഷണം ഊർജ്ജിതമാക്കുകയാണ്. മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് ഹാജരായിരുന്നില്ല.
അതിനിടെ, നിയമന തട്ടിപ്പ് കേസിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. ഹരിദാസിൽ നിന്നും ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ പ്രതികൾ വാങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. നിയമന തട്ടിപ്പ് കേസിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. മറ്റ് പ്രതികൾക്ക് വേണ്ടി അന്വേഷണം നടക്കുന്നുവെന്നും ഇവരെ കൂടി പിടികൂടിയാൽ മാത്രമേ കേസിന്റെ നിജസ്ഥിതി വ്യക്തമാവു എന്നുമാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്.കോട്ടയത്ത് വന്‍ തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരനെന്നു സംശ യിക്കുന്ന ബാസിത്തിന്റെ ഫോണിലെ മായ്ച്ചു കളഞ്ഞ വിവരങ്ങള്‍ കണ്ടെടുക്കാനും പോലീസ് നടപടികള്‍ സ്വീകരിക്കും. കേസില്‍ കോട്ടയം എസ് പിക്ക് കന്റോണ്‍മെന്റ് പോലിസ് റിപ്പോര്‍ട്ട് നല്‍കും.
നിയമന കോഴ പരാതി ഉന്നയിച്ച ഹരിദാസിന് വേണ്ടി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊഴിയെടുക്കാനായി പോലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് ഹാജരാ യിരുന്നില്ല. നിയമന തട്ടിപ്പ് കേസില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കന്നത്.ആരോഗ്യവകുപ്പിലെ കോഴ ആരോപണത്തിൽ കുറ്റാരോപിതനായ അഖിൽ സജീവ് വാട്‌സാപ്പിൽ സജീവമാകുന്നത് വൈഫൈ ഉപയോഗിച്ചെന്ന് സൂചന. തമിഴ്‌നാട്ടിലിരുന്നാണ് സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നതെന്നാണ് വിവരം. നിയമന കേസ് തട്ടിപ്പ് പ്രതി അഖില്‍ സജീവ് തട്ടിപ്പിനിരയാക്കിയത് സ്വന്തം നാട്ടുകാരെയും. തട്ടിപ്പിനിരയാക്കപ്പെട്ട ആരെങ്കിലും കേസിന് പോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കലായിരുന്നു അഖില്‍ സജീവിന്റെ സ്ഥിരം രീതിയുണ്ടായിരുന്നത്.കേസിന് പോയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അഖില്‍ സജീവിന്റെ ഭീഷണി. സി.ഐ.ടി.യു നേതാവായ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ട് പ്രയോജനമില്ലെന്നും അഖില്‍ സജീവ് പറഞ്ഞിരുന്നതായി തട്ടിപ്പിനിരയായ യുവാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 2022 ഫെബ്രുവരി പതിനെട്ടാം തീയതി അഖില്‍ സജീവിന്റെ വള്ളിക്കോട്ടെ വീട്ടിലെത്തിയാണ് യുവാവ് ഒരു ലക്ഷം രൂപ അഖില്‍ സജീവിന് കൈമാറിയത്.അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ ജോലി വാങ്ങി നല്‍കാം എന്നായിരുന്നു വാഗ്ദാനം.
ഒടുവില്‍ ജോലി ലഭിക്കില്ല എന്ന് ഉറപ്പായതോടെ കൊടുത്ത പണം തിരികെ ചോദിച്ചു.പണം തിരികെ നല്‍കില്ലെന്നും താന്‍ സിഐടിയു നേതാവാണെന്നും കേസിന് പോയിട്ട് കാര്യമില്ലെന്നുമായിരുന്നു അഖില്‍ സജീവിന്റെ മറുപടിയെന്നും യുവാവ് പറഞ്ഞു.പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് യുവാവ് പരാതി നല്‍കിരുന്നു. പരാതിക്കാരനും അഖില്‍ സജീവും സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിക്കാരന്‍ സ്റ്റേഷനില്‍ എത്തി. എന്നാല്‍ അഖില്‍ സജീവ് സ്റ്റേഷനില്‍ ഹാജരായില്ല. ഫോണില്‍ പൊലീസിനോട് അഖില്‍ സജീവ് സംസാരിച്ചു. കേസുമായി മുന്നോട്ടു പോയാല്‍ അത്മഹത്യ ചെയ്യുമെന്ന് അഖില്‍ സജീവ് പരാതിക്കാരനെ ഭീഷണിപ്പെടുത്തി.ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്ന അഖില്‍ സജീവിന്റെ വാക്ക് വിശ്വസിച്ചാണ് താന്‍ പണം കൈമാറിയതെന്ന് പരാതിക്കാരന്‍ പറയുന്നു.സി ഐ ടി യു ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അഖില്‍സജീവിനെ മാറ്റിയ കാര്യമൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























