വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി... പ്രതിഷേധവുമായി പ്രതിപക്ഷം
വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടരെയുള്ള വന്യജീവി ആക്രമണങ്ങളില്‍ വയനാട്ടിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും, ആശങ്ക മാറ്റുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തുകയുണ്ടായി.
ഗൗരവമുള്ള വിഷയമാണെങ്കിലും ചര്‍ച്ച ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ . നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
മന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വനംവന്യജീവി സംരക്ഷണമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. ഇതിന് രണ്ടിനും ഇടയിലുള്ള അവസ്ഥ മനസിലാക്കണമെന്ന് മന്ത്രി .കര്‍ണാടകയില്‍ നിന്നാണ് ആന വന്നത്. റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിക്കാതിരുന്നത് തുടക്കത്തില്‍ പ്രശ്‌നമായിരുന്നു.
"
https://www.facebook.com/Malayalivartha