Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

പേരാമ്പ്രയിലെ അനു കൊലക്കേസ്... തനിക്ക് നീതി ലഭിച്ചില്ല; തന്റെ പരാതിയില്‍ പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നു

18 MARCH 2024 07:14 PM IST
മലയാളി വാര്‍ത്ത

പേരാമ്പ്രയിലെ അനു കൊലക്കേസ് പ്രതി മുജീബ് റഹ്മാനെതിരെ മുത്തേരി ബലാത്സംഗക്കേസ് അതിജീവിത രംഗത്ത്. തന്നെ ബലാത്സംഗം ചെയ്ത ശേഷം പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നു. താന്‍ നേരിട്ടത് ക്രൂരമായ ബലാത്സംഗമായിരുന്നു. മുഖത്ത് എന്തോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്ന മൊഴി കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ല.അന്ന് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പറയേണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. തനിക്ക് നീതി ലഭിച്ചില്ല. മുജീബ് റഹ്മാനെ ഇനിയെങ്കിലും തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത ആവശ്യപ്പെട്ടു. ബലാത്സംഗം, മോഷണം ഉള്‍പ്പെടെ അന്‍പതിലധികം കേസുകളില്‍ പ്രതിയാണ് മുജീബ് റഹ്മാന്‍.

2020 ജൂലൈയിലായിരുന്നു മുക്കം മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവര്‍ന്ന സംഭവം നടന്നത്. അന്ന് മോഷ്ടടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്മാന്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ഇവരെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയും പണം കവരുകയും ചെയ്തു. അന്ന് അറസ്റ്റിലായ മുജീബ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. പിന്നീട് കൂത്തുപറമ്പില്‍ വെച്ച് പിടിയിലായി. റിമാന്‍ഡില്‍ പോയ പ്രതിക്ക് വിചാരണ വൈകിയതിനാല്‍ കോടതി ജാമ്യം നല്‍കിയിരുന്നു.

ഇതിനിടെ വാളൂര്‍ സ്വദേശി അനുവിനെ മുജീബ് റഹ്മാന്‍ വെറും പത്ത് മിനിട്ടു കൊണ്ടാണ് കൊലപ്പെടുത്തി സ്ഥലംവിട്ടതെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു. ഈ ചെറിയ സമയം കൊണ്ട് ഇയാള്‍ അനുവിനെ ബൈക്കില്‍ കയറ്റി കൃത്യം നടത്തിയ സ്ഥലത്തെത്തി തോട്ടില്‍ തള്ളിയിട്ട് ആഭരണങ്ങള്‍ ഊരി രക്ഷപ്പെട്ടു. കൊലയ്ക്ക് മുമ്പ് ഇയാള്‍ പലതവണ പ്രദേശത്ത് കറങ്ങി. ഇതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകം നടത്തിയ അതേ റോഡിലാണ് സംഭവദിവസം മുജീബ് പല തവണ കടന്നുപോയത്. മോഷണം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ഇടറോഡിലേക്ക് കയറി നിരീക്ഷിച്ചത്. ഇതിനിടെയാണ് അനുവിനെ കാണുന്നതും കൊലപാതകം നടത്തുന്നതും.

സംഭവ ദിവസം രാവിലെ മോഷ്ടിച്ച ബൈക്കില്‍ മട്ടന്നൂരില്‍ നിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് വരുകയായിരുന്ന പ്രതി. ഇയാള്‍ പ്രധാന റോഡില്‍ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇട റോഡിലേക്ക് കയറി. ഈ റോഡില്‍ പലതവണ കറങ്ങി. വലിയ വാഹനങ്ങള്‍ പോകാത്തതാണ് മുളിയങ്ങള്‍- വാളൂര്‍ അമ്പലം റോഡ്. ഇവിടെ മാത്രം രാവിലെ ഒമ്പത് മണിക്ക് ശേഷം പ്രതി മൂന്ന് തവണ കറങ്ങി. ഇതിനിടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി തിടുക്കത്തില്‍ നടന്നുവരുന്ന അനുവിനെ കാണുകയായിരുന്നു.

അടുത്ത ജംക്ഷനില്‍ നില്‍ക്കുന്ന ഭര്‍ത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞതാണ് ഇയാള്‍ അനുവിനെ ബൈക്കില്‍ കയറ്റിയത്. യുവതി ഇത് വിശ്വസിച്ച് ബൈക്കില്‍ കയറിയെങ്കിലും അല്ലിയോറയിലെത്തിയപ്പോള്‍ പ്രതി തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തി സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. കൃത്യത്തിന് ശേഷം ഹെല്‍മെറ്റ് ധരിച്ചാണ് ഇയാള്‍ സ്ഥലം വിട്ടത്. പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്കാണ് ഇയാള്‍ പോയത്. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ മൊബൈല്‍ ഫോണ്‍ രേഖകളും അടക്കം ശേഖരിച്ചായിരുന്നു പൊലീസ് നീക്കം. സംഭവ സമയത്ത് ഉപയോഗിച്ചെന്ന് കരുതുന്ന പ്രതിയുടെ ബൈക്കും എടവണ്ണപ്പാറയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (2 minutes ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (9 minutes ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (14 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (17 minutes ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (21 minutes ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (27 minutes ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (3 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (3 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (3 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (3 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (3 hours ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (3 hours ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (4 hours ago)

മേയറുടെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളി  (5 hours ago)

Malayali Vartha Recommends