നാട്ടില്‍ വന്ന് പോയിട്ട് വെറും മൂന്നു മാസം മാത്രം..... സൗദി അറേബ്യയിലെ ദമ്മാമില്‍ നമസ്കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു...
നാട്ടില്‍ വന്ന് പോയിട്ട് വെറും മൂന്നു മാസം മാത്രം..... സൗദി അറേബ്യയിലെ ദമ്മാമില്‍ നമസ്കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു... പങ്ങത്ത് മുഹമ്മദലിയുടെ മകന് സഫീര്‍ (40) ആണ് മരിച്ചത്. നേരത്തെ ദുബായില്‍ ജോലി ചെയ്തിരുന്ന സഫീര്‍, നാട്ടില്‍ വന്ന് മൂന്ന് മാസം മുമ്പാണ് ജോലി ആവശ്യാര്‍ത്ഥം സൗദിയിലേക്ക് പോയത്.
മയ്യിത്ത് സൗദിയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ് സൗദ. ഭാര്യ: റസീന. മക്കള്‍: ഇസ്സുദ്ദീന്‍, ഇഷാ ഫാത്തിമ, അയാസ്. സഹോദരങ്ങള്‍ : സിയാദ്, ആയിഷ.
അതേസമയം കൊല്ലം പള്ളിമണ്‍ സ്വദേശി മംഗലത്ത് വീട്ടില്‍ ജയേഷ് (42) ഒമാനിലെ നിസ് വയിലെ ബര്‍ക്കതൗല്‍ മൗസില്‍ നിര്യാതനായി.14 വര്‍ഷമായി ഒമാനില്‍ ബില്‍ഡിങ് മെറ്റിരിയല്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ : രമ്യ,മക്കള്‍: ആദിത്യന്, ആദിഷ്. അച്ഛന് ജനാര്ദ്ദനന് പിള്ളൈ. അമ്മ:വിജയലക്ഷ്മി.ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കും.
"
https://www.facebook.com/Malayalivartha