എല്‍ഡിഎഫില്‍ എടുക്കണമെങ്കില്‍ മാണിക്കെതിരെ പാലായില്‍ മത്സരിക്കണമെന്ന് പിസി ജോര്‍ജ്ജിനോട് പിണറായി, പൂഞ്ഞാറില്‍ സ്വതന്ത്രനാകുമെന്ന് പിസി ജോര്‍ജ്ജ്

എല്‍ഡിഎഫിലെടുക്കണമെങ്കില്‍ പാലായില്‍ മാണിക്കെതിരെ സ്ഥാനാര്‍ഥിയായി പിസി ജോര്‍ജ്ജ് മത്സരിക്കണമെന്ന പിണറായുയുടെ അഭിപ്രായത്തിനുമുന്നില്‍ പിസിയുടെ എല്‍ഡിഎഫിലേക്കുള്ള വഴിയടഞ്ഞു. എല്‍ഡിഎഫില്‍ ചേക്കാറാനായി കഴിഞ്ഞ കുറേനാളുകളായി പിസി ജോര്‍ജ്ജ് രഹസ്യമായും പരസ്യമായും എല്‍ഡിഎഫ് നേതാക്കളെ സന്ദര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പിസി ജോര്‍ജ്ജ് പിണറായി വിജയനെ കണ്ടിരുന്നു. അവിടെ നടന്ന ചര്‍ച്ചയിലാണ് പിസി ജോര്‍ജ്ജിനോട് പാലായില്‍ മാണിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന അഭിപ്രായം പിണറായി മുന്നോട്ട് വെച്ചത്. എന്നാല്‍ പിണറായുടെ അഭിപ്രായത്തോട് പിസി ജോര്‍ജ്ജിന് യോചിക്കാനായില്ല. എങ്കില്‍ കടുത്തുരിത്തിയില്‍ സ്ഥാനാര്‍ഥിയായിക്കൂടെയെന്ന് പിണറായി. എന്നാല്‍ പൂഞ്ഞാറ് വിട്ട് എവിടെയും മത്സരിക്കില്ലെന്ന് പിസി ജോര്‍ജ്ജ് നിപപാട് എടുത്തതോടെ ജോര്‍ജ്ജിന്റെ എല്‍ഡിഎഫിലേക്കുള്ള വഴിയടഞ്ഞു.
പിസി ജോര്‍ജ്ജിനെ എല്‍ഡിഎഫിനെടുത്താല്‍ പൂഞ്ഞാര്‍സീറ്റ് കൊടുക്കില്ലെന്ന് പിണറായി ജോര്‍്ജജിനോട് തറപ്പിച്ചു പറഞ്ഞു. അവിടെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെജെ തോമസിനെ മത്സരിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. പിസി ജോര്‍ജ്ജിനെ എല്‍ഡിഎഫിലെടുത്ത് മാണിക്കെതിരെ പാലായില്‍ മത്സരിപ്പാക്കാനായിരുന്നു എല്‍ഡിഎഫിന്റെ പ്ലാന്‍. എന്നാല്‍ സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിപ്പിക്കാനാണ് താല്‍പര്യമെന്ന് ജോര്‍ജ്ജ് വ്യക്തമാക്കിയതോടെ ചര്‍ച്ച പൊളിയുകയായിരുന്നു.
മാണിക്കെതിരെ മത്സരിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ തേടുകയാണ് സിപിഎം. ജോര്‍ജ്ജും കൂടി പിന്‍വാങ്ങിയതോടെ അടുത്ത അളിനെ തപ്പാനുള്ള ശ്രമത്തിലായി. വര്‍ഷങ്ങളായി കെ എം മാണി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചുവരുന്ന സ്ഥലമാണ് പാല. പാലായിലെ ഓരോരുത്തരെയും മാണിക്ക് നേരിട്ടറിയാം. എന്നാല്‍ ഇത്തവണ ബാര്‍ക്കോഴ ആരോപണത്തില്‍പ്പെട്ട് രാജിവെച്ച മാണിയെ തോല്‍പ്പിക്കാമെന്ന വിചാരത്തിലാണ് മാണിയുടെ പഴയ സഹയാത്രികനായി പിസി ജോര്‍ജ്ജിനെ മെരുക്കി സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നീക്കം തുടങ്ങിയത്. ജോര്‍ജ്ജിന്റെ തീരുമാനത്തോടെ സിപിഎമ്മിന്റെ നീക്കം പൊളിയുകയാണ് ഇപ്പോള്‍.
അതിനിടെ റോഷി അഗസ്റ്റിനെ ഇടുക്കിയില്‍ നിന്ന് മാറ്റി പൂഞ്ഞാറില്‍ മത്സരിപ്പിക്കാന്‍ കേരളാകോണ്‍ഗ്രസ് എം പ്ലാന്‍ ചെയ്യുന്നുണ്ട്. എന്തായാലും ഇത്തവണ ജോര്‍ജ്ജിനെ നിയമസഭ കാണിക്കില്ലെന്ന വാശിയിലാണ് കേരളാ കോണ്‍ഗ്രസ് എം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























