Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം റോഡ് ഷോ; കനത്ത സുരക്ഷ

19 MARCH 2024 08:13 AM IST
മലയാളി വാര്‍ത്ത

ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ കേരളത്തിലെത്തി. ഇന്ന് വീണ്ടും കേരളത്തില്‍. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ.

30 മിനിറ്റായിരിക്കും റോഡ് ഷോ. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് തമിഴ്‌നാട് സേലത്തും പൊതുയോഗം.

എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിയുടെ തട്ടകത്തിലാണ് മോദിയുടെ പ്രസംഗം. 2014 ല്‍ ആദ്യമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയപ്പോഴാണ് മോദി അവസാനം സേലം സന്ദര്‍ശിച്ചത്. പാലക്കാട്ടെ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് സേലത്തെ പൊതുയോഗം. 1996ലെ തെരെഞ്ഞെടുപ്പിലാണ് അവസാനം ബിജെപി ഇവിടെ മത്സരിച്ചത്.

നരേന്ദ്ര മോദിയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയനേതാവായിരുന്നില്ല അന്ന് നരേന്ദ്ര ദാമോദര്‍ ദാസ് മോദി. എന്നാല്‍, 182-ല്‍ 115 സീറ്റുമായി ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2012 ഡിസംബര്‍ 12-ന് അഹമ്മദാബാദിലെ ജെ.പി. ചൗക്കില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗത്തിന് പ്രത്യേകതകള്‍ ഏറെയായിരുന്നു. മുന്‍കാലങ്ങളില്‍ താനെന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെങ്കില്‍, ആറു കോടി ഗുജറാത്തികളോടും മാപ്പു ചോദിക്കുന്നുവെന്ന് മോദി ആ പ്രസംഗത്തില്‍ പറഞ്ഞു. ഈ വിജയം നരേന്ദ്ര മോദിയുടേതല്ല, ആറു കോടി ഗുജറാത്തികളുടേയും വികസനവും അഭിവൃദ്ധിയും ആഗ്രഹിക്കുന്ന രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. എല്ലാത്തിനും ഉപരിയായി ആ പ്രസംഗം, പതിവ് ഗുജറാത്തി വിട്ട് ഹിന്ദിയിലായിരുന്നു എന്നതും പ്രത്യേകതയായിരുന്നു.

മുഖ്യമന്ത്രി പദത്തില്‍ മൂന്നാം തവണയുമെത്തിയ നരേന്ദ്ര മോദി ആ യാത്ര പാതിയില്‍നിര്‍ത്തി ഡല്‍ഹിയിലേക്ക് വണ്ടി കയറി. രാഷ്ട്രീയയാത്രയില്‍ സ്വായത്തമാക്കിയ പാഠങ്ങളും തന്ത്രങ്ങളും കൈമുതലാക്കി, ഇന്ത്യയില്‍ ഒരു രാഷ്ട്രീയനേതാവിന് എത്തിച്ചേരാവുന്ന ഏറ്റവും വലിയ അധികാരപദവിയിലേക്ക് ലക്ഷ്യമുറപ്പിച്ചു. പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വഴിത്തിരിവായ തിരഞ്ഞെടുപ്പ് ഫലം കുറിച്ച് 2014 മേയ് 16-ന് ഇന്ത്യയുടെ 14-ാം പ്രധാനമന്ത്രിയായി.

31 ശതമാനത്തോളം വോട്ടും 282 സീറ്റും നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള കോണ്‍ഗ്രസ് ഇതരപാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. 2014-ല്‍ ഡല്‍ഹിയിലേക്കുള്ള യാത്ര, മോദി 2012-ലോ അതിനുമുമ്പോ തുടങ്ങിയിരുന്നു. കോണ്‍ഗ്രസോ? തുടര്‍ച്ചയായി രണ്ടുതവണ യു.പി.എ. സഖ്യത്തില്‍ ഭരണത്തിലിരുന്നിട്ടും തകര്‍ച്ചയിലായി.

ഇന്ന് കേന്ദ്രത്തില്‍ ഒരു മൂന്നാമൂഴത്തിന് അനുവാദം ചോദിച്ച് വീണ്ടും ഇറങ്ങുകയാണ്. പക്ഷേ, ഗുജറാത്തില്‍നിന്ന് വ്യത്യസ്തമായി ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തില്‍നിന്ന് ഒരുപടികൂടി കടന്ന്, പ്രതിപക്ഷ മുക്ത പാര്‍ലമെന്റ് സാധ്യമാക്കുന്ന 400-ലേറെ സീറ്റുകളാണ് ഇത്തവണ എന്‍.ഡി.എ. ലക്ഷ്യമിടുന്നത്. അനായാസമാവും മോദിക്ക് മറ്റൊരൂഴമെന്ന് ഒരുവിഭാഗം കണക്കുകൂട്ടുമ്പോള്‍, ഇടര്‍ച്ചകള്‍ക്കിടയിലും ഒന്നിക്കുമെന്ന് തോന്നിക്കുന്ന പ്രതിപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു വിഭാഗവും ഇവിടെയുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (2 minutes ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (10 minutes ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (17 minutes ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (22 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (25 minutes ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (29 minutes ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (35 minutes ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (3 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (3 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (3 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (3 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (3 hours ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (4 hours ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (5 hours ago)

Malayali Vartha Recommends