സഖാവേ പിണറായീ കൊല്ലത്തേക്കു വരൂ അബിഗെയിലിനെ നമ്മുക്കു തെരയാം

പിണറായി വിജയന്റെ സ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെങ്കില്‍ ഇന്നലെത്തന്നെ ഉമ്മന്‍ കൊല്ലത്തു പാഞ്ഞെത്തുമായിരുന്നു. പൂയപ്പള്ളിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കളെ ആശ്വസിപ്പിച്ചും അന്വേഷണം ഏകോപിപ്പിച്ചും ഉമ്മന്‍ ചാണ്ടി ഇന്നലെയും ഇന്നും കൊല്ലത്തു കാണുമായിരുന്നു. അവിടത്തെ ജനങ്ങളിലൊരാളായി കേരളത്തിന് ധൈര്യം പകരുന്ന മനുഷ്യസ്‌നേഹിയായി ഉമ്മന്‍ ചാണ്ടി അബിഗെയിലിന്റെ വീട്ടില്‍ കാണുമായിരുന്നു. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമുണ്ടായിരുന്നേനേ. അബിഗെയിലിന്റെ സ്‌കൂളില്‍ പോയി സഹപാഠികളെ ആശ്വസിപ്പിച്ചേനേ.
നവകേരള സദസ് എന്ന പേരില്‍ ഉല്ലാസ ആഡംബര യാത്ര നടത്തി വരുന്ന പിണറായി വിജയനെയും കൂടെയുള്ള മന്ത്രിമാരെയും സമ്മതിക്കണം. മനുഷ്യത്വം ഉണ്ടായിരുന്നെങ്കില്‍ പിണറായി വിജയന്‍ നവകേരള യാത്ര ഒരു ദിവസം ഉപേക്ഷിച്ച് നേരേ കൊല്ലത്തേക്കു പോകണമായിരുന്നു. തിന്നാനും കുടിക്കാനും പ്രസസന ചര്‍ച്ചകള്‍ നടത്താനും കലാപരിപാടികള്‍ നടത്താനും മാത്രമുള്ള സദസായി മാറിയിരിക്കുന്ന നവകേരളം.
അബിഗയില്‍ തിരോധാന പശ്ചാത്തലത്തില്‍ ഒരു ദിവസം ഈ സദസ് മാറ്റിവച്ചാല്‍ മാനം ഇടിഞ്ഞു വീഴുമായിരുന്നോ എന്നതാണ് ചോദ്യം. കേരളത്തെ സ്വര്‍ഗമാക്കാന്‍ പോകുന്ന യാത്രയാണന്നല്ലേ സഖാക്കള്‍ പറയുന്നത്. മുഖ്യമന്ത്രി പോകേണ്ട. പക്ഷെ ഒന്നു ചെയ്യാമായിരുന്നു. കൊല്ലം ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും എംഎല്‍എമാരെയും ഈ ദാരുണസംഭവത്തില്‍ അന്വേഷണചുമതല ഏല്‍പ്പിച്ച് പൂയപ്പള്ളിയിലും കൊട്ടാരക്കരയിലും കൊല്ലത്തുമൊക്കെയായി നിറുത്തണമായിരുന്നു. മനുഷ്യത്വമാണ് വലുതെന്ന് ഇനിയെങ്കിലും സഖാക്കള്‍ തിരിച്ചറിയണം.
പിണറായി വിജയന്റെയും മന്ത്രിപരിവാരങ്ങളുടെയും അതിവേഗ യാത്രകള്‍ക്കായി ഈയിടെ തരപ്പെടുത്തിയ ഹെലികോപ്ടര്‍ എന്തുകൊണ്ട് ഈ കുട്ടിയെ തെരയാന്‍ വിട്ടുകൊടുത്തില്ല. ഹെലികോപ്ടറില്‍ കൊല്ലം മുതല്‍ തിരുവനന്തപുരം വരെയും കൊല്ലം മുതല്‍ എറണാകുളം വരെയും ഒരു നിരീക്ഷണം നടത്താന്‍ രണ്ടു മണിക്കൂര്‍ മതിയായിരുന്നു. കൊല്ലത്തെ കുട്ടിസഖാക്കളോട് ഈ ശ്രമത്തില്‍ പങ്കുചേരാന്‍ ഗോവിന്ദന്‍ സഖാവിന് പറയാമായിരുന്നല്ലോ. എംസി റോഡ് അപ്പാടെ പോലീസ് പരിശോധിച്ചു എന്നത് നേരാണെങ്കിലും റെയില്‍വെ സ്‌റ്റേഷനുകളില്‍ ഇത്തരത്തില്‍ യാതൊരുവിധം പരിശോധനകളും ഉണ്ടായിട്ടില്ല എന്നത് വലിയൊരു പരിമിതിയാണ്. ഇനി ഉണ്ടായിട്ട് കാര്യവിമില്ല. ഇത്തരം കാര്യങ്ങള്‍ ഏകോപിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കൊല്ലത്തു നിന്നുള്ള മന്ത്രിമാരെയോ മറ്റോ നിയോഗിക്കാമായിരുന്നു.
സഖാക്കളേ, ഒരു പെണ്‍കുഞ്ഞിനെ കാണാതെ പോയതല്ലേ. ചിഞ്ചുറാണി എന്നൊരു വനിതാ മന്ത്രി കൊല്ലത്തു നിന്നുണ്ടല്ലോ. ആ മന്ത്രിയെ കൊല്ലത്തേക്ക് അയയ്ക്കാമായിരുന്നല്ലോ. അതല്ലെങ്കില്‍ വീണയോ ബിന്ദുവോ ഒക്കെ കേരളത്തിലെ വനിതാ മന്ത്രിമാരാണല്ലോ. അവരെ കൊല്ലത്തേക്ക് അയച്ചിരുന്നെങ്കില്‍ ഒന്നര കോടി വരുന്ന കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് പിണറായി സര്‍ക്കാര്‍ വലിയ പ്രധാന്യം കൊടുക്കുന്നുണ്ടെന്നതിന് തെളിവായി മാറിയേനേ.
മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ കുട്ടിയെ തെരയാന്‍ പോയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ മുഖ്യമന്ത്രി ഒരു കാര്യം അറിയണം. ഇങ്ങനെയൊരു സംഭവം അറിഞ്ഞ് തിങ്കളാഴ്ച രാത്രി മുതല്‍ കൊല്ലത്തും കൊട്ടാരക്കരയിലും പൂയപ്പള്ളിയിലും തമ്പടിച്ചിരിക്കുന്നു. പെരുവഴിയിവും വനത്തിലും ആളൊഴിഞ്ഞ വീട്ടുമുറ്റങ്ങളിലുമൊക്കെ നാട്ടുകാരും വെറുതെക്കാരും വഴിപോക്കരും വരെ കുഞ്ഞിനെ അരിച്ചുപെറുക്കുന്ന സാഹചര്യമുണ്ടായി. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ജനാവലിയൊന്നാകെ ബാലികയെ തെരയാന്‍ ഓടിയെത്തിയിരിക്കുന്നു.
മുഖ്യമന്ത്രി ഇരട്ടച്ചങ്കനോ ഓട്ടച്ചങ്കനോ എന്നതല്ല ഇപ്പോഴത്തെ പ്രശ്‌നം. ഹൃദയം ഒരെണ്ണം മതി. പക്ഷെ ആ ഹൃദയത്തില്‍ കരുതലും സ്‌നേഹവുമുണ്ടായിരിക്കണമായിരുന്നു. അബിഗെയില്‍ സാറ റെജി എന്ന ആറു വയസുകാരിക്ക് ഒന്നും സംഭവിക്കരുതേ എന്ന് കേരളം ആത്മാര്‍ഥതമായി പ്രാര്‍ഥിക്കുകയാണ്.
നവകേരള സദസ് തിരുവനന്തപുരം വരെ ചെല്ലുമ്പോള്‍ കേരളം ജപ്പാനോ അമേരിക്കയോ ആയി മാറ്റുമെന്നാണ് സഖാക്കളുടെ പ്രചാരണം. അത്തരത്തില്‍ വിശ്വസിക്കുന്ന കുറെ അടിമ അണികളും പാര്‍ട്ടിയെ അന്ധമായി വിശ്വസിക്കുന്നു.
കാസര്‍ഗോട്ടു തുടങ്ങി കോഴിക്കോട് വരെ എത്തിയ വിജയന്റെ പരാജയയാത്ര ഒരു ദിവസം മുടങ്ങിയാല്‍ ഒന്നും സംഭവിക്കാനില്ല. പിണറായിയും സംഘവും സഞ്ചരിക്കുന്ന ആംഡംബരബസ് പാട്ടുപെട്ടി നിറുത്തി നേരേ കൊല്ലത്തേക്ക് പോയിരുന്നെങ്കില്‍ ഇന്നലെ രാത്രി കൊല്ലത്തുപോയി ഇന്നു രാവിലെ മടങ്ങിയെത്തി നവകേരള യാത്ര പുനരാരംഭിക്കാമായിരുന്നു.
ഇതൊന്നുമല്ല മനുഷ്യത്വമുള്ള നേതാക്കളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. ഒരു ബാലികയെ കാണാതെ പോയെന്നതും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി എന്നതും മാത്രമല്ല പ്രധാനം. കേരളത്തില്‍ 12 വയസില്‍ താഴെ പ്രായമുള്ള 25 ലക്ഷത്തോളം കുഞ്ഞുങ്ങളുണ്ട്. ഈ കുട്ടികളെല്ലാം നഴ്‌സറി സ്‌കൂള്‍ മുതല്‍ പഠിക്കുന്ന കുട്ടികളാണ്. സ്‌കൂള്‍ ബസുകളില്‍ മാത്രമല്ല ലൈന്‍ ബസുകളിലും നടന്നും സൈക്കിളിലുമൊക്കെ പോയി ക്ലാസുകളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുണ്ട്.
പുഴയും തോടും വനവും കാടും ഇടവഴിയും പാടവും താണ്ടി സ്‌കൂളുകളില്‍ പോയി വരുന്ന കുട്ടികളുണ്ട്. പട്ടാപ്പകല്‍ ഒരു നഗരപ്രന്തത്തില്‍ നിന്ന് ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എങ്കില്‍ കേരളത്തിലെ 25 ലക്ഷം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം എത്ര ദയനീയം എന്നതാണ് ചോദ്യം.
ജനങ്ങളുടെ സുരക്ഷയ്ക്ക് പോലീസ് സ്ഥാപിച്ച വഴിയോര കാമറകളില്‍ പകുതിയും പ്രവര്‍ത്തന രഹിതമാണ്. ഇന്നലെയുണ്ടായതിനുസമാനമായി സംഭവവങ്ങളുണ്ടായാല്‍ പോലീസിന് ആശ്രയം സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സിസിടി കാമറകള്‍ മാത്രമാണ്.
ആരാധ്യയായ ജസ്റ്റീസ് ഫാത്തിമാ ബീവിയുടെ മൃതദേഹം കാണാന്‍ പോലും വനിതാ മന്ത്രിയും പത്തനംതിട്ടക്കാരിയുമായ വീണ പോയില്ല എന്ന വിമര്‍ശനം ബാക്കിനില്‍ക്കൊണ് അബിഗെയിലിന്റെ തിരോധാനത്തെയും പിണറായി സര്‍ക്കാരിനെയും ജനം വെറുത്തുപോകുന്നത്.
https://www.facebook.com/Malayalivartha