കണ്ണീര്‍ക്കാഴ്ചയായി.... ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ പെട്ട് ഡോക്ടര്‍ക്ക് ദാരുണാന്ത്യം
![](https://www.malayalivartha.com/assets/coverphotos/w657/300828_1702080124.jpg)
കണ്ണീര്‍ക്കാഴ്ചയായി.... ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ പെട്ട് ഡോക്ടര്‍ക്ക് ദാരുണാന്ത്യം . കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സള്‍ട്ടന്റ് കോവൂര്‍ പാലാഴി എം.എല്‍.എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം.സുജാതയാണ് (54) ദാരുണമായി മരിച്ചത്.
ഇന്നലെ രാവിലെ 10.15ഓടെയാണ് സംഭവം നടന്നത്. കണ്ണൂരിലേക്ക് പോകാനായി സ്റ്റേഷനിലെത്തിയപ്പോള്‍ ഇവര്‍ക്ക് പോകേണ്ടിയിരുന്ന എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ് പ്രസ് പുറപ്പെട്ടിരുന്നു. ഇത് കണ്ട് ട്രെയിനിലേക്ക് ഓടിക്കയറാനായി ശ്രമിച്ചപ്പോള്‍ ആര്.പി.എഫ് ഉദ്യോഗസ്ഥന് തടഞ്ഞു.
എന്നാല്‍ ട്രെയിന്‍ പതുക്കെയായപ്പോള്‍ ഇവര്‍ വീണ്ടും ഓടിക്കയറാനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍ നിയന്ത്രണം വിട്ട് വീഴാന്‍ പോവുകയായിരുന്ന ഇവരെ യാത്രക്കാരും ആര്.പി.എഫ് ഉദ്യോഗസ്ഥനും ചേര്‍ന്ന് താങ്ങി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണിരുന്നു. ഉടന്‍ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ ആര്.പി.എച്ച് ലാബിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ഇവര്‍ കഴിഞ്ഞ ജൂണിലാണ് കണ്ണൂരിലേക്ക് മാറിയത്. മണലായ രുഗ്മിണി കോവിലമ്മയുടെയും പരേതനായ വി.ജനാര്ദ്ദനന് ഏറാടിയുടെയും മകളാണ്. ഭര്‍ത്താവ്: പി.ടി.ശശിധരന് (സയന്റിസ്റ്റ്, കോഴിക്കോട് എന്‍.ഐ.ഇ.എല്‍.ഐ.ടി). മക്കള്‍: ജയശങ്കര്‍ (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ബംഗളൂരു), ജയകൃഷ്ണന് (എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി, സ്വീഡന്). സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് മാങ്കാവ് ശ്മശാനത്തില്‍ നടക്കും.
https://www.facebook.com/Malayalivartha