ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി....കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു.
പുന്നച്ചേരി പെട്രോള്‍ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം നടന്നത്. നാലു പേര് തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വണ്ടിയോടിച്ച കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പത്മകുമാര്‍ (59), യാത്ര ചെയ്ത കാസര്‍കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന് (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ കൃഷ്ണന് (65) അജിതയുടെ സഹോദരന് അജിത്തിന്റെ മകന് ആകാശ് (9) എന്നിവരാണു മരിച്ചത്. കണ്ണൂര്‍ ഭാഗത്തു നിന്നു പയ്യന്നൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്.
കാറില്‍ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണു കരുതുന്നത്. വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. കാര്‍ ലോറിയുടെ മുന്‍വശത്ത് ഇടിച്ച് ബോണറ്റ് ഉള്‍പ്പെടെ ലോറിക്ക് അടിയിലേക്കു കയറിയ നിലയിലായിരുന്നു. കാറിന്റെ ബോഡി ആകെ ഒടിഞ്ഞു മടങ്ങിപ്പോയിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ ആര്‍ക്കും ബോധമുണ്ടായിരുന്നില്ല. വണ്ടി വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറഞ്ഞെടുത്തത്.
സമീപത്തെ ടര്‍ഫില്‍ കളിക്കുന്നവരും നാട്ടുകാരും ചേര്‍ന്നാണു പ്രാരംഭ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. മകന് സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിഎയ്ക്കു ചേര്‍ത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. മോട്ടര്‍ വാഹന വകുപ്പ് അധികൃതരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും െ്രെഡവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha