Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

വയനാട്ടിലെ കാട്ടാന ആക്രമണവും എൻ.കെ.പ്രേമചന്ദ്രന്റെയും പ്രധാനമന്ത്രി വിരുന്നും, വളർത്തി വലുതാക്കി മാധ്യമങ്ങളിൽ...കളം പിടിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആർ. കമ്പനികൾ, ശ്രമങ്ങൾ ഉച്ചസ്ഥായിലാക്കിയതായി പ്രതിപക്ഷ നേതാക്കൾക്ക് വിവരം ലഭിച്ചു...

12 FEBRUARY 2024 01:04 PM IST
മലയാളി വാര്‍ത്ത
വയനാട്ടിലെ കാട്ടാന ആക്രമണവും എൻ.കെ.പ്രേമചന്ദ്രന്റെയും പ്രധാനമന്ത്രി വിരുന്നും വളർത്തി വലുതാക്കി മാധ്യമങ്ങളിൽ കളം പിടിപ്പിക്കാൻ  മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആർ. കമ്പനികൾ ശ്രമങ്ങൾ ഉച്ചസ്ഥായിലാക്കിയതായി   പ്രതിപക്ഷ നേതാക്കൾക്ക് വിവരം ലഭിച്ചു. മകൾ വീണാവിജയന് ലഭിച്ച സമൻസിന്റെ വാർത്തകൾ മാധ്യമങ്ങളിൽനിന്നും മാറ്റിനിർത്താനാണ് ശ്രമം. കേസ് കർണാടക ഹൈക്കോടതി പരിഗണിക്കുന്നതും ഒരു കാരണമാണ്. യഥാർത്ഥത്തിൽ പ്രേമചന്ദ്രൻ വിവാദം എന്നേ  അവസാനിക്കേണ്ടതായിരുന്നു. ആനയെ മയക്കുവെടി വച്ച് എന്നേ തളയ്ക്കാമായിരുന്നു. വീണ വരുമ്പോൾ വിഷയം വഴിമാറും എന്ന പഴയ തന്ത്രം തന്നെയാണ് ഇപ്പോഴും പുറത്തെടുക്കുന്നത്. പണ്ടുംപ്രേമചന്ദ്രനെ സി പി എം സംഘിയാക്കിയിരുന്നു. 2014ൽ സീറ്റ് നിഷേധിച്ചതോടെയാണ് എൻ.കെ. പ്രേമചന്ദ്ര​​​ന്റെ ആർ.എസ്.പി ഇടതുമുന്നണി വിട്ടത്. യു.ഡി.എഫിലെത്തിയതോടെ  ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് പ്രേമചന്ദ്രന്​ നൽകി.     സീറ്റിനു വേണ്ടി പാർട്ടി മാറിയെന്ന ആരോപണം ഉന്നയിച്ച ഇടതുമുന്നണി അന്ന് പ്രേമചന്ദ്രനെ തറപറ്റിക്കാൻ ഇറക്കിയത് സിറ്റിങ് എം.എൽ.എ കൂടിയായ എം.എ. ബേബിയെ ആയിരുന്നു. പ്രചാരണത്തിൽ ഇടതുനേതാക്കൾ പ്രേമചന്ദ്രനെ കടന്നാക്രമിച്ചു. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കൊല്ലത്തെ പ്രചാരണയോഗത്തിൽ പ്രേമചന്ദ്രനെ പരനാറി എന്ന്​ വിശേഷിപ്പിച്ചു. ഈ പ്രയോഗം തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമാക്കാൻ യു.ഡി.എഫിന്​ കഴിഞ്ഞു; ഫലം വന്നപ്പോൾ 37,649 വോട്ടിനായിരുന്നു ജയം.കഴിഞ്ഞ തവണ  കൊല്ലം തിരിച്ചുപിടിക്കാൻ രാജ്യസഭ എം.പിയായിരുന്ന കെ.എൻ. ബാലഗോപാലിനെയാണ് സി.പി.എം ഇറക്കിയത്. ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണമാണ ് സി.പി.എം നേതാക്കൾ തുടക്കം മുതൽ പ്രേമചന്ദ്രനെതിരെ ഉന്നയിച്ചത്. സംഘിയാണെന്നും വിജയിച്ചാൽ ബി.ജെ.പിക്കൊപ്പം പോകുമെന്നും ​​പ്രചരിപ്പിച്ചു.   1988 മുതല്‍ സി.പി.എം ഉള്‍പ്പെട്ട മുന്നണിയുമായി ചേര്‍ന്ന് പഞ്ചായത്ത് തലം മുതല്‍ പ്രവർ ത്തിച്ചപ്പോൾ സംഘിയായിരുന്നില്ലെന്നും 2019ല്‍ മുത്തലാഖ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ചപ്പോഴാണ് സംഘിയാക്കിയതെന്നുമായിരുന്നു പ്രേമചന്ദ്ര​​​ന്റെ  മറുപടി.സി.പി.എം വർഗീയ വിഷംചീറ്റി ​നടത്തിയ പ്രചാരണം ജനങ്ങൾ തള്ളി.​  സമ്പത്തും സംഘടനയും അധികാരവും ഉപയോഗിച്ച് ഒരു എം.എൽ.എയുടെയും രണ്ട് മന്ത്രിമാരുടെയും നേതൃത്വത്തിൽ വർഗീയ വിഷം ചീറ്റി വീടു വീടാന്തരവും ജമാഅത്തുകൾ കേന്ദ്രീകരിച്ചും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വിലകുറഞ്ഞ പ്രചാരണമാണ് സി.പി.എം നടത്തിയത്. അതെല്ലാം ജനം തള്ളിക്കളഞ്ഞു. ജനം നൽകിയ അംഗീകാരമായിരുന്നു പ്രേമചന്ദ്രന്റെ  വിജയം. ഏ​ഴ്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് സി.​പി.​എ​മ്മി​ലെ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ തോ​ൽ​പി​ച്ച്​ പ്രേ​മ​ച​ന്ദ്ര​ൻ വീ​ണ്ടും ഡ​ൽ​ഹി​ക്ക്​ വ​ണ്ടി​ക​യ​റിയത്. അ​തും ഭൂ​രി​പ​ക്ഷം നാ​ലി​ര​ട്ടി​യി​ലേ​റെ​യാ​ക്കി​യ​ശേ​ഷം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​വ​റ, കൊ​ല്ലം, കു​ണ്ട​റ, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂ​ർ, ച​ട​യ​മം​ഗ​ലം, പു​ന​ലൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ ഇ​ട​തു​മു​ന്ന​ണി ജ​യി​ച്ച​ത്. ഈ ​മേ​ധാ​വി​ത്തം മ​റി​ക​ട​ന്നാ​ണ്​ പ്രേ​മ​ച​ന്ദ്ര​​​ന്റെ  ജ​യം.     വോ​ട്ടു​വി​ഹി​തം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്​ ഇ​ട​തു​മു​ന്ന​ണി​ക്ക്​ മാ​ത്രം. ദു​ർ​ബ​ല സ്​​ഥാ​നാ​ർ​ഥി​യെ​ന്ന ആ​രോ​പ​ണം ഉ​ണ്ടാ​യി​ട്ടും ബി.​ജെ.​പി 1,02,319 വോ​ട്ട്​ നേ​ടി.ഇടത്​ പക്ഷത്തിന്​ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നൽകിയ കുണ്ടറയും പുനലൂരും  എൽ.ഡി.എഫിനെ ​കൈവിട്ടു. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ജെ. മേഴ്​സിക്കുട്ടിയമ്മയുടെയും കെ. രാജുവി​​​ന്റെയും  മണ്ഡലങ്ങളായിരുന്നു ഇത് ​. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 30,000ത്തിലധികം വോട്ട്​ നേടി വിജയിച്ച മണ്ഡലങ്ങളാണിവ. കുണ്ടറയിൽ ജെ. മേഴ്​സിക്കുട്ടിയമ്മ 30,460 വോട്ടിനാണ്​ കോൺഗ്രസിലെ രാജ്​മോഹൻ ഉണ്ണിത്താനെ തോൽപിച്ചത്​. ഇവിടെ  24,309 വോട്ടാണ്​ എൻ.കെ. പ്രേമചന്ദ്ര​​ന്റെ  ലീഡ്​.എൽ.ഡി.എഫിന്​ ലീഡ്​ കിട്ടുമെന്ന്​ നേതാക്കളും അണികളും ഉറച്ച്​ വിശ്വസിക്കുയും പ്രതീക്ഷ പുർത്തുകയും ചെയ്​തിരുന്ന മണ്ഡലം കൂടിയാണ്​ കുണ്ടറ. കുണ്ടറയിൽ യു.ഡി.എഫ്​ 79217 വോട്ടും എൽ.ഡി.എഫ്​ 54908 വോട്ടും ബി.ജെ.പിക്ക്​ 14696 വോട്ടുമാണ്​  നേടിയത്​. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി കെ. രാജു 33582 വോട്ടിന്​ മുസ്​ലിം ലീഗിലെ എ. യൂനുസ്​കുഞ്ഞിനെ തറപറ്റിച്ച പുനലൂരാണ്​  മാറിചിന്തിച്ചത്​.     പുനലൂരിൽ ഇത്തവണ 14696 വോട്ടാണ്​ എൻ.കെ. പ്രേമചന്ദ്ര​​​ന്റ ലീഡ്​. എല്ലാക്കാലത്തും എൽ.ഡി.എഫിനെ തുണച്ചിരുന്ന മണ്ഡലമാണ്​ പുനലൂർ. കിഴക്കൻ മലയോരമേഖലയായ പുനലൂരിലെ തിരിച്ചടി എൽ.ഡി.എഫ്​ പ്രതീക്ഷിക്കാത്തതായിരുന്നു. പുനലൂരിൽ  യു.ഡി.എഫ്​ 73622 വോട്ടും എൽ.ഡി.എഫ്​ 54956 വോട്ടും ബി.ജെ.പി 16168 വോട്ടുമാണ്​  നേടിയത്​. ജില്ലയിലെ രണ്ട്​ മന്ത്രി മണ്ഡലങ്ങളിൽ എൽ.ഡി.എഫ്​ നേരിട്ട തിരിച്ചടി  വലിയ ചർച്ചക്ക്​ വഴിവച്ചു..കോൺഗ്രസ് പിന്തുണയോടെ കൊല്ലം മണ്ഡലം ചുവന്നപ്പോൾ ഉദിച്ചുയർന്നയാളാണ് എൻ.കെ. പ്രേമചന്ദ്രൻ. മണ്ഡലത്തി​ന്റെ  നാനാദിക്കുകളിൽനിന്ന്​ വോട്ടായി കിട്ടിയ ഊർജത്തിൽ എല്ലാ ആരോപണങ്ങളും അസത്യപ്രചാരണങ്ങളും ഇല്ലാതായി.. ആദ്യ  തവണത്തെ ഭൂരിപക്ഷത്തി​ന്റെ  അഞ്ചിരട്ടിയോളം നേടി റിക്കോഡ് ഭൂരിപക്ഷത്തോടെയാണ് പ്രേമചന്ദ്രൻ കൊല്ലത്തി​​ന്റെ  പ്രതിനിധിയായത്.   രാജ്യസഭാംഗമായിരുന്ന കെ.എൻ. ബാലഗോപാലിെന മുന്നിൽനിർത്തി സി.പി.എം ശക്തമായ മത്സരത്തിന്​ ശ്രമിച്ചെങ്കിലും യു.ഡി.എഫ് തരംഗത്തിൽ എല്ലാം നിഷ്പ്രഭമായി. മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത് ചുവന്ന കൊടി തന്നെയാണല്ലോ എന്ന് ഇടതുപക്ഷത്തിന്​ ആശ്വസിച്ചു. . ഒരു ലക്ഷത്തിനു മേൽ ലീഡ് കിട്ടുമെന്ന് യു.ഡി.എഫ് നേതാക്കളോ അണികളോ പോലും കണക്കുകൂട്ടിയിരുന്നില്ല. യു.ഡി.എഫ് ജയിക്കുമ്പോഴും ഇടതു പക്ഷത്തോടൊപ്പം നിന്നിരുന്ന നിയമസഭ മണ്ഡലങ്ങളും  പ്രേമചന്ദ്രനൊപ്പം നിന്നു. എല്ലാ മണ്ഡലത്തിലും വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്. ലോക്​സഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനൊപ്പം നിന്നിട്ടുള്ള ചടയമംഗലം, ചാത്തന്നൂർ, പുനലൂർ മണ്ഡലങ്ങളും  വലതിനൊപ്പമായി. എഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന്​ ലഭിച്ചത്.  വോട്ടെണ്ണൽ തുടങ്ങിയതുമുതൽ മുന്നിലായ പ്രേമചന്ദ്രന്​ ഒരിക്കൽപോലും പിന്നാക്കം പോകേണ്ടിവന്നില്ല. 2014നേക്കാൾ പോളിങ് ശതമാനത്തിൽ 2.24 ശതമാനം വർധിച്ച് 74.36 ശതമാനം പേരാണ്  വോട്ട് രേഖപ്പെടുത്തിയത്. പോളിങ് ശതമാനത്തിലെ വർധന യു.ഡി.എഫിനാണ് മേൽക്കൈ നേടിക്കൊടുത്തത്. ശക്തികേന്ദ്രങ്ങളിൽ പോളിങ് ഉയർന്നതോടെ വലിയ വിജയമായിരുന്നു യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്. സംഘി പ്രയോഗം അനുകൂലമായ തരംഗമുണ്ടാക്കിയെന്നാണ് ഫലം വ്യക്തമാക്കിയത്. .
  ആദ്യം തന്നെ യു.ഡി.എഫ്​ ലീഡ്​ നേടിയിട്ടും പ്രവർത്തകരാരും പുറത്തിറങ്ങാതെ സുരക്ഷിതകേന്ദ്രങ്ങളിലിരുന്ന്​ വോ​​ട്ടെണ്ണൽ  വീക്ഷിക്കുകയായിരുന്നു. ലീഡ്​ 35,000 കടന്നതോടെ ചുരുക്കം ചില കോൺഗ്രസ്​, ലീഗ്​ പ്രവർത്തകർ കൊടികളുമായി എത്തി. എന്നാൽ, വോടെണ്ണൽ  കേ​​ന്ദ്രങ്ങളുടെ സമീപത്തേക്ക്​ പ്രവേശിപ്പിക്കാതെ പൊലീസ്​ തടഞ്ഞതോടെ ഇവർ  മു​​ദ്രാവാക്യം വിളിച്ച ശേഷം തിരിച്ചുപോയി.ലീഡ്​ 40,000 കടന്നതോടെ യു.ഡി.എഫ്​ സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ ഡി.സി.സി ഓഫിസിലെത്തി കോൺഗ്രസ്​ നേതാകളെ കണ്ട്​ ആഹ്ലാദം പങ്കിട്ടു. ശേഷം നേതാക്കളോടൊപ്പം വാർത്ത സമ്മേളനം നടത്തുകയും ചെയ്​തു. ലീഡ്​ 50,000 കടന്നതോടെ കോൺഗ്രസ്​ പ്രവർത്തകരുടെ ചെറുസംഘങ്ങൾ ഇരുചക്രവാഹനങ്ങളിലും മറ്റുമായി നഗരത്തിൽ ആഘോഷങ്ങൾ തുടങ്ങി.

  എൻ.കെ. പ്രേമചന്ദ്രൻ കൊല്ലം നിലനിർത്തിയത് ​റെക്കോഡ് ഭൂരിപക്ഷത്തിലാണ് . മണ്ഡലത്തി​​ന്റെ  ചരിത്രത്തിലെ ഏറ്റവുംകൂടിയ ഭൂരിപക്ഷം  പ്രേമചന്ദ്ര​​ന്റെ  പേരിലായി . എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളെ കടപുഴക്കിയുള്ള തേരോട്ടത്തിൽ 149772 വോട്ടി​​െൻറ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. കൊല്ലം മണ്ഡലത്തി​​െൻറ ചരിത്രത്തിൽ മുമ്പ്​ രണ്ട് തവണയാണ് ഒരു ലക്ഷത്തിലേറെ വോട്ടി​​െൻറ ഭൂരിപക്ഷമുണ്ടായിട്ടുള്ളത്.
1977ൽ ആർ.എസ്.പിയിലെ എൻ. ശ്രീകണ്ഠൻ 113161 വോട്ടിനും 2004ൽ സി.പി.എമ്മിലെ പി. രാജേന്ദ്രൻ 111071 വോട്ടി​​െൻറ ഭൂരിപക്ഷത്തിലും ജയിച്ചതാണ് മുൻചരിത്രം. കൂടിയ ഭൂരിപക്ഷം നേടിയവരിൽ രണ്ട് പേർ ആർ.എസ്.പി സ്ഥാനാർഥികളാണെന്നത് മറ്റൊരു പ്രത്യേകത. വോട്ടെണ്ണലി​​െൻറ തുടക്കംമുതൽ പ്രേമചന്ദ്രൻ വ്യക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു.     2014ൽ 37649 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ എം.എ. ബേബിയെ പ്രേമചന്ദ്രൻ മറികടന്നത്. അന്ന് ലീഡ് കിട്ടാതിരുന്ന മൂന്ന്​ മണ്ഡലങ്ങൾ ഉൾ​െപ്പടെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ കൂടിയ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്ര​​​െൻറ മുന്നേറ്റം.അതും ചരിത്രമാണ്. ചവറ -27568, പുനലൂർ -18666, ചടയമംഗലം -14232, കുണ്ടറ -24309, കൊല്ലം -24545, ഇരവിപുരം -20536, ചാത്തന്നൂർ -17,032 എന്നിങ്ങനെയാണ് ഓരോ നിയമസഭ മണ്ഡലത്തിലെയും ലീഡ് നില. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ 33199 വോട്ടോടെ ബി.ജെ.പി സ്ഥാനാർഥി ഗോപകുമാർ രണ്ടാമതെത്തിയിരുന്നു. ഇത്തവണത്തെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 19621 വോട്ട്​ മാത്രമാണ് എൻ.ഡി.എ സ്ഥാനാർഥി കെ.വി. സാബുവിന്​ നേടാനായത്.
എ​ൽ.​ഡി.​എ​ഫ്​ വോ​ട്ടു​ബാ​ങ്കി​ലു​ണ്ടാ​യ ചോ​ർ​ച്ച പ്രേമചന്ദ്രന് ​ അ​നു​കൂ​ല​മാ​യെ​ന്നും എ​ൽ.​ഡി.​എ​ഫ് വോ​ട്ട്​ വ്യാ​പ​ക​മാ​യി ത​നി​ക്ക് ല​ഭി​ച്ച​തി​ന്​ തെ​ളി​വാ​ണ് ച​ട​യ​മം​ഗ​ല​ത്തെ വോ​ട്ടി​ങ്​ നി​ല​യെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അന്ന് പറഞ്ഞു.

  ബി.​ജെ.​പി​ക്ക് വോ​ട്ട് കൂ​ടു​ക​യും ത​​െൻറ ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തും ത​​െൻറ വി​ജ​യ​ത്തി​​െൻറ തി​ള​ക്കം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം കൊ​ല്ലം പ്ര​സ് ക്ല​ബി​ല്‍ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ പ​റ​ഞ്ഞു.ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യെ താ​നാ​ണ് നി​ർ​ത്തി​യ​തെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​എ. ബേ​ബി​ക്ക് ല​ഭി​ച്ച വോ​ട്ട് പോ​ലും കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന് കി​ട്ടി​യി​ല്ല. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഭീ​ക​ര​മാ​യ ഇ​ടി​വാ​ണ് എ​ൽ.​ഡി.​എ​ഫ് വോ​ട്ടി​ൽ സം​ഭ​വി​ച്ച​ത്. അ​പ്പോ​ൾ ചോ​ർ​ന്ന​ത് ആ​രു​ടെ വോ​ട്ടാ​ണെ​ന്ന് സ്വ​യം പ​രി​ശോ​ധി​ക്ക​ണം.ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ധി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ​ര്‍ഗീ​യ​വ​ത്​​ക​രി​ച്ച​ത്​ തെ​ര​ഞ്ഞ​ടു​പ്പി​ൽ എ​ൽ.​​ഡി.​എ​ഫി​ന്​ തി​രി​ച്ച​ടി​യാ​യി. സ​വ​ര്‍ണ​രും അ​വ​ര്‍ണ​രും ത​മ്മി​ലെ പ്ര​ശ്‌​ന​ങ്ങ​ളാ​ണ്​ ശ​ബ​രി​മ​ല​യി​ലേ​തെ​ന്ന്​ പ​റ​ഞ്ഞ്​ വി​ഷ​യം ആ​ദ്യം വ​ർ​ഗീ​യ​വ​ത്​​ക​രി​ച്ച​ത്​ പി​ണ​റാ​യി​യാ​ണ്. ഈ ​ധാ​ർ​ഷ്​​ട്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണ്​ ജ​നം ന​ല്‍കി​യ​​ത്. ആ​ര്‍.​എ​സ്.​പി ഇ​ട​തു​മു​ന്ന​ണി വി​ട്ട​തി​ല്‍ യാ​തൊ​രു കു​റ്റ​ബോ​ധ​വു​മി​ല്ലെ​ന്നും കോ​ണ്‍ഗ്ര​സി​നൊ​പ്പം നി​ന്നു​കൊ​ണ്ടു​ള്ള ഇ​ട​തു​ചേ​രി​യാ​ണ് ആ​ര്‍.​എ​സ്.​പി ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ആർ.എസ്​.പി ദേശീയ സെക്ര​ട്ടേറിയറ്റ് ​ അംഗം, കൊല്ലം മണ്ഡലത്തിൽനിന്ന്​ നാലാം തവണ​ ലോക്​സഭയിലേക്ക്​​, സിറ്റിങ്​​ എം.പി. തുടർച്ചയായ രണ്ടാം വിജയം​, സംസ്​ഥാന ജലസേചന മന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു​. മികച്ച പാർലമെ​േൻററിയനും പ്രഭാഷകനുമാണ് . തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ നാവായിക്കുളത്ത്​ 1960 മേയ്​ 25ന്​ ജനിച്ചു. ഡോ.. ഗീതയാണ്​ ഭാര്യ.  പി.ജി. കാർത്തിക്​ ഏകമകൻ.അടുത്ത ലോക സഭ തെരഞ്ഞടുപ്പ്  എത്തിയപ്പോഴും പഴയ വീഞ്ഞ് പുതിയ  കുപ്പിയിലടച്ചാണ് ഇടതുമുന്നണി പ്രേമചന്ദ്രനെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള വിരുന്നാണ് വിഷയം.എന്നാൽ വിരുന്ന്  ജീവിതത്തിലെ പുതിയ അനുഭവമായിരുന്നെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.സൗഹൃദപരമായ സംഭാഷണമാണ് വിരുന്നില്‍ നടന്നത്. മോദിയുടെ ജീവിതാനുഭവങ്ങളും ദിനേനെയുള്ള കാര്യങ്ങളും തുറന്ന് പറഞ്ഞതായി പ്രേമചന്ദ്രന്‍ എം.പി പ്രതികരിച്ചു.

  അപ്രതീക്ഷിതമായുള്ള ക്ഷണമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉച്ചക്ക് ലഭിച്ചത്. ഒരു രാഷ്‌ട്രീയ കാര്യങ്ങളെക്കുറിച്ചും പരോക്ഷമായി പോലും ചര്‍ച്ചയുണ്ടായില്ല. പുതിയ അനുഭവമായിരുന്നു. മോദിയുടെ ജീവിതാനുഭവങ്ങള്‍, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇപ്പോള്‍ പ്രധാനമന്ത്രിയായ സമയത്തും ചെയ്യുന്ന  കാര്യങ്ങള്‍ തുറന്ന് സംവദിച്ചു.ഒരു പ്രധാനമന്ത്രിയുമായി ഇരുന്ന് സംസാരിക്കുന്ന ഫീല്‍ പോലും ഇല്ലാത്ത സൗഹൃദ അന്തരീക്ഷമായിരുന്നു. ജീവിതത്തിലെ പുതിയ അനുഭവമായിരുന്നു. സന്തോഷകരമായ അനുഭവം തന്നെയായിരുന്നു അത്, ഒരു സംശയവുമില്ല പ്രേമചന്ദ്രന്‍ പറഞ്ഞു.ഇന്നലെ ബജറ്റ് സമ്മേളനം തീരും മുമ്പാണ് എന്‍.കെ പ്രേമചന്ദ്രന്‍ അടക്കം തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത ഉച്ചവിരുന്ന് നല്‍കിയത്.

  ചലിയെ ആപ്‌കോ ഏക് പണീഷ്‌മെന്റ് ദേനാ ഹേ (വരൂ, നിങ്ങള്‍ക്കെല്ലാം ഒരു ശിക്ഷ നല്‍കാനുണ്ട്) എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് പ്രധാനമന്ത്രി എംപിമാരെ സ്വീകരിച്ചത്. വാതില്‍ തുറന്നത് പാര്‍ലമെന്റ് ക്യാന്റീനില്‍. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണത്തിനുള്ള ക്ഷണമായിരുന്നു അതെന്ന് അപ്പോഴാണ് എംപിമാര്‍ തിരിച്ചറിഞ്ഞത്. ഇന്ത്യ മുന്നണിയില്‍ നിന്നും എന്‍.കെ പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചത്.പ്രധാനമന്ത്രിയുടെ വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന്‍ പോയതില്‍ തെറ്റില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.  പ്രേമചന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനാണ്. പ്രധാനമന്ത്രി വന്നപ്പോള്‍ മുഖ്യമന്ത്രി പോയില്ലേയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന്  കെ.മുരളീധരന്‍ എം.പിയും പ്രതികരിച്ചു. . രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആര് വിളിച്ചാലും പങ്കെടുക്കും. പ്രേമചന്ദ്രനെ സംഘിയാക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. 

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പങ്കെടുത്ത വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു ഇരുവരും. തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പിണറായി വിജയനെ മകന്‍റെ വിവാഹം ക്ഷണിച്ചു. മോദിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സഭയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചു. ഇത്തരം ആരോപണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുമുണ്ടായിരുന്നു. ജനത്തിന് എല്ലാം അറിയാമെന്നും  എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.  ഏതായാലും ഇടതുമുന്നണിയുടെ പ്രേമചന്ദ്രൻ പരിപ്പ് വീണയെ രക്ഷിക്കാനുള്ളതാണെന്ന് എല്ലാവർക്കും മനസിലായി. വയനാട് ചാലിഗദ്ദയിൽ 47-കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് പിടിച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരിഞ്ഞ തണ്ണീർക്കൊമ്പനുപുറമേ ഈ ആനയും വയനാട്ടിൽ എത്തിയതായി വനംവകുപ്പാണ് അറിയിച്ചത്. ഒരുമാസം മുമ്പാണ് വയനാട് വന്യജീവിസങ്കേതത്തിൽ ഈ ആനയുടെ സാന്നിധ്യം മനസിലാക്കിയത്. ബന്ദിപ്പുരിലാണ് കർണാടകയിൽനിന്ന് പിടികൂടിയ ഈ ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടത്. എന്നിട്ടും ആനയെ പിടിക്കുന്നതിന് പകരം വിവാദം വളർത്താൻ കാത്തിരുന്നു. ഇതും വീണക്ക് വേണ്ടിയാണെന്നാണ് സംശയം.  
അഞ്ചുദിവസംമുമ്പ് സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പാതിരി സെക്ഷനിലെ വനത്തിൽ ആനയെത്തി. ആനയെ നിരീക്ഷിക്കുന്നതിനുള്ള വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പിനെ കേരളം സമീപിച്ചിരുന്നു. റേഡിയോ കോളർ യൂസർ ഐഡിയും പാസ്വേഡുമാണ് കർണാടകം കൈമാറിയത്. അഞ്ചുമുതൽ എട്ടുമണിക്കൂർവരെ വൈകിയാണ് ഇത്തരത്തിൽ വിവരം ലഭിക്കുക. അതിനാൽ, ആനയുടെ നീക്കങ്ങളറിയാൻ ആന്റിനയും റസീവറും വേണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യവനപാലകനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ അറിയിച്ചിരുന്നു.ഇതിനുപിന്നാലെ വനംവകുപ്പ് സ്വന്തമായി ആന്റിനയും റിസീവറും സംഘടിപ്പിച്ചെങ്കിലും ഫ്രീക്വൻസി നൽകാൻ കർണാടക തയ്യാറായില്ല. തണ്ണീർകൊമ്പന്റെ റേഡിയോകോളർ വിവരങ്ങൾ ലഭിച്ചതും ആന മാനന്തവാടി നഗരത്തിൽ ഇറങ്ങിയശേഷമാണ്. ഇതുകൊണ്ട് കാര്യമായ പ്രയോജനവുമുണ്ടായിരുന്നില്ല.

വനംവകുപ്പിന് ചെയ്യാൻ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും ധ്രുതഗതിയിൽ സ്വീകരിക്കുന്നുണ്ടെന്ന് അജിയുടെ മരണത്തിന് പിന്നാലെ സംസ്ഥാന വനംമന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.   ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കിൽ മാത്രമേ പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാനാകൂ. ജനക്കൂട്ടമുണ്ടാകുന്നത് കൂടുതൽ അപകടം ക്ഷണിച്ചുവരുത്തും. സൗമ്യമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോണം. പ്രശ്നങ്ങളെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മയക്കുവെടിവെച്ച് പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതൽ ആളപായവും കൃഷിനാശവുമില്ലാത്ത പ്രതിരോധമാണ് ഇപ്പോൾ ചെയ്യേണ്ടത്. സാധാരണ നടപടികൾകൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  അതേസമയം, വനംവകുപ്പിനെതിരെ വിമർശനവുമായി നാട്ടുകാർ രംഗത്തെത്തി. ആനയിറങ്ങിയതിനെക്കുറിച്ച് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രോൺ വഴി നിരീക്ഷണം നടത്തുകയും ആന എവിടെയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് നേരിട്ട് ചോദിക്കുകയും ചെയ്തെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. പിന്നീട് ഡ്രോൺ ചാർജ് ചെയ്യാൻ മറ്റൊരു വീട്ടിൽവെച്ചിരിക്കുകയാണെന്ന് മറുപടി ലഭിച്ചു. കഴിഞ്ഞദിവസം മുതൽ ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും ആന ജനവാസമേഖലയിൽ ഇറങ്ങാത്തവിധം എന്തുകൊണ്ട് തുരത്താൻ കഴിയുന്നില്ലെന്ന് നാട്ടുകാർ ചോദിക്കുന്നു. ആളുകൾ വാട്സ്ആപ്പ് വഴി പരസ്പരം വിവരം പങ്കു വെച്ചതല്ലാതെ വനംവകുപ്പിന്റെ ഭാഗത്തുനിന്നോ സർക്കാരിന്റെ ഭാഗത്തുനിന്നോ യാതൊരു തരത്തിലുമുള്ള മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഇത്തരം നടപടികൾ മനപൂർവം ആയിരുന്നോ എന്നാണ് സംശയം.ദുർബലനായ വനം മന്ത്രിയെ സി പി എമ്മിന് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്നത് കാലം തെളിയിച്ചിട്ടുണ്ട്.     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി  (2 hours ago)

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്  (2 hours ago)

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (2 hours ago)

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (5 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (5 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (5 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (5 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (6 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (6 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (7 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (7 hours ago)

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (8 hours ago)

Malayali Vartha Recommends