ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...
ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം. ശനിയാഴ്ച രാത്രി ജക്കാര്‍ത്ത സമയം 23:29 ന് ആണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍.
റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഗരുട്ട് റീജന്‍സിയില്‍ നിന്ന് 151 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ ആഴത്തിലാണ് .
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലും സമീപ പ്രവിശ്യയായ ബാന്റനിലും സെന്‍ട്രല്‍ ജാവ, യോഗ്യകാര്‍ത്ത, കിഴക്കന്‍ ജാവ പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പൊന്നുമില്ല.
"
https://www.facebook.com/Malayalivartha