ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി കാര്‍ യാത്രികന് ദാരുണാന്ത്യം

ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി കാര്‍ യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍ ആണ് മരിച്ചത്. പുലര്‍ച്ചെ ആറോടെ ദേശീയപാതയില്‍ അമ്പാട്ടുകാവിലാണ് അപകടം സംഭവിച്ചത്.
നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കൃഷ്ണകുമാറാണ് കാര്‍ ഓടിച്ചിരുന്നത്. അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha






















