Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിജയൻ സഖാവിന്റെ വേലക്ക് കേരള നേതാക്കളുടെ സ്റ്റോപ്പ് മെമ്മോ!... ‘ഇന്ത്യ’യുടെ ഏകോപന സമിതിയിൽ നിന്നു വിട്ടുനിൽക്കാനുള്ള സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനമാണ് ചോദ്യം ചെയ്യപ്പെട്ടത്....പാർട്ടി കേരള ഘടകത്തിൽ എതിർപ്പ് ഉണ്ടായത് വളരെ പെട്ടെന്നാണ്....കേന്ദ്രകമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കുമ്പോൾ ഈ അഭിപ്രായം ചർച്ച ചെയ്യും...

26 OCTOBER 2023 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി

മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തിൽ നിന്നുമുള്ള  പി ബി  അംഗങ്ങളായ എം.വി.ഗോവിന്ദനെയും  തള്ളി കേരള സി പി എം.  ആദ്യമായാണ് പിണറായിയെയും എം.വി ഗോവിന്ദനെയും സംസ്ഥാന നേതാക്കൾ തള്ളിപ്പറയുന്നത്.ദേശീയ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ ഏകോപന സമിതിയിൽ നിന്നു വിട്ടുനിൽക്കാനുള്ള സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഈ തീരുമാനമെടുത്തത്   പിണറായിയുടെയും എം.വി. ഗോവിന്ദന്റെയും നിർബന്ധപ്രകാരമാണെന്നാണ് ചില സി പി എം നേതാക്കൾ പറയുന്നത്. കോൺഗ്രസുമായി  സഹകരിച്ച് മുന്നോട്ടു പോകണമെന്ന  ആശയക്കാരനാണ് സീതാറാം യച്ചൂരി. എക്കാലത്തും ഇതിനെതിരെയാണ് പിണറായി നിലപാട് എടുത്തിട്ടുള്ളത്.      പാർട്ടി കേരള ഘടകത്തിൽ എതിർപ്പ് ഉണ്ടായത് വളരെ പെട്ടെന്നാണ്. ബിജെപിക്കെതിരെ ഒരുമിച്ചു നിൽക്കണമെന്ന പൊതു വികാരത്തോട് യോജിക്കാത്ത  തീരുമാനമാണ്  ഇതെന്ന വിമർശനമാണ് കേരള പാർട്ടി  ഉയർന്നിരിക്കുന്നത്. ഒക്ടോബർ  27 മുതൽ 29 വരെ ഡൽഹിയിൽ നടക്കുന്ന  കേന്ദ്രകമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കുമ്പോൾ ഈ അഭിപ്രായം ചർച്ച ചെയ്യും. കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഇന്ത്യ’ മുന്നണിയുടെ ഏകോപന സമിതിയിൽ ചേരേണ്ടതില്ലെന്നു സെപ്റ്റംബർ 16,17 തീയതികളിൽ ചേർന്ന പിബി യോഗമാണ് തീരുമാനിച്ചത്. ഇതിൽ പിണറായിയുംഅദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഗോവിന്ദനുമാണ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്. കോൺഗ്രസിനെ നേരിട്ട്  എതിർക്കുന്ന   കേരളത്തിലെ സാഹചര്യം പിബി ചർച്ചകളെ സ്വാധീനിച്ചു.   കോൺഗ്രസ് മുന്നണിയോട് എല്ലാ അർഥത്തിലും സഹകരിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റും വോട്ടും കിട്ടാനിടയുള്ള കേരളത്തിലെ സാധ്യതകളെ അതു ബാധിക്കുമെന്ന അഭിപ്രായം കേരള നേതാക്കളും പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ പ്രധാനമായി സംസാരിച്ചത് പിണറായിയാണ്.   കോൺഗ്രസുമായി ഒരു തരത്തിലുമുള്ള സഖ്യം പേണ്ടെന്ന് അദ്ദേഹം ആദ്യമായിട്ടല്ല നിലപാടെടുക്കുന്നത്. ഇതിന് മുമ്പ് യച്ചൂരിയുടെ  രാജ്യസഭാ സീറ്റ് പോലും ഇത്തരത്തിൽ പിണറായി  എതിർത്തിട്ടുണ്ട്.പിബി തീരുമാനം കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു . തീരുമാനം കേട്ടയുടൻ സി പി എം നേതാക്കളെല്ലാം ഒറ്റകെട്ടായി എതിർത്തു. ഇവർക്ക് തീരുമാനം പിണറായിയുടെ വകയാണെന്ന് അറിയാമായിരുന്നു. തീരുമാനം  എതിർക്കുന്ന  കാര്യത്തിൽ യച്ചൂരിയുടെ രഹസ്യ പിന്തുണയും  ഇവർക്കുണ്ടായിരുന്നു എന്നാണ് മനസിലാക്കുന്നത്.. ‘ഇന്ത്യ’ മുന്നണിയുടെ പ്രചാരണ, മീഡിയ, സോഷ്യൽ മീഡിയ ഉപസമിതികളിൽ അംഗമായ ശേഷം ഏകോപന സമിതിയിൽ നിന്നു മാത്രം മാറി നിൽക്കുന്നതു യുക്തിഭദ്രമല്ല  എന്ന്  നേതാക്കൾ വാദിച്ചു.ബിജെപിയെ സഹായിക്കുകയാണു സിപിഎം ചെയ്യുന്നതെന്ന ആക്ഷേപം കോൺഗ്രസ് ഉന്നയിക്കാൻ ഇതു കാരണമാകും. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ചു ബിജെപിക്കെതിരെ കൈകോർക്കണമെന്ന മതനിരപേക്ഷ ചേരിയുടെ വികാരത്തിന് ഇത് അനുയോജ്യമല്ല. രണ്ടു വള്ളത്തിൽ കാലു ചവിട്ടാതെ ബിജെപിക്കെതിരെ രൂപം കൊള്ളുന്ന മുന്നണിയുടെ ഭാഗമായി നിൽക്കുകയാണ് ഇപ്പോൾ വേണ്ടത്– സംസ്ഥാന കമ്മിറ്റി ചർച്ചയിൽ പങ്കെടുത്തവരിൽ 2 പേരൊഴിച്ച് എല്ലാവരും ഈ അഭിപ്രായം പ്രകടിപ്പിച്ചു.     ഈ രണ്ടു പേർ പിണറായിയും ഗോവിന്ദനുമാണെന്നാണ് ചില നേതാക്കൾ പറയുന്നത്.മുന്നണിയോടു പൂർണമായി സഹകരിക്കുമെന്നും മുന്നണിയുടെ സംഘടനാ രൂപത്തിന്റെ ഭാഗമാകേണ്ടതില്ലെന്നാണു പിബി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കേന്ദ്രകമ്മിറ്റി യോഗമാണ് അവസാന തീരുമാനമെടുക്കുകയെന്നും പിണറായി അറിയിച്ചു. നിവൃത്തിയില്ലാതെയാണ് ഇത്തരത്തിൽ സംസാരിക്കാൻ പിണറായി വിജയൻ നിർബന്ധിതനായത്. പിണറായി വിജയന്  ചില രഹസ്യ ബി ജെ പി ബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന നിരവധി സി പി എം നേതാക്കൾ കേരളത്തിലുണ്ട്. ലാവ്ലിൻ  കേസിൽ നടക്കുന്ന ഒത്തു കളിയാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ബി ജെ പിയുമായി അടുത്ത ബന്ധം ഇല്ലെങ്കിൽ കേസ് എങ്ങനെയാണ് മുപ്പതോളം തവണ മാറ്റി വയ്ക്കുന്നതെന്ന് നിരവധി നേതാക്കൾ ചോദിക്കുന്നുണ്ട്. പിണറായി കേരളത്തിൽ ബി ജെ പിയുമായി അടവുനയം കളിക്കുന്നു എന്ന് വിശ്വസിക്കുന്ന നേതാക്കൻമാരും കേരളത്തിൽ കുറവല്ല.  ഇതെല്ലാമാണ് പി.ബി. യോഗത്തിന്റെ റിപ്പോർട്ടിംഗിൽ പിണറായിക്ക് വിനയായത്.      സ്വർണ്ണക്കടത്ത്  പുതിയ  തീരുമാനത്തിന്റെ  പശ്ചാത്തലത്തിൽ പുനർജനിക്കുമോ എന്ന  സംശയം ഇല്ലാതില്ല. സി പി എം നേതാക്കളെ മോദി  മുമ്പ് വെറുതെ വിട്ടതാണ്.  എന്നാൽ  ഇന്ത്യ മുന്നണി രൂപികരിച്ചതോടെയാണ്   കാര്യങ്ങൾ  കീഴ്മേൽ മറിഞ്ഞത്.  സീതാറാം യച്ചൂരിയുമായി പിണറായി ബന്ധം   ബലപ്പെടുത്തിയതോടു കൂടിയാണ് പിണറായിക്ക് മോദി എതിരായി മാറിയത്. എന്നാൽ തനിക്ക് തട്ടു സംഭവിക്കുന്ന ഒരു പ്രശ്നമുണ്ടായാൽ പിണറായി യച്ചൂരിയെ  മൊഴി ചൊല്ലും. കോൺഗ്രസ്   സഖ്യത്തെക്കാൾ നല്ലത് ദയാവധമാണെന്നാണ്  പിണറായി ഉൾപ്പെടെയുള്ള  കേരള  നേതാക്കൾ  പലവട്ടം കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നു. . ഇതു കേട്ട് യച്ചൂരി പലവട്ടം   ഞെട്ടിയിട്ടുമുണ്ട്.കോൺഗ്രസ് മുക്ത ഭാരതം എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് അന്ന്   സാക്ഷാൽ പിണറായി വിജയൻ  ശ്രമിച്ചത്. ലാവ്ലിൻ കേസായിരുന്നു കാരണം.     കോൺഗ്രസ് സഖ്യത്തെ ചൊല്ലി സിപിഎം  ദേശീയ തലത്തിൽ  ഭിന്നത രൂക്ഷമാണ്. കോൺഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്നും പിബിയിൽ അഭിപ്രായമുയർന്നിട്ടുണ്ട്.  കോൺഗ്രസ് സഖ്യത്തിന് വേണ്ടി നിലകൊള്ളുന്ന സീതാറാം യച്ചൂരിയെ പോലുള്ളവരുടെ കരണത്തടിക്കുന്ന തരത്തിലാണ് പിണറായി  ഉൾപ്പെടെയുള്ള  നേതാക്കൾ സംസാരിക്കുന്നത്..  ഒരു ഘട്ടത്തിൽ യച്ചൂരി പാലിച്ചത് കനത്ത നിശബ്ദതയാണ്. ഭൂരിപക്ഷാഭിപ്രായം ഇങ്ങനെയാവുമ്പോൾ യച്ചൂരിക്ക് നിശബ്ദനാവാതെ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല.ഒരു വിഭാഗം പ്രവർത്തകർ കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിനുള്ളത്. ബിജെപിയെ ചെറുക്കാൻ പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവണം. പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യങ്ങളാണ് പ്രായോഗികമെന്ന് ചിലർ അഭിപ്രായപ്പെട്ടു. പിബി യോഗത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നതിനാൽ വിഷയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
സിപിഎം ബംഗാൾ ഘടകത്തിന്റെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം പ്രത്യക്ഷ സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ രണ്ട് പാർട്ടികളും തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായി. ഈ അനുഭവം മുൻനിർത്തി കോൺഗ്രസ്-സിപിഎം സഖ്യം ഫലവത്താവില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. കോൺഗ്രസ് സഖ്യം  ഇല്ലായിരുന്നെങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു എന്നാണ്  കേരള നേതാക്കൾ അഭിപ്രായപ്പെട്ടത്.കോൺഗ്രസുമായി  ഇടതുപാർട്ടികൾ  ഒരിക്കലും ധാരണ ഉണ്ടാക്കരുതെന്ന അഭിപ്രായമാണ് പിണറായിയും മറ്റും മുമ്പേ വച്ചുപുലർത്തുന്നത്.  പിണറായിയുടെ അഭിപ്രായത്തിന് ബി ജെ പിയുടെ പിന്തുണയുണ്ട്. ഏതു വിധേനയും ഇടതുപാർട്ടികളെ കോൺഗ്രസിൽ നിന്നും അകറ്റുകയാണ് ബി ജെ പിയുടെ ലക്ഷ്യം.  പിണറായിയുടെ അഭിപ്രായത്തിന് പി.ബിയിൽ ഒരു  വിഭാഗത്തിൻ്റെ പിന്തുണയുണ്ട്. ബിജെപിക്ക് ദീർഘകാലം രാജ്യം ഭരിക്കണമെങ്കിൽ കോൺഗ്രസ് നശിക്കണം.     അതിനുള്ള ശ്രമങ്ങൾ രാജ്യത്ത് നാളുകൾക്ക് മുമ്പേ ആരംഭിച്ചു കഴിഞ്ഞിരുന്നു.കോൺഗ്രസിന് ദേശീയ തലത്തിൽ നേതാവ് പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കോൺഗ്രസിൻ്റെ തലയിൽ ആർക്കും കയറി മേയാവുന്ന അവസ്ഥയാണ്  ഇന്നുള്ളത്. വൻ പ്രതിസന്ധിയിൽ ആടിയുലയുമ്പോഴും അധികാരം വിട്ടൊഴിയാൻ ഇപ്പോഴത്തെ നേത്യത്വം  തയ്യാറല്ല.കോൺഗ്രസ് സഖ്യത്തെ എതിർക്കുന്നു എന്നതാണ് പിണറായി വിജയനോടുള്ള നരേന്ദ്ര മോദിയുടെ പ്രതിപത്തിക്ക് പിന്നിലുള്ളത്. കേരളത്തിൽ സ്വർണ്ണക്കടത്ത് കേസ് പോലുള്ള ആരോപണങ്ങൾ കെട്ടു മുറുക്കിയിട്ടും മോദി പിണറായിയെ തൊടാത്തതിന് പിന്നിലുള്ള കാരണം ഇതാണ്.  ഇടതുപാർട്ടികളുടെ പിന്തുണയില്ലാതെ കോൺഗ്രസിന് ദേശീയ തലത്തിൽ നിലനിൽപ്പില്ല. ഇടതു പാർട്ടികൾ ദേശീയ തലത്തിൽ ഒരു കൺസോർഷ്യമായി  മാറിയാലും  അവർ എത്ര ദൂരം പോകുമെന്ന് മോദിക്ക് നന്നായറിയാം. പ്രതിപക്ഷത്തെ ഇല്ലാതാക്കണമെങ്കിൽ  അവർ പല ട്രാക്കുകളിലൂടെ ഓടണം. അതിനാണ് പിണറായിയുടെ സഹായത്തോടെ   മോദി ശ്രമിക്കുന്നത്.എന്നാൽ ഇന്ത്യാ  മുന്നണിയുടെ  രൂപീകരണത്തോടെ  പിണറായിയുടെ  സ്വഭാവത്തിൽ മാറ്റം  ഉണ്ടായി.      ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കൈയിലുള്ളത് സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയാണ്. ഇതിന് സ്വർണ്ണകടത്തുമായി ബന്ധമുണ്ടോയെന്നും കേന്ദ്ര ഏജൻസികൾ സംശയിക്കുന്നുണ്ട്.  സ്വർണ്ണ കള്ളക്കടത്ത് തുടങ്ങിയതോടെയാണ് സി പി എം നേതാക്കളുടെ ബാങ്കുകളിൽ വൻ തോതിൽ പണം വന്നുനിറയാൻ തുടങ്ങിയത്. സ്വർണ്ണകടത്തിലും ലൈഫ്മിമീഷനിലും  പിരിച്ചെടുത്ത കോടികൾ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽനിക്ഷേപിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ്  ഇടപാടും കരുവന്നൂർ ബാങ്കും  തമ്മിലുള്ള ഇടപാടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.  സി പി എം നേതാക്കളുടെ ബന്ധുക്കളുടെ പേരിലും കോടികൾ നിക്ഷേപിച്ചിട്ടുണ്ട്.കരുവന്നൂർ ബാങ്കിൽ  ഇത്തരത്തിലുള്ള നിരവധി നിക്ഷേപങ്ങളുടെ  വിവരങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്.     ഇ.ഡി. മറ്റ്  സംസ്ഥാനങ്ങളിൽ പിടി മുറുക്കുമ്പോൾ കേരളത്തെ വെറുതെ വിടില്ല..അങ്ങനെ വിട്ടാൽ  അത് പിണറായിയും മോദിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റായി  വ്യാഖ്യാനിക്കേണ്ടി വരും. ഇതിന് പിണറായിയും തയ്യാറല്ല. മോദിയുമായി തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ   വിട്ടു വീഴ്ച ചെയ്യുമെങ്കിലും മോദിയുടെ ആളായി അറിയപ്പെടാൻ പിണറായി തയ്യാറല്ല. അതിനാൽ ഇതര സംസ്ഥാനങ്ങൾക്ക് ഒപ്പം പിണറായിക്കും പണികിട്ടുമെന്ന് ഉറപ്പാണ്. പിണറായിക്ക് പണി കിട്ടാൻ സാധ്യതയേറി വരികയാണ്. കേന്ദ്രത്തിലും  പണി സംസ്ഥാനത്തിലും പണി എന്നതാണ് അവസ്ഥ. ഇതിനെ അതിജീവിക്കാൻ ശ്രമിക്കുമ്പോഴാണ് സംസ്ഥാന നേതാക്കൾ പിണറായിക്കെതിരെ തിരിയുന്നത്.  അതും അപ്രതീക്ഷിതമായിരുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം കേന്ദ്രനേതൃത്വം വിട്ടു നില്ക്ക ക്കാൻ തീരുമാനിച്ചത്  മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മർദ്ദത്തിലാണ്. . ലാവ്ലിൻ, സ്വർണ്ണ കടത്ത് കേസുകളിൽ നിന്നാണ്  ഇതുവഴി അദ്ദേഹം തത്കാലം ഊരിയത് . 

 

യാത്രയുടെ സമാപനത്തിൽ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പങ്കെടുക്കുമെന്നാണ്  നേരത്തെ പറത്തു വന്ന വാർത്തകൾ. യാത്രയുടെ  സമാപനം പ്രതിപക്ഷ ഐക്യനിരയുടെ സമ്മേളനമായി രൂപാന്തരപെടുത്താനാണ് തീരുമാനിച്ചിരുന്നത്. സീതാറാം യച്ചൂരി യാത്രക്ക് എത്തുമെന്നാണ് രാഹുൽ ഗാന്ധി അടുപ്പക്കാരോട് പങ്കുവച്ചിരുന്നു.  . അടുത്ത വർഷം ആദ്യം പാർലെമെൻ്റിലും ഇലക്ഷൻ നടക്കും. ബി ജെ പി ക്കെതിരെ പ്രതിപക്ഷ ഐക്യനിരയെ അണിനിരത്താൻ സി പി എമ്മിൻ്റെ സഹായം കൂടിയേ തീരൂ. എന്നാൽ കേരള സി പി എം പ്രതിപക്ഷത്തോട് ചേർന്നില്ല.      പ്രതിപക്ഷ നേത്യ നിരയിലെ തലയെടുപ്പുള്ള  നേതാവാണ് പിണറായി വിജയൻ. മികച്ച മുഖ്യമന്ത്രി എന്ന ഖ്യാതിയും പിണറായിക്കുണ്ട്.  വിവിധ കേസുകളിൽ കുരുക്കി പിണറായിയെ തങ്ങളുടെ കക്ഷത്തിലാക്കിയിരിക്കുകയാണ് ബി ജെ പി .സമാപനത്തിൽ പാർട്ടി പങ്കെടുക്കുന്നതിനെ സിപിഎം കേരള ഘടകം എതിർത്തു. യാത്രയുടെ തുടക്കത്തിൽ പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ നേതാക്കളുടെ എതിർപ്പ്.  പിണറായിയാണ് എതിർപ്പിൻെറ മുന്നിൽ നിന്നത്. കന്യാകുമാരിയിൽ യാത്ര തുടങ്ങിയ ദിവസവും പിണറായി പങ്കെടുത്തില്ല.. യാത്രയിൽ പങ്കുചേരാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായിയെ  ക്ഷണിച്ചതാണ്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കെടുക്കാത്തത് ബി ജെ പി യെ ഭയന്നിട്ടായിരുന്നു.  കേരളത്തിൽ ഒരിടത്തും പിണറായി പങ്കെടുത്തില്ല. രാഹുൽ പിണറായിയെ വിളിച്ചെങ്കിലും ക്ഷണം നിരസിച്ചു.     ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിൽ സമാപിച്ചപ്പോൾ  നടന്ന റാലിയിൽ പങ്കെടുക്കാനുള്ള കത്ത് 31 പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നല്കിയിരുന്നു. ക്ഷണം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. ഇടതുമുന്നണിയിലുള്ള എൻസിപി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികളും പങ്കെടുക്കുമെന്ന് വ്യക്താക്കി. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ചടങ്ങിൽ നിന്ന് വിട്ടു നില്ക്കും. ക്ഷണം സ്വീകരിക്കണം എന്ന നിലപാടായിരുന്നു യെച്ചൂരിക്കെങ്കിലും കേരള ഘടകം ശക്തമായി എതിർത്തു.  കേരളത്തിൽ ഭാരത് ജോഡോ യാത്ര കോൺഗ്രസ്, സിപിഎമ്മിനെതിരായ നീക്കമാക്കി. അതിനാൽ കോൺഗ്രസിന്റെ ക്ഷണം സിപിഎം ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കൾ നിലപാടെടുത്തു.   സി പി എം ആണ് ദേശീയ തലത്തിൽ ബിജെപി നോട്ടമിട്ടിട്ടുള്ള പാർട്ടി. പണവും അധികാരവും കൊണ്ട്  സി പി എമ്മിനെ സ്വാധീനിക്കാൻ കഴിയില്ലെന്ന് ബിജെപിക്കറിയാം.അമിത് ഷായുടെ സൂക്ഷ്മ ബുദ്ധി പ്രവർത്തിച്ചത് ഇവിടെയാണ്. കേരളത്തിൽ മാത്രമാണ് സി പി എമ്മിന് ചില ദൗർബല്യങ്ങളുള്ളത്. ഇത് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വർണ്ണക്കടത്ത് ആണ് ഇതിൽ പ്രധാനം. ലാവ്ലിൻ കേസാണ് മറ്റൊന്ന്. ലാവ്ലിൻ കേസിൽ കുരുങ്ങിയാൽ  സി പി എമ്മിൻ്റെ ദേശീയ നേതൃത്വം അപകടത്തിലാവും. കാരണം സി പി എമ്മിൻ്റെ ദേശീയ നേതൃത്വം ഇതിൽ പങ്കാളികളാണ്. പിണറായിക്ക് പഴയതു പോലെ  ശക്തിയില്ല എന്നതാണ് ഇപ്പോഴത്തെ വിഷയം. ശാരീരികമായും മാനസികമായും അദ്ദേഹത്തിന് പ്രാപ്തി കുറവാണ്. ഇങ്ങനെ വീണു കിട്ടിയ ഒരു ഇടത്തിലേക്കാണ്   പല നേതാക്കളും കടന്നുകയറുന്നത്. പിണറായിയുടെ  താത്പര്യങ്ങൾ  രാഹുൽ ഗാന്ധിക്കുമറിയാം. എന്നാൽ മുന്നണി ബന്ധങ്ങൾ കരുതിരാഹുൽ മിണ്ടുന്നില്ലെന്നേയുള്ളു.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (14 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (19 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (27 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (35 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (40 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (44 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (48 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

Malayali Vartha Recommends