വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ബൈക്ക് കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വിഘ്‌നേശ്, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിരുച്ചിറപ്പിള്ളി വിമാനത്താവളത്തില്‍ നിന്നും തഞ്ചാവൂര്‍ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. നിരവധി പേരാണ് ബൈക്കുകളിലും മറ്റുമായി വിജയ്‌യുടെ വാഹനത്തെ അനുഗമിച്ചിരുന്നത്. ഇതിനിടെ വിഘ്‌നേഷും അരുണും തങ്ങളുടെ ബൈക്കില്‍ വിജയ്‌യുടെ അടുത്തേക്കെത്താന്‍ ശ്രമിക്കുകയും മുന്‍പിലെ കാറില്‍ ഇടിക്കുകയുമായിരുന്നു. വിഘ്‌നേഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























