നവ കേരളത്തിൽ പ്രതിസന്ധി ഉദ്യോഗസ്ഥർ കാലുവാരി പിരിക്കുന്ന പണം എവിടേക്ക്?
കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും മോശം പ്രകടനം. 42,636 കോടി രൂപ ഈ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്. പിരിവ് തരുന്നവരോട് ഇനിയെങ്ങനെ നികുതി ചോദിക്കും?
നവകേരള സദസെന്ന് പേരിട്ട പരിപാടിയിലേക്കും ചെലവ് കണ്ടെത്താൻ പിരിവ് തന്നെയാണ് ശരണം. പിരിവിന് സ്പോണ്‍സര്‍ഷിപ്പ് എന്നാണ് വിളിപ്പേര്. ഓരോ മണ്ഡലത്തിലും സദസ് സംഘടിപ്പിക്കാൻ വലിയ ചെലവുണ്ട്. പന്തൽ, ലൈറ്റ് ആൻറ് സൗണ്ട്, കസേര, ലഘുഭക്ഷണം, പ്രചരണം എന്നിങ്ങനെ കാശ് ഒഴുകുന്ന വഴി നിരവധിയാണ്.
പഞ്ചായത്തുകൾക്ക് 50,000 രൂപയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഒരു ലക്ഷവും കോർപ്പറേഷനുകൾക്ക് 2 ലക്ഷവും ജില്ലാ പഞ്ചായത്തിന് 3 ലക്ഷം രൂപയും ചെലവഴിക്കാൻ സർക്കാർ അനുമതി നൽകിയത്. ഇതാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് പുതുക്കിയ ഡിഎ ലഭിച്ചു. ക്ഷാമമബത്ത ഉയര്‍ത്തിയത് രാജ്യത്തെ 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പ്രയോജനപ്രദമായി.
ഏഴാം ശമ്പള കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രമന്ത്രിസഭാ യോഗം ക്ഷാമബത്ത ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടാക്കുന്ന ആഘാതം നികത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാകും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി ഡിഎ അനുവദിച്ചിട്ടില്ല. ഇപ്പോൾ കേന്ദ്ര സർക്കാർ അനുവദിച്ച മൂന്ന് ശതമാനം കൂടിയാവുമ്പോൾ സംസ്ഥാന ജീവനകാർക്ക് പതിനൊന്ന് ശതമാനം കുടിശിക വരും. ഇത് എന്ന് കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. കെ റയിലിന് ഒഴികെ സംസ്ഥാന സർക്കാരിൻ്റെ കൈയിൽ നയാ പൈസ ബാക്കിയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. പതിനൊന്ന് ശതമാനം ക്ഷാമബത്ത സംസ്ഥാന സർക്കാർ ജീവനകാർക്ക് അടുത്ത കാലത്തൊന്നും കിട്ടാൻ പോകുന്നില്ല. കിട്ടിയാൽ തന്നെ പി.എഫിൽ ലയിപ്പിക്കുമെന്നാണ് ധനമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.ഇക്കാര്യത്തിൽ കോടതി വരെ ഇടപെട്ടു. ജീവനക്കാരുടെ സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. പെൻഷൻ പ്രായം ഇത്തവണ വർധിപ്പിക്കുമെന്ന് ജീവനക്കാർ കരുതിയിരുന്നെങ്കിലും അതും നടന്നില്ല. എന്നിട്ടും ജീവനകാർക്കുള്ള ഇടതു സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് . ഇതിന് പുറമേയാണ് ചെങ്കൊടി ഉൾപ്പെടെയുള്ള കൊടികൾ വിലക്കി സർക്കാർ ഉത്തരവിറക്കിയത്. ചുരുക്കത്തിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനും സർക്കാർ ജീവനക്കാരോടുള്ള കലിപ്പ് തീരുന്നില്ല. എത്രയും വേഗം സർക്കാർ സംവിധാനം രാഷ്ട്രീയ മുക്തമാക്കാമോ അത്രയും വേഗം അത് നിർവഹിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. സി എം ഡാഷ് ബോർഡ് പോലുള്ള നടപടികൾ അതിൻ്റെ തുടക്കം മാത്രമാണ്. സർക്കാരിനെ കാർന്നു തിന്നുന്ന പുഴുവായി ജീവനക്കാരുടെ യൂണിയനുകൾ മാറിയതോടെയാണ് സർക്കാർ അവർക്ക് എതിരായി മാറിയത്. ഇടതുപക്ഷ ത്തിന് മാത്രമേ ഇത്രയും കർശനമായി നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു. കാരണം അവർക്കാണ് സർക്കാർ ഓഫീസുകളിൽ മുൻതൂക്കം. മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തെ കാണാനെത്തിയ സി പി എം യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി ആട്ടി പുറത്താക്കിയിട്ട് അധികനാളായിട്ടില്ല. ഇനി ഇത്തരക്കാർക്കെതിരെ നടപടിയും വരും. ഉദ്യോഗസ്ഥർ സർക്കാർ ചെലവിൽ കൂട്ട പിരിവ് തുടങ്ങിയത് ഈ സാഹചര്യത്തിലാണ്. സർക്കാർ തന്നെ പിരിവ് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് കൈയയച്ച് സംഭാവന വാങ്ങാം. പിരിവ് ഒരു അംഗീകൃത വ്യവസായമായി സർക്കാർ മാറ്റിയിരിക്കുകയാണ്. അതിനാൽ ഉദ്യോഗസ്ഥർക്ക് പേടിക്കേണ്ട. സർക്കാരിലേക്ക് പണം കണ്ടെത്തേണ്ട ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റും സർക്കാരിന്റെ പോക്കറ്റും വീർപ്പിക്കുന്ന തിർക്കിലാണ്. ഇക്കാര്യം സർക്കാരിനും അറിയാം.കോളീയവും നവകേരള സദസുമൊക്കെ നടത്താൻ കേരളത്തിലെ പ്രമാണിമാരായ ബിസിനസുകാർ കോടികളാണ് മുടക്കിയിരിക്കുന്നത്. നാളെ ഇവരോട് കൃത്യമായി നികുതി അടയ്ക്കാൻ പറയാൻ സർക്കാരിന് എന്താണ് അധികാരം. ഇക്കാര്യം ധനവകുപ്പിലെ ഉദ്യോഗസ്ഥർ ധനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. ചുരുക്കത്തിൽ സർക്കാർ മാത്രമല്ല പ്രജകളും ബുദ്ധിമുട്ടിലാകും.
https://www.facebook.com/Malayalivartha