തിരുവനന്തപുരത്ത് പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍, നേരത്തെ മറ്റൊരു നാടോടികുട്ടിയെ ലക്ഷ്യമിട്ടിരുന്നതായി സൂചന... പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും, തെളിവെടുക്കാനും സാധ്യത

തിരുവനന്തപുരത്ത് പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍, നേരത്തെ മറ്റൊരു നാടോടികുട്ടിയെ ലക്ഷ്യമിട്ടിരുന്നതായി സൂചന... പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും, തെളിവെടുക്കാനും സാധ്യത
കൊല്ലത്ത് പോളയതോട് റോഡരികില്‍ കിടന്നുറങ്ങിയിരുന്ന കുട്ടിയെ എടുക്കാനായിരുന്നു ഹസന്‍ ശ്രമിച്ചത്. തട്ടിവീണ ഹസനെ നാടോടികള്‍ മര്‍ദ്ദിച്ചെങ്കിലും പൊലീസെത്തിയപ്പോള്‍ കേസില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. നാടോടികള്‍ പരാതി നല്‍കാത്തത് കൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രതി മൊഴി നല്‍കി.
ഹസനെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. പോക്‌സോ, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ടു വയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതി ഹസ്സന്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടി കരഞ്ഞപ്പോള്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്നാണ് ഇയാളുടെ മൊഴി. സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് പോയാലേ പ്രതി പറയുന്ന പല കാര്യങ്ങളിലും വ്യക്തത വരുത്താനാവൂവെന്ന് പൊലീസ് . അതിനാല്‍ സാക്ഷികളില്ലാത്ത കേസില്‍ തെളിവെടുപ്പ് നിര്‍ണായകമാണ്.
റിമാന്‍ഡ് ചെയ്ത ശേഷവും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് അപേക്ഷ നല്‍കുകയും ചെയ്യും. ഇന്നലെയാണ് കൊല്ലത്ത് നിന്നും പ്രതിയെ പിടികൂടിയത്. സിഡബ്ല്യുസിയില്‍ സംരക്ഷണയിലുള്ള രണ്ടു വയസുകാരിയെയും സഹോദരങ്ങളെയും മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള നടപടിയും പൊലീസ് സ്വീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha