Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

തരൂരിനെ തിരുവനന്തപുരത്ത് തോൽപ്പിക്കാൻ കോൺഗ്രസിൽ ഗൂഢ നീക്കം...ഇനി ശശി തരൂരിന് തിരുവനന്തപുരം സീറ്റ് നേടി ക്കൊടുക്കേണ്ടതില്ലെന്നാണ്, ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഒരു കൂട്ടം നേതാക്കളുടെ തീരുമാനം...

18 MARCH 2024 11:45 AM IST
മലയാളി വാര്‍ത്ത
തരൂരിനെ തിരുവനന്തപുരത്ത് തോൽപ്പിക്കാൻ കോൺഗ്രസിൽ ഗൂഢ നീക്കം. ഇനി ശശി തരൂരിന് തിരുവനന്തപുരം സീറ്റ് നേടി ക്കൊടുക്കേണ്ടതില്ലെന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഒരു കൂട്ടം നേതാക്കളുടെ തീരുമാനം. ശശി തരൂർ തിരുവനന്തപുരത്ത്  ജയിച്ചാൽ ബിജെപി മന്ത്രിസഭയിൽ അംഗമാകാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നു. തരൂരിന്  ലഭിക്കേണ്ട കോൺഗ്രസ്   വോട്ടുകൾ രാജീവ് ചന്ദ്രശേഖരന്  മറിച്ച് നൽകിയാലും  അത്ഭുതപ്പെടേണ്ടതില്ലെന്നാണ് തിരുവനന്തപുരത്തെ  കോൺഗ്രസ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.  തരൂരിന്  ഇക്കാര്യം നന്നായി അറിയാം.  തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആണെങ്കിലും ഏതാണ്ട് മൂന്നാം സ്ഥാനത്തേക്ക് മാറി കഴിഞ്ഞിരിക്കുന്നു ശശി തരൂർ.  രാജീവിന്  വേണ്ടി   അതിശക്തമായ പ്രചരണ പരിപാടികളാണ് തിരുവനന്തപുരത്ത്  സംഘടിപ്പിക്കുന്നത് . രാജ്യാന്തരപ്രശസ്തരായ മാനേജ്മെൻറ് വിദഗ്ധരാണ്  തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത്  രാജീവന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണം ക്രോഡീകരിക്കുന്നത്.       കേന്ദ്രമന്ത്രി എന്ന നിലയിൽ രാജ്യത്തിന്  ചെയ്ത നല്ല കാര്യങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കാൻ ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞു.  തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ ആണ് കഴിഞ്ഞ ദിവസങ്ങളിൽ രാജീവ് ക്യാമ്പ് ചെയ്തത്.  ഇവിടങ്ങളിലെ വോട്ടുകൾ ഇക്കാലമത്രയും തരൂരിനാണ് ലഭിച്ചുകൊണ്ടിരുന്നത്.  എന്നാൽ ശശി തരൂർ തലസ്ഥാനത്തിന്  വേണ്ടി യാതൊന്നും ചെയ്തില്ലെന്ന പ്രചരണം സമൂഹമാധ്യമങ്ങളിൽ ശക്തി പ്രാപിച്ചിട്ടുണ്ട്.  തരൂരിന്റെ പഴയ വാഗ്ദാനങ്ങളെല്ലാം ജനങ്ങൾ ട്രോളി നശിപ്പിക്കുന്നു.മോദി സർക്കാർ നടപ്പിലാക്കിയ ദേശീയ പാത പദ്ധതി തന്റെ നേട്ടത്തിൽ ഉൾപ്പെടുത്താൻ തരൂർ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല.   തലസ്ഥാന നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ  കേന്ദ്ര മന്ത്രി ഡോക്ടർ ജയശങ്കർ വരെ പരിശോധിച്ച സാഹചര്യത്തിലാണ് ഇതിൽ നിന്നും തരൂർ ഔട്ടായത്. വിഴിഞ്ഞം തുറമുഖം നടപ്പാക്കിയതാണെന്ന് പറയാനുള്ള ധൈര്യം തരൂരിനില്ല.  കാരണം തുറമുഖത്തിനെതിരാണ് തീരദേശത്തെ സമുദായ സംഘടനകൾ ഉൾപ്പെടെയുള്ള  ജനങ്ങൾ.  നിരവധി പുരോഹിതർക്കെതിരെ വിഴിഞ്ഞം  തുറമുഖ സമരത്തിൻറെ ഭാഗമായി പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.  അടുത്തകാലത്ത് മാത്രമാണ് ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കപ്പെട്ടത്.  വിഴിഞ്ഞം തുറമുഖം തന്നെ നേട്ടമായി ഉയർത്തിക്കാണിക്കാൻ തരൂർ ശ്രമിച്ചെങ്കിലും  തലസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അത് വേണ്ടെന്ന നിർദ്ദേശമാണ് നൽകിയത്. ഇപ്പോഴും തുറമുഖത്തിനെതിരായ വികാരം തീരദേശത്തെ ജനതയ്ക്കിടയിൽ അലയടിക്കുന്നുണ്ട്. അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ ദോഷം ഒരു തരത്തിലും ബാധിക്കാത്ത ഏക പ്രമുഖ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ.  ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്  തീരദേശ മേഖലകളിൽ പോകാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉളത് .   കാരണം പിണറായി വിജയൻ സർക്കാരാണ് തീരദേശ ജനതയ്ക്കെതിരെയും  അവരുടെ പുരോഹിതർക്കെതിരെയും കേസെടുത്തത്.     തീരദേശ   വോട്ടുകൾ ഒന്നും താൻ പ്രതീക്ഷിക്കുന്നില്ല  എന്ന് പന്ന്യൻ  വിശ്വസ്തരോട് പറഞ്ഞിട്ടുണ്ട്. വിഴിഞ്ഞത്ത്  ആദ്യ കപ്പൽ തീരമണിഞ്ഞത് തന്റെ സർക്കാരിന്റെ  നേട്ടമാക്കിമാറ്റിയ പിണറായിയെ സൂക്ഷിക്കണമെന്ന്  കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നിദ്ദേശം നൽകിയിരുന്നു.  .ഇനി പിണറായിക്ക്  വിഴിഞ്ഞത്ത് നടന്നത് പോലുള്ള നാടകങ്ങൾ ആവർത്തിക്കാൻ കഴിയില്ല. അതായത് വിഴിഞ്ഞത്ത് മോദിയുടെ കപ്പൽ നങ്കൂരമിട്ടു. തന്റെ ബോട്ടുമായി  പിണറായിക്ക്  ഇനി  ഓടി തള്ളേണ്ടി വരും.  കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. യഥാർത്ഥത്തിൽ കേന്ദ്രസർക്കാരാണ്  വിഴിഞ്ഞത്ത്  കപ്പൽ അണയാൻ  വഴിയൊരുക്കിയത്. എന്നിട്ടും  സമയമായപ്പോൾ അക്കാര്യം പിണറായി മറന്നു. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഇത് പോലെ ഒരു തുറമുഖം അപൂർവ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു.      വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടം തങ്ങൾക്കാണെന്ന  മട്ടിലാണ് പിണറായി  നീങ്ങിയത്. . ഉദ്ഘാടനത്തിന്   സ്ഥാപിച്ച ഫ്ലക്സുകളിൽ ഒരെണ്ണത്തിൽ പോലും  കേന്ദ്ര മന്ത്രിമാരുടെയോ  പ്രധാനമന്ത്രിയുടെയോ  ചിത്രം  ഉണ്ടായിരുന്നില്ല.  ഇത് കേന്ദ്രത്തെ  വല്ലാതെ  പ്രകോപിപ്പിച്ചു. പിണറായിക്കെതിരെ  നീങ്ങാൻ മോദിയെ പ്രേരിപ്പിച്ചത്  ഈ പോയിന്റാണ്. മോദി പറയുന്നത് മാത്രമേ അദാനി  അനുസരിക്കുകയുള്ളു. തുറമുഖ നിർമ്മാണത്തിലുള്ള ക്രെയിനുമായി   എത്തിയ  കപ്പലിനെ മഹാ സംഭവമാക്കി പിണറായി  ചിത്രീകരിച്ചത്  കേന്ദ്ര  സർക്കാരിനെ  കുടുകുടെ  ചിരിപ്പിക്കുന്നു.മത്സ്യ തൊഴിലാളികളുടെ ജീവിതം  വഴിയാധാരമാക്കിയ പദ്ധതിയാണ് വിഴിഞ്ഞം എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.  വിഴിഞ്ഞം  സമരം പിണറായിയെ  കൊണ്ടു തന്നെ ഒതുക്കിയത്  കേന്ദ്രത്തിന്റെ  തന്ത്രമായിരുന്നു. ഉദ്ഘാടന  നാളിലും വിഴിഞ്ഞത്തെ നാട്ടുകാരും സഭയും മാറി നിന്നു. ഇത്രയും കാലം പിണറായിക്ക് ഒപ്പം നിന്ന  സഭയാണ് ഇപ്പോൾ  അദ്ദേഹത്തിന്  എതിരായത്.   വിഴിഞ്ഞം  സമരം പൊളിക്കാൻ അദാനിയും പിണറായി വിജയനും തമ്മിൽ രഹസ്യ  ചർച്ച നടന്നതായും  സൂചനയുണ്ടായിരുന്നു. വിഴിഞ്ഞത്ത് അദാനിക്കെതിരെ സമരം ചെയ്യുന്നവരെ സകുടുംബം നശിപ്പിക്കാനാണ്   കേരള  സർക്കാർ ശ്രമിച്ചത്. .  ലത്തീൻ സമുദായം ഒന്നടങ്കം എതിരായാലും സാരമില്ലെന്നായിരുന്നു സർക്കാരിൻ്റെ നിലപാട്. അദാനിയെ  പിണക്കാൻ പിണറായി തയ്യാറായില്ല.  കാരണം പിണറായിക്ക് അദാനിയെ പേടിയായിരുന്നു. . അദാനിക്ക് നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് പിണറായിയെ  ഭയപ്പെടുത്തുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് വിഴിഞ്ഞം സമരം  പിണറായി അടിച്ചമർത്തിയത് ഇങ്ങനെയാണ്.രാത്രി വൈകിയും വിഴിഞ്ഞം  പോലീസ് സ്റ്റേഷൻ വളഞ്ഞ നൂറു കണക്കിന് മത്സ്യ തൊഴിലാളികൾക്ക് സർക്കാർ തങ്ങളെ വഞ്ചിച്ചതായി അറിയാം.  അദാനിക്ക് മുന്നിൽ മൂത്രമൊഴിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തങ്ങളെ രക്ഷിക്കാനാവില്ലെന്ന് അവർക്കറിയാം. തങ്ങളുടെ വോട്ടു വാങ്ങി ജയിച്ച ആൻ്റണി രാജു കൂടി തങ്ങളെ വഞ്ചിച്ചതായി സമരക്കാർ കരുതുന്നു.അതിന്റെ മറുപടി അടുത്ത ഇലക്ഷനിൽ അവർ നൽകും.     വിഴിഞ്ഞത്ത് സമരാനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയ സാഹചര്യത്തിൽ സജ്ജരായിരിക്കാൻ തിരുവനന്തപുരത്തെ പൊലീസിന് ഉന്നതർ  നിർദേശം നൽകിയിരുന്നു .  അവധിയിലുള്ള ഉദ്യോഗസ്ഥരെ  ഡ്യൂട്ടിക്കെത്തിച്ചു. . വിഴിഞ്ഞത്തിനു പുറമേ മറ്റു തീരദേശമേഖലയിലും സർക്കാർ ജാഗ്രതാ നിർദേശം  നൽകി. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്തേക്ക് നിര്‍മാണസാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ്  വന്‍ സംഘര്‍ഷമുണ്ടായത്. വിഴിഞ്ഞം സമരക്കാരും സമരത്തെ എതിര്‍ക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. കൊണ്ടു തന്നെ ഒതുക്കിയത്  കേന്ദ്രത്തിന്റെ  തന്ത്രമായിരുന്നു. ഉദ്ഘാടന  നാളിലും വിഴിഞ്ഞത്തെ നാട്ടുകാരും സഭയും മാറി നിന്നു. ഇത്രയും കാലം പിണറായിക്ക് ഒപ്പം നിന്ന  സഭയാണ് ഇപ്പോൾ  അദ്ദേഹത്തിന്  എതിരായത്.     വിഴിഞ്ഞത്തെ പുരോഹിതർക്ക് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ  അവരെ സഹായിക്കാൻ ശശി തരൂർ വന്നില്ല എന്നത്  അവർക്ക് സങ്കടകരമായ ഒരു അവസ്ഥയായി നിലനിൽക്കുന്നു.  തരൂർ  വിചാരിച്ചിരുന്നെങ്കിൽ അന്ന് പുരോഹിതരെ  ശരിയായി സഹായിക്കാമായിരുന്നു.  എന്നാൽ കരൺ   അദാനിയുമായി അടുത്ത ബന്ധം പുലർത്തുന്ന ശശി തരൂരിന് പുരോഹിതരെക്കാൾ  പ്രധാനം അദാനിയായിരുന്നു.. തിരുവനന്തപുര അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ്  ചുമതല  അദാനിക്ക് കൈമാറിയത് ശശി തരൂർ കൂടി ചേർന്നിട്ടാണ്.  ഇതിൽ പിണറായി വിജയന്  ഒപ്പം  ശശി തരൂർ നില കൊണ്ടതായും  ആരോപണം. കോൺഗ്രസ്  നേതാക്കൾക്ക് തരൂരിനോട് വിരോധം തോന്നാനുള്ള ഒരു കാരണം .  തരൂർ  തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയാവുമെന്ന് സൂചനയുണ്ടായിരുന്നു .  ജയിച്ചാൽ കേന്ദ്ര മന്ത്രി എന്ന മുദ്രാവാക്യത്തിലായിരിക്കും  തരൂർ  തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നും കേട്ടിരുന്നു.  ബി ജെ പി ക്ക് തിരുവനന്തപുരം പിടിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തിലൂടെ കേരളം പിടിക്കുകയാണ് ലക്ഷ്യം.     എന്നാൽ ഇത് നടന്നില്ല. ഇനി തരൂരിനെ കൊണ്ട് രാജീവിനെ ജയിപ്പിക്കണം. ഇല്ലെങ്കിൽ  തരൂരിനെ ബി.ജെ.പിയിൽ എത്തിക്കണം.തരൂർ എൻ എസ് എസ് ആസ്ഥാനത്ത് എത്തിയതു തന്നെ തൻ്റെ ബി ജെ പി പ്രവേശ ത്തിൻ്റെ ഭാഗമായാണ്. ബി ജെ പിയിൽ എത്തുമെന്ന ഉറപ്പ് കിട്ടിയതുകൊണ്ടാണ് സുനന്ദ പുഷ്കർ മരണത്തിൽ നിന്നും ബി ജെ പി  തരൂരിനെ രക്ഷിച്ചത്.   കരൺ അദാനി അടക്കമുള്ള ബിസിനസുകാർ തരൂരിന് അനുകൂലമായി ചരടുവലിക്കുന്നുണ്ട്.സമുദായ നേതാക്കളെ കണ്ട് തരൂർ പിന്തുണ  ഉറപ്പിക്കുന്നത്  ബി ജെ പിയിലേക്ക് കടക്കാനാണെന്ന തിരിച്ചറിവ്  കോൺഗ്രസ്  നേതാക്കൾ ഉണ്ടായിരുന്നു.  തരൂർ കേരളത്തിലെ സമുദായ നേതാക്കളെ കണ്ടത് കോൺഗ്രസ് നേതാക്കളെ ക്ഷുഭിതരാക്കിയിരുന്നു.      ദേശീയ-സംസ്ഥാന കോൺഗ്രസ്  നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയാണ് കേരള പ്ലാനുമായുള്ള തരൂരിന്‍റെ പര്യടനം. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വരെയുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് മത - സാമുദായിക നേതാക്കളുടെ പിന്തുണ ആവർത്തിച്ചുറപ്പാക്കിയുമാണ് നീക്കങ്ങൾ. തരൂരിനെ വാഴ്ത്തി എൻഎസ്എസ് അടക്കം നിലയുറപ്പിക്കുമ്പോൾ കടുത്ത അമർഷമുണ്ടങ്കിലും  കേരള നേതാക്കൾ വിമർശനം ഉള്ളിലൊതുക്കി . എന്നാൽ തരൂർ ലൈൻ ശരിയല്ലന്ന് തന്നെ ദേശീയ നേതൃത്വം വ്യക്തമാക്കി.തരൂരിന്‍റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി  യും പറഞ്ഞു.തരൂരിൻ്റെ മലപ്പുറം സന്ദർശനം യു.ഡി.എഫിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.  തരൂരിന്‍റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യത്തിൽ ഇന്നുവരെ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർഥിക്കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

ലോക സഭയിൽ  തോറ്റാൽ  നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റും തരൂർ ലക്ഷ്യമിടുന്നുണ്ട്. ഇതും ബി ജെ പി അക്കൗണ്ടിൽ നിന്നാണ്.  സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് സൂചന നൽകിയിരുന്ന ശശി തരൂർ, നിയമസഭയിൽ മത്സരിച്ച് മുഖ്യമന്ത്രി സ്ഥാനാർഥിയായി വരാനുള്ള സന്നദ്ധത നേരത്തേ പ്രകടിപ്പിച്ചിരുന്നു.തരൂർ ബിജെപിയിലേക്കെന്ന് പലവട്ടം വാർത്തകൾ വന്നിട്ടുണ്ട്.. എന്നാൽ ബി ജെ പിയിൽ ചേരാൻ അദ്ദേഹം തയ്യാറായില്ല. മുമ്പ്  മുല്ലപ്പള്ളി  രാമചന്ദ്രൻ തരൂരിനെതിരെ അതിശക്തമായി രംഗത്തെത്തിയത് ഇത്തരം  ഒരു വാർത്ത പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ്.തരൂരിന്റെ ദില്ലിയിലെ വീട്ടിൽ സോണിയാ- രാഹുൽ വിരുദ്ധ സംഘത്തിന്റെ യോഗം വിളിച്ചത് ബി ജെ പിയിലേക്കുള്ള വാതിൽ തുറക്കുന്നതിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കരുതിയിരുന്നു. നരേന്ദ്ര മോദിയുടെ രഹസ്യ നീക്കത്തിൽ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും വീണു എന്നാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം കരുതുന്നത്. അതിന്റെ മുന്നണിയിൽ തരൂർ ഉണ്ടെന്ന് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം കരുതുന്നു. ശശി തരൂരിന്റെ വീട്ടിൽ നടന്ന രാത്രിസത്കാരത്തിലാണ് ഹൈകമാന്റിനെതിരെ  മണിശങ്കർ അയ്യർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.

 

കബിൽ സിബൽ ഉൾപ്പെടയുള്ളവർ തരൂരിൻ്റെ സുഹൃത്തുക്കളാണ്. അദ്ദേഹം ബി  ജെ പിയുടെ പിന്നാലെയാണ് ഇപ്പോൾ.കോൺഗ്രസ്  ദേശീയ നേത്യത്വത്തിനെതിരെ കത്തയച്ച തരൂരിന്റെ നടപടിയാണ് കോൺഗ്രസ് നേര്യത്വത്തെ  ചൊടിപ്പിച്ചത്. പാർട്ടി അച്ചടക്കം തരൂരിനും ബാധകമാണെന്നാണ്  നേതാക്കൾ പറഞ്ഞത്.അഭിപ്രായം പാർട്ടി വേദികളിൽ പറയണമെന്നും നേതാക്കൾ കുട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വരാതെ ദില്ലിയിരുന്ന് തരൂർ പ്രവർത്തിക്കുന്നതിനെയും  സംസ്ഥാനത്തെ  കോൺഗ്രസ്സ്   നേതാക്കൾ വിമർശിക്കുന്നു. ദില്ലിയിൽ താമസിച്ച് നിരന്തരം നേതാക്കളെ കണ്ടു കൊണ്ടിരിക്കുന്ന തരൂർ ദേശീയ നേതൃത്വത്തിനെതിരെ കത്ത് എഴുതുന്നതിൽ ദുരുഹതയുണ്ടെന്നായിരുന്നു നേത്യത്വത്തിൻ്റെ അഭിപ്രായം.കെ പി സി സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്തെ ചെല്ലിയാണ്  കെ പി സി സി അധ്യക്ഷ നായിരുന്ന മുല്ലപ്പള്ളിയും  തരൂരും ആദ്യം ഉടക്കിയത്. 

ഡിജിറ്റൽ മീഡിയ അധ്യക്ഷ സ്ഥാനം രാജീവയ്ക്കുന്ന വിവരം തരൂർ ആദ്യം അറിയിച്ചത് സെല്ലിലെ തന്റെ സഹപ്രവർത്തകരെയാണ് . നടപടിക്രമം അനുസരിച്ച് രാജി വിവരം അറിയിക്കേണ്ടത് കെ പി സി സി അധ്യക്ഷനെയാണ്. എന്നാൽ അന്ന് അതിന് അദ്ദേഹം തയ്യാറായില്ല. തരൂർ രാജിവച്ച വിവരം മുല്ലപ്പള്ളി അറിഞ്ഞത് കെ പി സി സി ജീവനക്കാർ പറഞ്ഞപ്പോഴാണ്. തനിക്ക് മുല്ലപ്പള്ളിക്ക് മുന്നിലെത്തി നമസ്കരിക്കാനൊന്നും നേരമില്ലെന്നാണ് ശശിതരൂർ അന്നു പറഞ്ഞത്. ജീവിതാവസാനം വരെ കോൺഗ്രസിൽ  തുടരാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും അന്ന് അദ്ദേഹം  പരസ്യമായി പറഞ്ഞു. തന്നെ വെറുമൊരു കോൺഗ്രസ് നേതാവായി പാർട്ടി കാണുന്നു എന്നതിലാണ് തരൂരിന്റെ സങ്കടം. താൻ ആരാണെന്നോ തന്റെ കഴിവുകൾ എന്താണെന്നോ പാർട്ടി മനസിലാക്കുന്നില്ല. അതിൽ അതീവ വേദനയാണ് തരൂരിനുള്ളത്. കേരളത്തിലെ നാലാംകിട കോൺഗ്രസ് രാഷ്ട്രീയം കളിക്കാൻ തനിക്ക് താത്പര്യമില്ലെന്നും തരൂർ ആവർത്തിക്കുന്നു. 


ശശി തരൂർ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ കാര്യത്തിൽ  തീരെ ശ്രദ്ധാലുവല്ല. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ തനിക്ക് പിടിപ്പത് പണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർക്കും ഇതിൽ നിരാശയുണ്ട്. കൂടുതൽ സമയവും അദ്ദേഹം ഡൽഹിയിലാണ് താമസം. കേരളത്തി ലേക്ക് മടങ്ങി വന്നപ്പോഴാകട്ടെ കേരളത്തിലെ കോൺഗ്രസുകാരെ  പാര വയ്ക്കാൻ തീരുമാനിച്ചു.ഇതെല്ലാം കെ പി സി സി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായിരിക്കണമെങ്കിൽ പാർട്ടിക്ക് വിധേയനായിരിക്കണം എന്നു തന്നെയാണ് നേതാക്കൾ വിശ്വസിക്കുന്നത്. ഇതെല്ലാം ബി ജെ പിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.തരൂരിനെതിരെ മത്സരിക്കാൻ  ഇടതു മുന്നണിക്ക് സാധാരണ ഗതിയിൽ സ്ഥാനാർത്ഥികളെ കിട്ടാറില്ല. സി പി ഐ ക്കാണ് തിരുവനന്തപുരം സീറ്റ് ഇടതു മുന്നണി നൽകിയിട്ടുള്ളത്.  കിട്ടുന്ന ആരെയെങ്കിലും മത്സരിപ്പിക്കുക  എന്നതിൽ കവിഞ്ഞ് തിരുവനന്തപുരത്ത് സി പി ഐ ക്ക് സ്ഥിരം സ്ഥാനാർത്ഥികളൊന്നുമില്ല.തരൂരിന് സി പി എമ്മുമായി  മികച്ച ബന്ധം ഉള്ളതുകൊണ്ട് സി പി എം വോട്ടുകൾ ചോർന്ന് തരൂരിൻ്റെ പോക്കറ്റിലെത്തും.. പാലക്കാടുകാരനായ തരൂരിന് പ്രകാശ് കാരാട്ടുമായുള്ള ബന്ധം പ്രസിദ്ധമാണ്.

 ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൊമ്പുകോർക്കുന്ന തരൂർ കോളത്തിൽ  കെ സുധാകരനുമായി പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്. 


തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ തരൂർ നിൽക്കുന്നത് നരേന്ദ്ര മോദിക്ക് ഒപ്പമാണ്. കരൺ അദാനിയുമായുള്ള ബന്ധമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നത്. തരൂരിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ബി ജെ പി സ്വീകരിക്കുന്ന തണുപ്പൻ  നീക്കം അദാനി കുടുംബത്തിന്റെ ഇടപെടൽ വഴി സംഭവിച്ചതെന്നാണ് കോൺഗ്രസ് കരുതുന്നത്. വിമാനത്താവള വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് തൂരിനെ തള്ളിയിരുന്നു.നരേന്ദ്ര മോദിയുമായി തരൂരിന് നല്ല ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു.  കരൺ അദാനി തിരുവനന്തപുരത്ത്എത്തുമ്പോൾ തരൂരിൻ്റെ അതിഥിയാകുന്നതു  പതിവാണ്.


കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ തരൂർ പാർട്ടിയിലില്ലാത്തതു പോലെയാണ് ഇപ്പോഴും.. ജ്യോതി രാജസിന്ധ്യ മുതൽ ഗലാം നബി ആസാദ് വരെയുള്ള നേതാക്കൾ പുറത്തു പോയത് തരൂരിന് നന്നായി അറിയാം.ബി ജെ പിയുടെ ലക്ഷ്യം കോൺഗ്രസിനുള്ളിൽ കലഹം ഉണ്ടാക്കുക എന്നത് മാത്രമായിരിക്കും. സീനിയർ നേതാക്കൾ ഓരോരുത്തരായി പുറത്തു പോയി ബിജെപി പാളയത്തിൽ ചേക്കേറുന്നത് കോൺഗ്രസ് നേതൃത്വം കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്നത് അതുകൊണ്ടാണ്. പോകുന്നവരെല്ലാം പോകട്ടെ എന്ന നിലപാടാണ് ഹൈകമാൻറിനുള്ളത്.തരൂരിൻ്റെ പോക്കും അവർ കണക്കുകൂട്ടുന്നു.തരൂർ പോയാൽ തിരുവനന്തപുരം സീറ്റ് കിട്ടുമല്ലോ എന്ന പ്രതീക്ഷയിലാണ്  കോൺഗ്രസ് നേതാക്കൾ.ദേശീയ നേതാക്കളെയെല്ലാം അടർത്തിമാറ്റി കോൺഗ്രസിനെ ദുർബലപ്പെടുത്തുക എന്ന നീക്കമാണ് ബി ജെ പി നടത്തുന്നത്.2024 ലും ബി ജെ പി തന്നെയാണ് അധികാരത്തിലെത്താൻ സാധ്യത. തരൂരിനെ ഇല്ലാതാക്കി തിരുവനന്തപുരം  കൈയിലെടുക്കാനാണ് കോൺഗ്രസ് നേതാക്കൾ  കരുതുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (8 minutes ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (15 minutes ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (20 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (23 minutes ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (27 minutes ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (33 minutes ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (3 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (3 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (3 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (3 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (3 hours ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (3 hours ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (5 hours ago)

മേയറുടെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളി  (5 hours ago)

Malayali Vartha Recommends