Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പള്ളിയുടെ മറവിലെ വേശ്യാവൃത്തിയും കരാര്‍കല്യാണവും ഇനി ഇല്ല:റെയ്‌സിയുടെ തലവീണത് ആഘോഷമാക്കി ഇറാന്‍ വനിതകള്‍, സ്ത്രീകളെ മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിട്ട് അവരെ കൊല്ലാക്കൊല ചെയ്ത പ്രസിഡന്റ്,ഹിജാബിന്റെ പേരില്‍ നടന്ന നരഹത്യ ലോകം മറക്കില്ല, ഇബ്രാഹിം റെയ്‌സി ചത്തൊടുങ്ങണമെന്ന് ആഗ്രഹിച്ചത് ഇറാനിയന്‍ വനിതകള്‍

20 MAY 2024 07:53 PM IST
മലയാളി വാര്‍ത്ത

ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ പരമോന്നത് നേതാവ് ആയത്തുള്ള അലി ഖമനേയിയും സംഘവും വാവിട്ട് കരയുന്നു. എന്നാല്‍ റെയ്‌സിയുടെ തലവീണതില്‍ തുള്ളിച്ചാടി ഇറാന്‍ വനിതകള്‍. മരണത്തില്‍ പൊതുമധ്യത്തിലിറങ്ങി ആഘോഷിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കിലും ഭയമാണ് പിന്നെ തലയുണ്ടാകില്ല. അതുകൊണ്ട് അടക്കിപ്പിടിച്ച സന്തോഷം പങ്കിടുകയാണ് ഇറാനിയന്‍ സ്ത്രീകള്‍. സ്ത്രീകളെ മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിട്ട് അവരെ കൊല്ലാക്കൊല ചെയ്ത പ്രസിഡന്റാണ് റെയ്‌സി. തീര്‍ന്നില്ല പള്ളിയുടെ മറവിലെ വേശ്യാവൃത്തിയും കരാര്‍ കല്യാണങ്ങളും ഇറാന്‍ സ്ത്രീകള്‍ക്ക് നരകമാണ് കാട്ടിക്കൊടുത്തത്. റെയ്‌സി മരിച്ചത് അവര്‍ ആഘോഷമാക്കും.

മുത്വ എന്നു പറയുന്ന ഒരു തരം താല്‍ക്കാലിക വിവാഹത്തിന്റെ മറവില്‍ ഇവിടെ നടക്കുന്നത് വേശ്യാവൃത്തി ആണെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുറവിളി ഉയര്‍ത്തിയിരുന്നു. ഇസ്ലാം മതത്തിലെ ഷിയാവിഭാഗത്തിലെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഇസ്‌നാ അശ്അരി വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള താല്‍ക്കാലിക വിവാഹത്തെയാണ് മുത്അ വിവാഹം എന്ന് പറയുന്നത്. മഹര്‍ നിശ്ചയിച്ച് ഒരാള്‍ക്ക് ഒരു സ്ത്രീയെ ദിവസങ്ങളോ, മാസങ്ങളോ, വര്‍ഷങ്ങളോ കൃത്യമായി നിശ്ചയിച്ച് വിവാഹം ചെയ്യുന്ന രീതിയാണിത്. വിവാഹ കാലാവധി പൂര്‍ത്തിയായാല്‍ വിവാഹം അവസാനിക്കുന്നതാണ്. വിവാഹ ബന്ധം അവസാനിച്ചാല്‍ സ്ത്രീകള്‍ 3 മാസത്തേക്ക് ഇദ്ദ ആചരിക്കണം.
അതുപോലെ ഇറാഖിലെ ഷിയകള്‍ക്കിടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു മണിക്കൂറോളവും മറ്റും നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക 'വിവാഹം' ആന്ദന്ദ വിവാഹങ്ങള്‍ എന്നപേരില്‍ ഇറാനിലും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പുരോഹിതന്മാര്‍ ഇടനിലക്കാരായിനിന്നാണ് ഇത് നടക്കുന്നത്. ഇങ്ങനെ മതത്തിന്റെ മറവില്‍ എല്ലാവിധ തോന്നാവാസവും നടത്തുന്ന ഒരു രാജ്യമാണ്, സ്ത്രീയുടെ ശിരോവസ്ത്രം അല്‍പ്പം ഒന്ന് മാറിയാല്‍ സദാചാര പൊലീസ് കളിക്കുന്നത് എന്നതാണ് വിരോധാഭാസം.

ശരിയായ വിധത്തില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതപോലീസ് പിടിച്ച് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ 2022 സെപ്തംബര്‍ 16 ന് മരണത്തിന് കീഴടങ്ങിയ മഹ്‌സ അമിനി എന്ന യുവതിയ്ക്ക് നീതി ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി ആണ് കണക്കാക്കപ്പെടുന്നത്. ഒരു മനുഷ്യാവകാശ പ്രശ്‌നമായി തുടങ്ങിയ ഈ സമരം വളരെ പെട്ടൊണ് ഇറാനിലെ ഭരണകൂടത്തിനെതിരായ , റെയ്‌സിക്കെതിരായ സമരമായി മാറി . പതുക്കെ അത് ഇസ്ലാമിന് എതിരായ സമരം ആയി മാറി . 'ഞങ്ങള്‍ക്ക് പള്ളിയുംവേണ്ട ഖുറാനും വേണ്ട' എന്ന് പരസ്യമായി പറഞ്ഞ് സ്ത്രീകള്‍ മുന്നോട്ട് വന്നു . സര്‍ക്കാരിനും ഇറാന്‍ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപകനായ ആയത്തുള്ള റൂഹല്ല ഖൊമേനിക്കും ആത്മീയ നേതാവ് ആയത്തുള്ള ഖൊമേനിക്കും എതിരേ ജനരോഷം ആളിക്കത്തി ഇരു ആത്മീയ നേതാക്കളുടെയും ചിത്രങ്ങള്‍ തെരുവില്‍ പരസ്യമായി കത്തിക്കുന്നതുകൂടാതെ അവരുടെ ചിത്രങ്ങള്‍ക്കു നേരേ അശഌല ചിഹ്നങ്ങള്‍ കാട്ടി ജനം പ്രതിഷേധിച്ചു . പ്രക്ഷോഭകാരികളെ നേരിടാന്‍ പൊലീസ് കടുത്ത ബലപ്രയോഗം നടത്തി. സെന്‍സറിങ് ശക്തമായതിനാല്‍ പ്രക്ഷോഭങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും യഥാര്‍ത്ഥ രൂപത്തെ ലോകത്തിനു മുന്നില്‍ തെളിഞ്ഞില്ല.

ലോകമെങ്ങും ഇറാന്റെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ, കടുത്ത നിലപാടുകളില്‍ നിന്ന് റെയ്‌സി ഭരണകൂടം പിന്നോട്ടു പോയിരുന്നു. എന്നാല്‍, പ്രക്ഷോഭം അവസാനിച്ചപ്പോള്‍ ഭരണകൂടം സമരനേതാക്കളെ ശക്തമായി അടിച്ചമര്‍ത്തി. നിരവധി പ്രമുഖരെ വധശിക്ഷയ്ക്ക് വിധേയമാക്കി. പ്രതിഷേധങ്ങള്‍ നിശബ്ദമാക്കുന്നതില്‍ റെയ്‌സി വിജയം കണ്ടു. ഇറാനില്‍ പ്രസിഡന്റായി കടുത്ത മതമൗലികവാദിയായ ഇബ്രാഹീം റെയ്‌സി അധികാരമേറ്റതോടെയാണ്, ഏഴ് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് നിര്‍ബന്ധിതമായി ശിരോവസ്ത്രം വേണമെന്നും, അത് ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശനമായി നടപടി എടുക്കാനും തീരുമാനിച്ചത്.

 

സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തല മറയ്ക്കുന്നുണ്ടോ, ഹിജാബ് ധരിക്കുന്നുണ്ടോ എന്നൊക്കെ നോക്കാനായി ഗഷ്‌തെ ഇര്‍ഷാദ് എന്ന ഗൈഡന്‍സ് പട്രോള്‍ ആയ ഒരു പൊലീസ് വിഭാഗവും ഉണ്ട്. ഒരു ശിരോവസ്ത്രം താഴേപ്പോയാലും, നെരിയാണിക്ക് മുകളില്‍ കണ്ടാലും ഇവര്‍ ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിടുക. നമസ്‌ക്കാര സമയങ്ങളില്‍ പുറത്തിറങ്ങി നടക്കുന്ന പുരുഷന്മാര്‍ക്കും കിട്ടും ചുട്ടയടി. ഏതായാലും ഇറാനില്‍ റെയ്‌സിയുടെ മരണം അധികമാര്‍ക്കും സങ്കടകരമല്ല. മാത്രമല്ല സന്തോഷിക്കുന്നവര്‍ ധാരാളമുണ്ടുതാനും. ആയിരക്കണക്കിനു രാഷ്ട്രീയ തടവുകാരുടെ മരണത്തിനു കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന അദ്ദേഹം ക്യാബിനറ്റില്‍ പട്ടാളക്കാരെയും മതമേലധ്യക്ഷരെയും ഉള്‍പ്പെടുത്തി ദുര്‍ഭരണം നടത്തുന്നുവെന്നും സാമ്പത്തിക സ്ഥിതി തകര്‍ത്തുവെന്നും കരുതുന്നവരുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends