വീണയെ കുരുക്കിട്ട് വീഴ്ത്തി SFIO; അറസ്റ്റ് ഒഴിവാക്കാനാവില്ല; കോടതിയുടെ മിന്നൽ നീക്കം; അച്ഛനും മകളും ICU വിലേയ്ക്ക് ?

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് താത്കാലിക ആശ്വാസം. ഹർജിയിൽ വിധി പറയും വരെ തുടർനടപടി നിർത്തി വെക്കണമെന്ന് കർണാടക ഹൈക്കോടതി നിര്‍ദേശിച്ചു. എസ് എഫ് ഐഒ ആവശ്യപ്പെട്ട രേഖകൾ എക്‌സാ ലോജിക്ക് ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ച കോടതി ഹർജി വിധി പറയാൻ മാറ്റി.
ഹര്‍ജിക്കാരിയെ അറസ്റ്റ് ചെയ്യുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. പിന്നാലെയാണ് ഹര്‍ജി വിധിപറയാന്‍ മാറ്റിയത്. അന്വേഷണത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ ഹര്‍ജിക്കാരന് ചൂണ്ടിക്കാണിക്കാം എന്നാല്‍ ഈ സമയത്ത് അന്വേഷണം നടക്കട്ടെ എന്നും ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതാണ് നടപടി.
ഇടക്കാല ഉത്തരവ് വരുന്നത് വരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു .എന്നാൽ SFIO ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കാൻ എക്‌സ ലോജിക്കിനോട് കോടതി ആവശ്യപ്പെട്ടു
CMRL ന്റെ ഇടപാടുകളിൽ ദുരൂഹത ഉണ്ടെന്നും സേവനമില്ലാതെ 1 .72 കോടി കൈപ്പറ്റിയതായി തെളിഞ്ഞെന്നും SFIO വാദിച്ചു .ഇതിനായി എല്ലാ ഡിജിറ്റൽ തെളിവുകളും ഉണ്ടെന്നു SFIO വാദിച്ചു.
പ്രധാനമായും രണ്ട് വാദമുഖങ്ങളാണ് SFIO ഉന്നയിച്ചത് . ചട്ടം 210 പ്രകാരമുള്ള ഒരു അന്വേഷണം പ്രഖ്യാപിച്ചുശേഷം അതെ കേസിൽ പിന്നീട് ചട്ടം 212 പ്രകാരമുള്ള അന്വേഷണം പ്രഖ്യാപിക്കുന്നത് നില നിൽക്കില്ലെന്നാണ് എക്സലോജിക്ക് മുന്നോട്ട് വെച്ച ഒരു വാദം .എസ് എഫ് ഐ ഒ അന്വേഷണത്തിന് മുന്‍പ് തന്നെ രജിസ്ട്രാറുടെ അന്വേഷണം ആരംഭിച്ചിരുന്നതായും എക്‌സാലോജികിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കമ്പനി നിയമം 210 പ്രകാരം നടക്കുന്ന അന്വേഷണം നടക്കുന്നുണ്ട്. ഇതേ നിയമത്തിലെ 212ാം വകുപ്പ് പ്രകാരമുള്ള എസ്എഫ്‌ഐഒ അന്വേഷണം യുഎപിഎ നിയമത്തിന് സമാനമാണെന്നുമാണ് എക്‌സാലോജിക്കിന്റെ വാദം. എസ്‌എഫ്ഐഒ ഇപ്പോൾ നടത്തി വരുന്ന അന്വേഷണത്തിന് ആധാരമായ വിവരങ്ങൾ കമ്പനിക്ക് ലഭ്യമാക്കണമെന്നും ഏജൻസിയുടെ തുടർനടപടികൾക്കെല്ലാം ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമാണ് ഹർജിയിലെ മറ്റൊരാവശ്യം. കമ്പനി മേധാവിയായ വീണയെ ചോദ്യം ചെയ്യുന്നതും തെളിവ് ശേഖരണത്തിന്റെ ഭാഗമായി പരിശോധനകൾ നടത്തുന്നതും തടയണമെന്നാണ് തുടർ നടപടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാൽ രണ്ട് സമാന്തര അന്വേഷണങ്ങൾ അല്ല ഇത് എന്നും ചട്ടം 210 പ്രകാരമുള്ള അന്വേഷണത്തിന് ശേഷമാണ് പുതിയ അന്വേഷണം എന്നും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി എന്നും SIFO സ്ഥിരീകരിച്ചു . വീണ വിജയനെ എസ്‌എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഡയറക്ടറേയുമാണ് എക്സാലോജിക്ക് എതിർ കക്ഷികളാക്കിയിരിക്കുന്നത്.
ഏതായാലും അന്വേഷണത്തിന് സ്റ്റേ കോടതി നൽകിയിട്ടില്ല . രേഖകൾ ഹാജരാക്കാൻ എക്സലോജിക്കിന് feb 15 വരെ സമയം നൽകിയിട്ടുണ്ട് .ഒരേ സമയത്തു രണ്ട് അന്വേഷണങ്ങൾ അതായത് SFIO യുടെയും രജിസ്‌ട്രേഷൻ ഓഫ് കമ്പനിയുടെയും അന്വേഷണങ്ങൾ നടത്താനുള്ള അനുമതി തന്നെയാണ് കർണാടക ഹൈക്കോടതി നൽകിയിട്ടുള്ളത് . അന്വേഷണവുമായി സഹകരിക്കാൻ തന്നെയാണ് എക്സലോജിക്കിനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
എക്‌സാലോജിക് – സിഎംആർഎൽ കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കേരള ഹൈക്കോടതിയും ശരിവെച്ചു . എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐഡിസി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. അന്വേഷണം തടയുന്നത് എന്തിനാണ? അന്വേഷണത്തിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്നും കെഎസ്‌ഐഡിസിയോട് കോടതി ചോദിച്ചു.
എക്‌സാലോജിക്ക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്‌ഐഡിസിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ കെഎസ്‌ഐഡിസി കോടതിയിൽ രണ്ടാഴ്ച്ച സമയം ചോദിച്ചു. ഇതോടെ, ഹർജി പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി.
കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എസ്എഫ്ഐഒ ഉദ്യോഗസ്ഥർ കൊച്ചിയിലെ സിഎംആർഎൽ അസ്ഥാനത്തും ഫാക്ടറിയിലും പരിശോധന നടത്തിയിരുന്നു. ബിസിനസ് വളർച്ചയ്ക്കായി നിരവധി രാഷ്ട്രീയക്കാർക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും സിഎംആർഎൽ കോടികൾ സമ്മാനമായി നൽകിയെന്ന കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സിഎസ് വൈദ്യനാഥനാണ് കേസിൽ കെഎസ്ഐഡിസിക്കുവേണ്ടി ഹാജരായത്.ബെംഗളുരുവിൽ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ സാജൻ പൂവയ്യ അസോസിയേറ്റ്സാണ് വീണയുടെ കേസ് ഏറ്റെടുത്തിരിക്കുന്നത്.
ഏതായാലും താൽക്കാലിക ആശ്വാസം കിട്ടി എങ്കിലും ഇതുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണങ്ങൾ മുന്നോട്ട് പോകും അന്വേഷണത്തിന് കർണാക ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും സ്റ്റേ കിട്ടിയിട്ടില്ല . കേരള ഹൈക്കോടതി കേസ് വിധി പറയാൻ ഈ മാസം 26 ലേയ്ക്ക് നീട്ടിവെച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha