സമുദ്രനിരപ്പില്‍നിന്ന് 2500 അടി ഉയരെയുള്ള പതിക്കമല ട്രക്കിങ് താല്‍പര്യമുള്ളവരുടെ ഇഷ്ടകേന്ദ്രമായി മാറുന്നു

സമുദ്രനിരപ്പില്‍നിന്ന് 2500 അടി ഉയരെയുള്ള പതിക്കമല ട്രക്കിങ് താല്‍പര്യമുള്ളവരുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. ഇവിടെനിന്നാല്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ നെല്ലിക്കാമലയും ഇലവീഴാപൂഞ്ചിറയും കണ്ട് ആസ്വദിക്കാനാകും.
താഴ്വരയില്‍ നിന്ന് നോക്കിയാല്‍ സൂര്യനെ എത്തിപ്പിടിക്കാമെന്നുതോന്നും. പിന്നെ കൊടുമുടിയുടെ നെറുകയില്‍ എത്താന്‍ കഴിയുമോ എന്ന ആശങ്കയും. എന്നാല്‍, ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് ഏറെ ഇഷ്ടമുള്ള പ്രദേശമാണിത്.
മലമുകളില്‍ എത്തിയാല്‍ ഒട്ടേറെ പ്രദേശങ്ങളുടെ വിദൂരഭംഗി ആസ്വദിക്കാന്‍ കഴിയും. പന്നിമറ്റം-തൊടുപുഴ റോഡില്‍നിന്ന് പതിക്കമലയിലേക്കുള്ള യാത്രയില്‍ പാതിവഴി എത്തിയാല്‍ കുറച്ചുനിരപ്പുള്ള ഭാഗമുണ്ട്. ഇതിനടുത്ത് മലമടക്കില്‍നിന്ന് ഒഴുകിയെത്തുന്ന ചെറിയ അരുവിയും വെള്ളച്ചാട്ടവും കാണാനാകും.
അവിടെ അല്‍പനേരം വിശ്രമിച്ച് ക്ഷീണം മാറ്റി വീണ്ടും മലകയറാം. മലമുകളില്‍ വരെ എത്താന്‍ റോഡില്ല. ഒരു കിലോമീറ്ററിലേറെ നടന്നുകയറണം. ഇങ്ങനെ നടന്നുകയറിയാല്‍ പതിക്കമലയില്‍നിന്ന് ഇരുകല്ലും പാറയിലെത്താം. അങ്ങനെ അവിടുത്തെ കാഴ്ചകളും കണ്ടുമടങ്ങാം.
ഒരു ദിവസത്തെ ട്രക്കിങ്ങിന് കഴിയുന്ന സുന്ദരപ്രദേശമാണ് പതിക്കമല.
കടുത്ത വേനലിലും പതിക്കമലയില്‍ പലയിടങ്ങളിലും വറ്റാത്ത നീരുറവകളുമുണ്ട്. റോഡില്ലാത്ത ഭാഗത്ത് നടന്നുകയറാനായി നടപ്പാതയും കൈവരിയും പണിയാന്‍ വെള്ളിയാമറ്റം പഞ്ചായത്ത് തയാറായാല്‍ കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.
"
https://www.facebook.com/Malayalivartha






















