ചോദിക്കാനാളുണ്ട്... രണ്ടാഴ്ചയ്ക്കിടെ മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍; ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുന്നവര്‍ക്ക് ഇത് സൂചന മാത്രം; 74 സ്ഥിരം ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു

മദ്യപിച്ച് വാഹനം ഓടിക്കുക എന്നത് കുറ്റമാണ്. അതും പൊതുഗതാഗതത്തില്‍ ആകുമ്പോള്‍ എത്ര പേരുടെ ജീവന്‍ വച്ചാണ് വണ്ടി ഓടിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ഉണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഗതാഗതമന്ത്രിയുടെ രണ്ടാഴ്ചയ്ക്കിടെയുള്ള കൂട്ട നടപടി.
മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെയാണ് ഗതാഗത വകുപ്പ് മന്ത്രി നടപടിയെടുത്തത്. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി.
രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവര്‍മാരും പരിശോധനയില്‍ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് വിവിധ യൂണിറ്റുകളില്‍ പരിശോധന നടന്നത്. ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം പരിശോധന ശക്തമാക്കിയിരുന്നു. 01.04.2024 മുതല്‍ 15.04.2024 വരെ കെഎസ്ആര്‍ടിസി വിജിലന്റ്‌സ് സ്‌പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിലൂടെ കെഎസ്ആര്‍ടിസിയുടെ 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമായി 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
60 യൂണിറ്റുകളിലായി 1 സ്റ്റേഷന്‍ മാസ്റ്റര്‍, 2 വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, 1 സെക്യൂരിറ്റി സര്‍ജന്റ്, 9 സ്ഥിരം മെക്കാനിക്ക്, 1 ബദലി മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടര്‍, 9 ബദലി കണ്ടക്ടര്‍,1 സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍, 10 ബദലി ഡ്രൈവര്‍, 5 സിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിവരാണ് ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതായി വിജിലന്‍സ് വിഭാഗം പരിശോധനയില്‍ കണ്ടെത്തിയത്.
കെഎസ്ആര്‍ടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദലി ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട തൊഴില്‍ മേഖലയാണ് ഗതാഗത മേഖല.
ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നുവെന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നല്‍കിയത്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും കെഎസ്ആര്‍ടിസിയില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ആയതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
അതേസമയം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതി നല്‍കി ഹൈകോടതി അഭിഭാഷകന്‍. യൂണിഫോം ധരിക്കാതെ സ്റ്റേജ് കാരിയര്‍ വാഹനം 20 കിലോമീറ്ററിലേറെ ഓടിച്ചു, പാസഞ്ചേഴ്സ് ലൈസന്‍സില്ലാതെ ഹെവി വാഹനമോടിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് ആണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
കെഎസ്ആര്‍ടിസിയുടെ പുതിയ അശോക് ലൈലാന്‍ഡ് ബസ്സിന്റെ ട്രയല്‍ റണ്ണിനിടെയാണ് പരാതിക്കിടയാക്കിയ സംഭവം. കെഎസ്ആര്‍ടിസി എംഡി, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവരുടെ സാന്നിധ്യത്തിലണ് മന്ത്രി വാഹനം ഓടിച്ച് പരിശോധന നടത്തിയത്. മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോ നീക്കം ചെയ്യണമെന്നും ആവശപ്പെട്ടാണ് ആദര്‍ശ് പരതി നല്‍കിയത്.
"
https://www.facebook.com/Malayalivartha