ആഹ്ലാദത്തോടെ.... കന്നി ഐപിഎല്‍ സെഞ്ച്വറി റെക്കോര്‍ഡ് നേട്ടത്തോടെ ആഘോഷിച്ച് സായ് സുദര്‍ശന്‍

ആഹ്ലാദത്തോടെ.... കന്നി ഐപിഎല്‍ സെഞ്ച്വറി റെക്കോര്‍ഡ് നേട്ടത്തോടെ ആഘോഷിച്ച് സായ് സുദര്‍ശന്‍. ഗുജറാത്ത് ടൈറ്റന്‍സിനായി സ്ഥാനക്കയറ്റം കിട്ടി ഓപ്പണറായി എത്തിയ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 51 പന്തില്‍ 103 റണ്‍സെടുക്കുകയും ചെയ്തു.
ഇതോടെ ഐപിഎല്ലില്‍ അതിവേഗം 1000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സായ് സ്വന്തമാക്കി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് സായ് തകര്‍ത്തത്.
ഇതിനൊപ്പം ഋതുരാജ് ഗെയ്ക്‌വാദിന്റെ നേട്ടവും താരം തകര്‍ത്തു. സച്ചിനു ഋതുരാജും 31 ഇന്നിങ്‌സുകള്‍ കളിച്ചാണ് 1000 റണ്‍സെടുത്തത്. സായ് സുദര്‍ശന്‍ 25 ഇന്നിങ്‌സുകള്‍ കളിച്ചാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഐപിഎല്ലില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന മൊത്തം താരങ്ങളുടെ പട്ടികയില്‍ സുദര്‍ശന്‍ മൂന്നാം സ്ഥാനത്ത്.
ഓസീസ് ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡനൊപ്പമാണ് സായ് മൂന്നാമത്. ഹെയ്ഡനും 25 ഇന്നിങ്‌സില്‍ 1000ത്തില്‍ എത്തി. 21 ഇന്നിങ്‌സില്‍ 1000 റണ്‍സ് അടിച്ച ഷോണ്‍ മാര്‍ഷാണ് ഒന്നാമന്‍. 23 ഇന്നിങ്‌സില്‍ നാഴികക്കല്ല് പിന്നിട്ട ലന്‍ഡല്‍ സിമ്മണ്‍സ് രണ്ടാമതുമെത്തി.
"
https://www.facebook.com/Malayalivartha