Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

മറ്റൊരു തലത്തിലേക്ക്... മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്; മേയറോടും എംഎല്‍എയോടും ഇങ്ങനെയായാല്‍ പിന്നെ മറ്റുള്ളവരോട് എങ്ങനെയെന്ന് സോഷ്യല്‍ മീഡിയ

29 APRIL 2024 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മോശം പെരുമാറ്റം എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ മേയറും എംഎല്‍എയും ഒപ്പം പരാതിയുമായി രംഗത്തെത്തിയതോടെ സംഗതി മറ്റൊരു തലത്തിലെത്തി. ഡ്രൈവര്‍ക്കെതിരെ നടപടിയുമുണ്ടായി.

ഇപ്പോഴിതാ നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള വാക്കേറ്റം വിവാദമായതോടെ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ആര്യക്കും സച്ചിനുമെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറല്‍ ആണെന്ന് ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സെന്റ് കുറ്റപ്പെടുത്തി. ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ വാദം.

ഡ്രൈവറുടെ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നല്‍കി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് മേയറും ഭര്‍ത്താവും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി വാക്കേറ്റമുണ്ടായത്. എന്നാല്‍ ഇതിനിടെ ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ആര്യയുടെ പരാതി. ഈ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് ഡ്രൈവര്‍ യദുവിനെതിരെ കേസെടുത്തത്.

അതേസമയം മേയറും ഭര്‍ത്താവും കൂടെയുള്ളവരുമാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറായിരുന്നുവെന്നുമാണ് യദു നല്‍കുന്ന വിശദീകരണം. ഇതിന് ശേഷമാണിപ്പോള്‍ കോണ്‍ഗ്രസ് അനുകൂല സംഘടന മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ രംഗത്തെത്തുന്നത്. ഇതിനിടെ ഡിവൈഎഫ്‌ഐ മേയര്‍ക്ക് പിന്തുണയുമായി എത്തി. പ്രമുഖരടക്കം പലരും മേയറെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതികരിച്ചു.

നടുറോഡില്‍ മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കെഎസ്ആര്‍ടിസി ബസ് ഇടത് സൈഡിലൂടെ വന്ന് തങ്ങളുടെ കാര്‍ തട്ടാന്‍ വന്നുവെന്നും തിരിഞ്ഞു നോക്കിയപ്പോള്‍ ഡ്രൈവര്‍ അസംഭ്യമായ ആംഗ്യം കാണിച്ചുവെന്നും മേയര്‍ പറഞ്ഞു. മോശം പെരുമാറ്റം ആണ് ചോദ്യം ചെയ്തത് അല്ലാതെ സൈഡ് തരാത്തതിനല്ലെന്നും ആര്യ പറഞ്ഞു. മേയര്‍ എന്ന അധികാരം ഒന്നും ഉപയോഗിച്ചില്ലെന്നും ആര്യ പറഞ്ഞു. രാത്രി ഡ്രൈവര്‍ ഫോണില്‍ ക്ഷമ ചോദിച്ച് വിളിച്ചിരുന്നപ്പോള്‍ നിയമ നടപടി തുടരുമെന്ന് ഡ്രൈവറോട് പറഞ്ഞുവെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും രംഗത്ത് എത്തിയിരുന്നു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു. മേയറും എം എല്‍ എ യുമാണെന്ന് അറിയാതെയാണ് താന്‍ സംസാരിച്ചതെന്നും സര്‍വീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ടെന്നും യദു പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യദു കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്ക് പോര് ഉണ്ടായത്. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ യദു എല്‍.എച്ചിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ് നടപടി.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (8 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (8 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (8 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (8 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (8 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (9 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (9 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (9 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (9 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (9 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (10 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (10 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (11 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (11 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (11 hours ago)

Malayali Vartha Recommends