കണ്ണീര്‍ക്കാഴ്ചയായി... സജനയുടെ ചിതക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാള്‍.... ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി
കണ്ണീര്‍ക്കാഴ്ചയായി... സജനയുടെ ചിതക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാള്‍.... ആ കാഴ്ച കണ്ടു നിന്നവരെ കണ്ണുനീരിലാഴ്ത്തി. കണ്ണൂര്‍ പൂപ്പറമ്പ് പൂവേന്‍വീട്ടില്‍ കൂടി നിന്നവര്‍ക്ക് കരച്ചില് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് ഹൃദയത്തില്‍ തൊട്ട് കൊണ്ടാണ് സജനയുടെ ചിതക്ക് മകന്റെ ഹൃദയം സ്വീകരിച്ച അശോകന് തീകൊളുത്തിയത്.
അതായത് അശോക് വി. നായരുടെ ജീവന് നിലനിര്‍ത്തുന്നത് സജനയുടെ മകന് വിഷ്ണുവിന്റെ ഹൃദയമാണ് . 2023 ല്‍ കോഴിക്കോട്ട് സംഭവിച്ച ബൈക്കപകടത്തില്‍ പരുക്കേറ്റ വിഷ്ണുവിന്റെ ചികിത്സക്കിടെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. ഇതോടെ, അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി പിതാവ് കണ്ണൂര്‍ പൂപ്പറമ്പ് പൂവേന്‍വീട്ടില്‍ ഷാജിയും മാതാവ് സജനയും സഹോദരി നന്ദനയും തീരുമാനിച്ചു. കാന്‍സര്‍ രോഗിയായിരുന്നു സജന.
അവയവങ്ങള്‍ സ്വീകരിക്കുന്നവരിലൂടെ മകനെ കാണാമല്ലോ എന്നായിരുന്നു കുടുംബത്തിന്റെ ഏക ആശ്വാസമായിരുന്നത്. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ ഹൃദയവും വൃക്കകളും കരളും ദാനം ചെയ്തു. ഒന്നുമാത്രമാണ് ആവശ്യപ്പെട്ടത് അവര്‍ ആവശ്യപ്പെട്ടത് 'സ്വീകര്‍ത്താക്കളെ നേരില്‍ കാണണം'.
അങ്ങനെയാണ്, വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാല്‍ വീട്ടില്‍ അശോക് വി.നായര്‍ (44) സജനയെ (48) കാണുന്നത്. പിന്നീട് അശോക് ഇടയ്ക്കിടെ സജനയെ കാണാനെത്തുമായിരുന്നു.
ആ കാഴ്ച കാന്‍സറിന്റെ വേദനകളില്‍ ആശ്വാസമായി അവര്‍ക്ക് . വിഷ്ണുവിനെ കുറിച്ച് സജന കൊണ്ടു നടന്ന സ്വപ്നങ്ങള്‍ മുഴുവന്‍ കേള്‍ക്കുകയും അങ്ങനെ, ഹൃദയംകൊണ്ട് അശോക് സജനയുടെ മകനായി മാറി. കാന്‍സര്‍ ചികിത്സക്കിടെ കഴിഞ്ഞ ദിവസം സജന ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ അശോക് ഓടിയെത്തി. ഷാജി ആവശ്യപ്പെട്ടതുപ്രകാരം അന്ത്യകര്‍മം ചെയ്തത് അശോകനായിരുന്നു. ആ കാഴ്ച കണ്ടു നിന്നവരേയും കണ്ണീരിലാഴ്ത്തി.
https://www.facebook.com/Malayalivartha