Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...


എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...


മദ്യം ഉള്‍പ്പെടെയുള്ള ലഹരികള്‍ തലയ്ക്ക് പിടിച്ചാല്‍ കുറച്ച് സമയത്തിന് ശേഷം ബോധംവരും..സി.പി.എമ്മിന് രണ്ടാമത് അധികാരം കിട്ടിയത് മുതല്‍, നേതാക്കളിലും ജനപ്രതിനിധികളിലും പലര്‍ക്കും അധികാരം ലഹരിയായി മാറിയിരിക്കുകയാണ്...


ഡ്രൈവർ യദുവിനൊപ്പം മന്ത്രി ഗണേഷ് കുമാർ നിൽക്കുമോ...?കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം...പോലീസിൽ പരാതി നൽകി കെ എസ് ആർ ടി സി...തമ്പാനൂർ പൊലീസാണ് മെമ്മറി കാർഡ് കാണാതായതിൽ കേസ് എടുത്തിരിക്കുന്നത്...


ബുധനാഴ്ച മാറ്റിവെച്ച ലാവ് ലിൻ കേസ്, ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി... പിണറായി ഉൾപ്പെടെ മൂന്ന് പേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യം...2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്...

ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

19 APRIL 2024 09:23 AM IST
മലയാളി വാര്‍ത്ത

More Stories...

മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ഇനി ബസ് തന്നെ കാണാതാകും: യദു.

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്കല്‍: മന്ത്രി ഗണേഷ് കുമാര്‍.

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം; വി ഡി സതീശൻ.

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു

ജില്ലകളിൽ യെലോ അലർട്ട്! ഉഷ്ണതരംഗ മുന്നറിയിപ്പ്.. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു?

ഇന്ത്യയുടെ ശക്തി ലോകത്തിനെ വെളിവാകുന്ന അവസാനത്തെ ഉദാഹരണമായി ഇറാന്‍ കപ്പലിലെ സംഭവം മാറുകയാണ്. ഇന്ത്യയുടെ ശക്തമായ ഇടപെടല്‍ ഫലം കണ്ടു. ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി അറിയിച്ചു.

16 ഇന്ത്യാക്കാര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ മലയാളികളാണ്. തൃശൂര്‍ സ്വദേശിയായ മലയാളി യുവതി ആന്‍ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ആന്‍ ടെസ വീട്ടിലെത്തി. ഇറാന്‍ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്.

വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആന്‍ ടെസ തിരികെ നാട്ടിലെത്തി. ഫിലിപ്പൈന്‍സ്, പാകിസ്താന്‍, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന മലയാളി യുവതി വാഴൂര്‍ സ്വദേശിനി ആന്‍ ടെസ ജോസഫി(21)നെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ദോഹയില്‍നിന്നുള്ള വിമാനത്തിലാണ് ആന്‍ ടെസ കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. രാത്രി 7.45-ഓടെ വാഴൂരിലെ വീട്ടിലെത്തി.

വ്യാഴാഴ്ച രാവിലെയാണ് മോചിതയായ വിവരം ആന്‍ ടെസ കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ കൊച്ചിയിലേക്ക് പോയി. 17 ഇന്ത്യാക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആന്‍ ടെസ അടക്കം നാല് മലയാളികള്‍ ഉണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന ഏക വനിതയും ഇവരാണ്. വിഷയത്തില്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും ഇടപെട്ടിരുന്നു.

വയനാട് മാനന്തവാടി സ്വദേശി പി.വി. ധനേഷ് (32), കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാംനാഥ് (31), കേരളശേരി സ്വദേശി എസ്. സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മൂസ് കടലിടുക്കില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇസ്രയേല്‍ ശതകോടീശ്വരനായ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സൊഡിയാക് മാരിടൈം കമ്പനിയുടെതേണ് കപ്പല്‍. ഇറ്റാലിയന്‍-സ്വീസ് കമ്പനിയായ എം.എസ്.സി.യാണ് കപ്പലിന്റെ നടത്തിപ്പ്.

ഒരുവര്‍ഷം മുന്‍പാണ് എം.എസ്.സി.യുടെ മുംബൈയിലെ ഷിപ്പിങ് കമ്പനിയില്‍ ആന്‍ ടെസ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഒന്‍പത് മാസം മുന്‍പാണ് കപ്പലിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഫലപ്രദമായി ഇടപെട്ടു. കപ്പലിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും വരുംദിവസംതന്നെ എല്ലാവരെയും മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ആന്‍ ടെസ ജോസഫ് കഴിഞ്ഞ ദിവസം വീട്ടുകാരോട് പറഞ്ഞിരുന്നു.

കപ്പലിലുള്ളവരെല്ലാം സുരക്ഷിതരാണ്. മോചനം സാധ്യമായതില്‍ എല്ലാവരോടും നന്ദിയുണ്ട്. കപ്പലില്‍ മോശം അനുഭവം ഉണ്ടായില്ല. മാന്യമായാണ് ഞങ്ങളോട് പെരുമാറിയത്. കപ്പല്‍ പിടിച്ചെടുത്തപ്പോള്‍ ഭയമായിരുന്നു. വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഒരു സ്ത്രീയെന്ന പരിഗണന ലഭിച്ചിരുന്നു. ഇതാകാം മോചനം എളുപ്പമാകാന്‍ കാരണമെന്നും ടെസ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും വിദേശകാര്യമന്ത്രാലയവും എംബസിയും വിഷയത്തില്‍ ഇടപെട്ടു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരുണ്ട്. എല്ലാവരോടും നന്ദി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടില്‍ വന്ന് പോയിട്ട് വെറും മൂന്നു മാസം മാത്രം..... സൗദി അറേബ്യയിലെ ദമ്മാമില്‍ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു...  (1 minute ago)

മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ഇനി ബസ് തന്നെ കാണാതാകും: യദു.  (5 minutes ago)

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്കല്‍: മന്ത്രി ഗണേഷ് കുമാര്‍.  (7 minutes ago)

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം; വി ഡി സതീശൻ.  (9 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (14 minutes ago)

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു  (20 minutes ago)

ജില്ലകളിൽ യെലോ അലർട്ട്! ഉഷ്ണതരംഗ മുന്നറിയിപ്പ്.. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു?  (21 minutes ago)

തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...  (24 minutes ago)

യാത്രക്കാരോട് ​ഗണേഷ് കാര്യങ്ങൾ ചോദിച്ചു? മറുപടി കേട്ട് മന്ത്രി ഞെട്ടി! നാലാംകിട ​ഗുണ്ടയായി മേയർ?  (27 minutes ago)

മലപ്പുറത്ത് വൻ മാഫിയ! തുറന്നടിച്ച് ​ഗതാ​ഗത മന്ത്രി.. ചെങ്കൊടി കുത്തി സിഐടിയു... കടന്നൽക്കൂട്ടം ഇളകി... മന്ത്രിക്കസേര തെറിപ്പിക്കാൻ സിപിഎം  (35 minutes ago)

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...  (37 minutes ago)

ജമ്മു കശ്മീരിലെ ബെനി ഹാളില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം... 14 പേര്‍ക്ക് പരുക്ക്  (53 minutes ago)

ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്ത 68-കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

തെളിവുണ്ടായിട്ടും പോലീസിന്റെ കൈ കെട്ടിയിട്ടിരിക്കുന്നു  (1 hour ago)

അരിച്ചു പെറുക്കി പോലീസ്...!  (1 hour ago)

Malayali Vartha Recommends