റോബിന്‍ ബസ്സിനെ തൊടാന്‍ ആര്‍ക്കാണ് ധൈര്യമെന്ന ഗണേഷിന്റെ ചോദ്യം പിണറായിക്ക് ക്ഷീണം;സര്‍ക്കാര്‍ വേട്ടയാടുന്നുവെങ്കില്‍ റോബിന്‍ ഹൈകോടതിയില്‍ പോകുക,ഗണേഷ് എംഎല്‍എ സര്‍ക്കാരിനിട്ട് പൊട്ടിച്ചു,കലിപ്പില്‍ മന്ത്രിക്കസേര നിഷേധിക്കുമോ പിണറായി?,പിണറായിക്ക് സ്ഥിരം തലവേദന ആയി പത്തനാപുരം MLA

റോബിന്‍ ബസ്സിനെ തൊടാന്‍ ആര്‍ക്കാണ് ധൈര്യം. പിണറായി സര്‍ക്കാരിനിട്ട് പൊട്ടിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ പിന്നെ ആരും ചോദിക്കില്ല. രാജ്യത്തിന് ഒരു നിയമം ഉണ്ട് അതിന് മുകളില്‍ അല്ല ആരും. നിരത്തിലിറങ്ങാന്‍ ആ ബസ്സിന് നിയപരമായി അധികാരമുണ്ട്. കോടതി ഓടിക്കോളാന്‍ പറഞ്ഞാല്‍ ഓടുക തടയാന്‍ ആര്‍ക്കാണ് ധൈര്യം ആര് തടയും എങ്ങനെ തടയും. രോഷത്തോടെ ചോദിക്കുകയായിരുന്നു മുന്‍ ഗതാഗത മന്ത്രി കൂടി ആയിരുന്ന ഗണേഷ് കുമാര്‍. നിയമത്തില്‍ നമുക്കൊരു ആനുകൂല്യം ഉണ്ട്. ആ ആനുകൂല്യം സര്‍ക്കാര്‍ തരുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുക. അനാവശ്യ ബഹളങ്ങള്‍ക്ക് നില്‍ക്കാതെ റോബിന്‍ ബസ് ഉടമ ഹൈകോടതിയെ സമീപിക്കുകയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരിക്കുന്നത്. റോബിന്‍ ബസ്സിനെ പൂട്ടിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയിരിക്കുമ്പോഴാണ് കൂട്ടത്തില്‍ നിന്ന് തന്നെ പണി വന്നിരിക്കുന്നത്.
റോബിന്‍ ബസ്സിനെ പൊട്ടിക്കാന്‍ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയതിനേയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. പ്രൈവറ്റ് ബസിന്റെ തലയ്ക്കല്‍ വണ്ടി ഓടിക്കേണ്ട ആവശ്യമില്ലെന്നാണ് ഗണേഷ് തുറന്നടിച്ചത്. കൂടാതെ ഗതാഗത വകുപ്പിനിട്ട് നല്ല ഒന്നാന്തരം കൊട്ടും കൊടുത്തു ഗണേഷ് കുമാര്‍. ഞാന്‍ ഗതാഗത മന്ത്രി ആയിരിക്കുന്ന സമയത്ത് 2001ല്‍ കേരളത്തില്‍ 32,000 പ്രൈവറ്റ് ബസുകല്‍ ഉണ്ടായിരുന്നു. ഈ 32,000 ബസ്സുകളും ഖജനാവിലേക്ക് നികുതി ആടയ്ക്കുമായിരുന്നു. 3 മാസത്തിലൊരിക്കല്‍ കൃത്യമായ് ടാക്‌സ് അടയ്ക്കണം. കുടിശിക വന്നാലും ഗഡുക്കളായി കൊടുക്കണം. നികുതി അടച്ചേ പറ്റൂ അടച്ചില്ലെങ്കില്‍ ഉടമയ്‌ക്കെതിരെ റവന്യു റിക്കവറി വരും. കൂടാതെ ഈ ബസുകള്‍ ഡീസല്‍ അടിയ്ക്കുന്നതിന്റെ വരുമാനം ഖജനാവിലേക്ക് വരുമായിരുന്നു. 32,000 ബസുകളിലേക്ക് മൂന്ന് പേര്‍ക്ക് വച്ച് ജോലി കിട്ടുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ 8,000 ബസ്സുകളേ ഉള്ളു. ഈ ബസുകളുടെ ടാക്‌സ് മാത്രമേ ഖജനാവിലേക്ക് കിട്ടുന്നുള്ളു. തൊഴിലാളികളും കുറഞ്ഞു. ഈ 32,000 പ്രൈവറ്റ് ബസുകള്‍ എവിടെ പോയി എന്ന ചോദ്യമാണ് ഗണേഷ് കുമാര്‍ ഉയര്‍ത്തുന്നത്.
പിണറായി സര്‍ക്കാര്‍ കയറിയതിന് പിന്നാലെ പ്രൈവറ്റ് ബസുകളും സര്‍ക്കാരും തമ്മില്‍ പോരാണ്. കെഎസ്ആര്‍ടിസിയെ നന്നാക്കിയോന്ന് ചോദിച്ചാല്‍ അതും കുളംതോണ്ടി വച്ചിരിക്കുകയാണ്. കഴുത്തറ്റം കടത്തില്‍ കിടക്കുകയാണ് കെഎസ്ആര്‍ടിസി. എന്നിട്ടാണ് കോയമ്പത്തൂരിലേക്ക് വാശിപ്പുറത്ത് സര്‍വീസ് നടത്തിയത്. കാലിയടിച്ചാണ് കോയമ്പത്തൂര്‍ വരെ പോയത്. ഗതാഗത വകുപ്പിന്റെ ഈ നടപടിയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയരുമ്പോഴാണ് ഗണേഷ് കുമാറും പ്രതികരിച്ചിരിക്കുന്നത്. മൊത്തത്തില്‍ നന്നാക്കിയില്ല നശിപ്പിച്ചു. ഗണേഷ് കുമാറിന്റെ പ്രതികരണം പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. എംവിഡി പിന്നാലെ നടന്ന് വേട്ടയാടുന്നതില്‍ മലയാളികളും ഇടഞ്ഞിരിക്കുകയാണ്. ഗണേഷും റോബിന്‍ ബസിനെ പിന്തുണച്ചത് ഗതാഗത വകുപ്പിന് മുഖത്തേറ്റ അടിയാണ്. ഇതിപ്പോള്‍ പിണറായി സര്‍ക്കാരിന്റെ വായില്‍ പിരിവെട്ടുന്ന ചോദ്യങ്ങളാണ് ഗണേഷ് കുമാര്‍ എറിഞ്ഞിരിക്കുന്നത്. നവകേരള ജനസദസ്സ് കഴിഞ്ഞ് മന്ത്രിസഭ പുനസംഘടന നടക്കാനിരിക്കുകയാണ്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. അതിനിടയില്‍ത്തന്ന പിണറായിക്കിട്ട് വച്ചു. ഈ കലിപ്പില്‍ ഗണേഷിന് മന്ത്രിക്കസേര കൊടുക്കുമോ ആവോ.
ഇതിനിടെ റോബിന്‍ ബസുടമയേയും ഗണേഷ് വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം അനാവശ്യ ബഹളത്തിനും വിവാദങ്ങള്‍ക്കും നില്‍ക്കരുതെന്നാണ് ഗണേഷ് പറഞ്ഞത്. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്‌നാട്ടിലും ഫൈന്‍ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ബസ് ഉടമ ഹോകോടതിയെ സമീപിക്കുക അവിടെ നിന്ന് തീരുമാനം ഉണ്ടാകട്ടെ. കോടതി ഓടിക്കോളാന്‍ പറഞ്ഞാല്‍ പിന്നെ ആര് തടയാന്‍ ധൈര്യം കാണിക്കുമെന്നും ഗണേഷ് ചോദിച്ചു. എന്നാല്‍ ഹൈകോടതിക്കും മുകളില്‍ ഇവിടെ പാര്‍ട്ടി കോടതി ഉള്ളവരാണല്ലോ. കോട്ടയത്ത് ഒരു ബസുടമയ്ക്ക് നേരെ സിപിഎമ്മുകാരും സിഐടിയുവും ചേര്‍ന്ന് ചെയ്തത് ആരും മറന്നിട്ടുണ്ടാവില്ല. കോടതി ഉത്തരവുണ്ടായിട്ടും ബസ് നിരത്തിലിറക്കാന്‍ ഈ കൂട്ടര്‍ സമ്മതിച്ചില്ല. ബസുടമയെ തല്ലിച്ചതയ്ക്കുകയും ബസ് തല്ലിതകര്‍ക്കുകയും ചെയതത് കേരളത്തിലാണ്. റോബിന്‍ ബസിന് ഓടാന്‍ കോടതിയുടെ അനുമതി ഉണ്ടായിരുന്നിട്ടും പിന്നാലെ നടന്ന് പിഴ അടിച്ച് കൊടുത്ത എംവിഡിയാണ് ഉള്ളത്. കേരളത്തില്‍ കോടതിക്കും നിയമത്തിനുമൊക്കെ പുല്ലുവിലയല്ലെ സിപിഎമ്മും സര്‍ക്കാരും കൊടുക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇടുക്കി ശാന്തന്‍പാറയില്‍ അനധികൃതയമായ് കെട്ടിപ്പൊക്കിയ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം കോടതി തടഞ്ഞപ്പോള്‍ രാത്രിയില്‍ ആളെ നിര്‍ത്തി കെട്ടിടത്തിന്റെ പണി തീര്‍ത്ത് കോടതിയെ വെല്ലുവിളിച്ചവരാണ്. ഇനിയിപ്പോള്‍ ഹൈകോടതിയില്‍ പോയി അനുകൂല ഉത്തരവ് മേടിച്ചോണ്ട് വന്നാലും സര്‍ക്കാരിനെ എതിര്‍ത്തത് കൊണ്ട് ചെമ്പട ടീംസ് തടയും.
https://www.facebook.com/Malayalivartha