Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം...ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്... ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്...


രഹസ്യ ചർച്ചകൾ എല്ലാം അങ്ങാടിപ്പാട്ടാക്കി... ഇനിയാരെങ്കിലും ചർച്ചയ്ക്ക് വരുമോ?’.. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി, ബിജെപിയും വെട്ടിൽ... ഇ പി ക്കു മുൻപ് ശോഭക്കെതിരെ നടപടിയെടുക്കുമോ...?


വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!


കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും; ഉപ തെരഞ്ഞെടുപ്പിന് സാധ്യത


ഇപിയും കടുപ്പിക്കും... ഇപി ജയരാജന്‍, ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു; ഇപിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന ആകാംക്ഷയില്‍ കേരളം

കോടീശ്വരന്‍മാരുടെ നാടായി... രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ലയിപ്പിക്കാനുള്ള നീക്കം ബിജെപി ഊര്‍ജിതമാക്കി; പറ്റില്ലെന്ന് ഷിന്‍ഡെ; ഉദ്ധവിന്റെ അടിത്തറയിളക്കാന്‍ ബിജെപി ഫോര്‍മുല

27 MARCH 2024 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.... മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിരക്കായതിനാല്‍ വര്‍ഗീസ് ഹാജരായിരുന്നില്ല....

ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ.... സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിട്ടത്....

വാക്കുതര്‍ക്കത്തിനൊടുവില്‍... ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു... ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് പരുക്ക്

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം...ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്... ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്...

രഹസ്യ ചർച്ചകൾ എല്ലാം അങ്ങാടിപ്പാട്ടാക്കി... ഇനിയാരെങ്കിലും ചർച്ചയ്ക്ക് വരുമോ?’.. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി, ബിജെപിയും വെട്ടിൽ... ഇ പി ക്കു മുൻപ് ശോഭക്കെതിരെ നടപടിയെടുക്കുമോ...?

ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ബിജെപിയെ അകറ്റിയ ശിവസേനയ്ക്ക് വീണ്ടും വീണ്ടും പണി വരികയാണ്. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ലയിപ്പിക്കാനുള്ള നീക്കം ബിജെപി ഊര്‍ജിതമാക്കി. എന്നാല്‍, ലയനത്തെയും പുതിയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ് താക്കറെയെ അവരോധിക്കുന്നതിനെയും മുഖ്യമന്ത്രി ഷിന്‍ഡെ ശക്തിയായി എതിര്‍ക്കുകയാണ്.

മുഖ്യമന്ത്രിക്കസേരയും ശിവസേനയുടെ നേതൃത്വവും അടിയറവയ്ക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. രാജിനെ മുന്നില്‍ നിര്‍ത്തി 'പുതിയ ശിവസേന'യ്ക്ക് രൂപം കൊടുത്താല്‍ കോണ്‍ഗ്രസ് സഖ്യത്തിലുള്ള ഉദ്ധവ് താക്കറെയുടെ അടിത്തറ ഇളക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ശിവസേനാ സ്ഥാപകനായ ബാല്‍ താക്കറെയുടെ സഹോദരന്റെ മകനാണ് രാജ്.

ബാല്‍ താക്കറെ മകന്‍ ഉദ്ധവിനെ പിന്‍ഗാമിയാക്കിയപ്പോഴാണ് അദ്ദേഹം ശിവസേന വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. താക്കറെയുടെ ശരീരഭാഷയും പ്രസംഗ ശൈലിയും രാജിനുണ്ട്. ഇതും മുതലെടുക്കാനാണ് ബിജെപി പദ്ധതി.

ഷിന്‍ഡെ കടുത്ത നിലപാട് സ്വീകരിച്ചതോടെ 6 മാസത്തിനകം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വരെ ലയനം നീട്ടിവച്ചേക്കും. ശക്തികേന്ദ്രമായ താനെയ്ക്കപ്പുറം ഷിന്‍ഡെയ്ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ശിവസേന, എന്‍സിപി പാര്‍ട്ടികളെ പിളര്‍ത്തി പ്രബലരെ പാളയത്തില്‍ എത്തിച്ചെങ്കിലും മുന്നണി ശക്തമല്ലെന്നു ബിജെപി കരുതുന്നു.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും കോണ്‍ഗ്രസ്എന്‍സിപി (ശരദ് പവാര്‍) ഉദ്ധവ് ശിവസേന പാര്‍ട്ടികള്‍ തമ്മില്‍ സീറ്റ് തര്‍ക്കം തുടരുന്നു. സാംഗ്ലി, ഭിവണ്ടി സീറ്റുകളെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം നടക്കുന്നത്. പതിവായി കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സാംഗ്ലിക്കായി ഉദ്ധവ് പക്ഷവും ഭിവണ്ടിക്കായി എന്‍സിപിയും ശക്തമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടു നിന്നിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലാണ് ശരദ് പവാറും ഉദ്ധവ് താക്കറെയും പ്രതീക്ഷിക്കുന്നത്.

അതേസമയം ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമായി മുംബൈ നഗരം. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനെ പിന്തള്ളിയാണ് മുംബൈയുടെ നേട്ടം. ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2024 ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുപ്രകാരം മുംബൈയില്‍ 92 ശതകോടീശ്വരന്മാരാണുള്ളത്. ബെയ്ജിങ്ങില്‍ 91 എണ്ണവും. ആഗോളതലത്തില്‍ ന്യൂയോര്‍ക്കിനും ലണ്ടനും പിന്നില്‍ മൂന്നാം സ്ഥാനത്തെത്താനും മുംബൈയ്ക്കായി. 26 പുതിയ ശതകോടീശ്വരമാരാണ് മുംബൈയില്‍നിന്ന് പട്ടികയിലെത്തിയത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ അതിവേഗ വളര്‍ച്ചയാണ് മുംബൈ കാഴ്ചവെച്ചത്. ന്യൂഡല്‍ഹി പട്ടികയില്‍ പത്താം സ്ഥാനത്തെത്തി.

ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ജര്‍മനിയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു കുതിച്ചു.- 271 പേര്‍. 814 പേരുമായി ചൈന ഒന്നാമതും 800 പേരുമായി യു.എസ്. രണ്ടാമതുമാണ്. ചൈനയില്‍ 55 പേരും അമേരിക്കയില്‍ 132 പേരും പുതുതായി പട്ടികയിലെത്തി.

ഇന്ത്യയില്‍നിന്ന് 94 പേരാണ് പുതുതായി പട്ടികയുടെ ഭാഗമായത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പുതിയ ശതകോടീശ്വര്‍മാര്‍ വന്നത് ഇന്ത്യയില്‍നിന്നാണ്. 2013 -നു ശേഷം ഇത്രയധികം പേര്‍ പട്ടികയിലേക്കെത്തുന്നതും ആദ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ റൂപര്‍ട്ട് ഹൂഗന്‍വെര്‍ഫ് പറഞ്ഞു.

ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ ആകെ ആസ്തി ഒരു ലക്ഷം കോടി ഡോളറായി കൂടി. ആഗോളതലത്തില്‍ അതിസമ്പന്നരുടെ ആസ്തിയുടെ ഏഴു ശതമാനം വരുമിത്. സ്റ്റാര്‍ട്ടപ്പുകളുടെ കടന്നുവരവാണ് ഇന്ത്യയില്‍ അതിസമ്പന്നരുടെ എണ്ണം പെട്ടെന്ന് ഉയരാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പെയ്ത്ത് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ...  (40 minutes ago)

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!  (42 minutes ago)

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.... മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിര  (54 minutes ago)

ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ.... സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില  (1 hour ago)

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...  (1 hour ago)

വാക്കുതര്‍ക്കത്തിനൊടുവില്‍... ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു... ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് പരുക്ക്  (1 hour ago)

ബില്ലുകൾ മാറാൻ മുൻകൂർ അനുമതി  (1 hour ago)

കേന്ദ്ര നേതൃത്വത്തിന് അതൃപ്തി  (1 hour ago)

ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വിന്ദര്‍ സിങ് ലവ്ലി രാജിവച്ചു...  (1 hour ago)

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു  (2 hours ago)

വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!  (2 hours ago)

കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ യുവാവ് കുത്തേറ്റ് മരിച്ചു... ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...  (3 hours ago)

തിരുവനന്തപുരം പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു  (3 hours ago)

കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹു  (3 hours ago)

Malayali Vartha Recommends