തൃശൂരില്‍ യുവതി വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍... മരണത്തില്‍ ദൂരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്

തൃശൂരില്‍ യുവതി വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍... മരണത്തില്‍ ദൂരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. പെരുമ്പിലാവ് കല്ലുംപുറം സ്വദേശിനി സബീന (25) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനത്തിലുളളത്. സബീനയുടെ ഭര്‍ത്താവ് ആബിദ് മലേഷ്യയിലാണ്. ആറു വയസ്സുകാരനായ മൂത്ത മകനെ സബീന രാവിലെ മദ്രസയില്‍ പറഞ്ഞയച്ചു. രണ്ടു വയസ്സുകാരനായ ഇളയ മകനെ ഉറക്കി കിടത്തിയതിന് ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് സംശയം.
ഭര്‍തൃവീട്ടുകാര്‍ക്കെതിരെയാണ് ബന്ധുക്കള്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. അതേസമയം ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി പോലീസ്.
"
https://www.facebook.com/Malayalivartha






















