Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാലം തണുത്ത് സുധാകരന്‍; ധൃതിയോ അതൃപ്തിയോ ഇല്ല, കെസിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന് കെ സുധാകരന്‍

07 MAY 2024 08:36 AM IST
മലയാളി വാര്‍ത്ത

More Stories...

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

കെ സുധാകരനെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു. അവസാനം പ്രസിഡന്റ് സ്ഥാനം തുലാസില്‍. നിരന്തരം വിവാദത്തിലാകുന്ന സുധാകരനെ തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് എതിര്‍ പക്ഷം.

അതിനാല്‍ തന്നെ കണ്ണൂരില്‍ സുധാകരനെ തോല്‍പ്പിക്കുമോയെന്ന സംശയം ബാക്കിയാണ്. മാത്രമല്ല കഴിഞ്ഞ തവണത്തെ സീറ്റ് കോണ്‍ഗ്രസിന് കിട്ടുകയുമില്ല. ഇതോടെ ആ പേര് പറഞ്ഞ് എന്നെന്നും മാറ്റി നിര്‍ത്താനാണ് അണിയറ നീക്കം.

കണ്ണൂരില്‍ മത്സരിക്കുന്നതിനായി താല്‍ക്കാലികമായി എം.എം ഹസന് കൈമാറിയ കെ.പി.സി.സി അധ്യക്ഷ സ്ഥാനം കെ. സുധാകരന് തിരികെ ലഭിച്ചില്ല. ശനിയാഴ്ച ചേര്‍ന്ന നേതൃയോഗത്തില്‍ സുധാകരന് ചുമതല തിരിച്ചുനല്‍കാനുള്ള തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, തല്‍ക്കാലം തുടരാന്‍ ഹസനോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ കെ. സുധാകരന്‍ കടുത്ത അതൃപ്തിയിലാണെന്ന് വിവരം. കെ.പി.സി.സി യോഗത്തില്‍ അതു പ്രകടിപ്പിക്കുകയും ചെയ്തു.

വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പദവി കൈമാറാന്‍ വൈകേണ്ട കാര്യമെന്താണെന്നാണ് കെ. സുധാകരന്റെ ചോദ്യത്തിന് എ.ഐ.സി.സി നേതൃത്വം കൃത്യമായ മറുപടി നല്‍കിയതുമില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെതന്നെ മാറ്റാന്‍ നീക്കം നടക്കുന്നതായി സംശയിക്കുന്ന സുധാകരന്‍, പദവി തിരിച്ചുനല്‍കാത്തത് അതിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയാണ് തനിക്ക് ചുമതല കൈമാറിയതെന്നും വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ നാലുവരെയാണ് അതിന്റെ കാലാവധിയെന്നും എം.എം. ഹസന്‍ പറഞ്ഞു. എ.ഐ.സി.സി നിര്‍ദേശം ലഭിച്ചാല്‍ അപ്പോള്‍തന്നെ പദവി കൈമാറുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്തതിരിച്ചടിക്ക് പിന്നാലെയാണ് കെ. സുധാകരന്‍ കെ.പി.സി.സിയുടെ അമരത്ത് എത്തിയത്. നന്നായി തുടങ്ങിയ കെ. സുധാകരന് പ്രവര്‍ത്തകരില്‍ ഉണര്‍ത്തിയ ആവേശം പക്ഷേ, നിലനിര്‍ത്താനായില്ല. മോണ്‍സണ്‍ മാവുങ്കല്‍ കേസ് ഉള്‍പ്പെടെ വിവാദങ്ങള്‍ പലപ്പോഴും പാര്‍ട്ടിക്ക് തലവേദനയായി. ആര്‍.എസ്.എസ് ശാഖക്ക് കാവല്‍നിന്നുവെന്ന പരാമര്‍ശം യു.ഡി.എഫ് ഘടകകക്ഷികളെ പോലും ചൊടിപ്പിച്ചു.

നെഹ്‌റുവിരുദ്ധ പരാമര്‍ശം ഹൈകമാന്‍ഡിന്റെ അതൃപ്തിക്കും കാരണമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കെ. സുധാകരന്‍ നല്ല ബന്ധത്തില്‍ അല്ലെന്നത് സമരാഗ്‌നി യാത്രക്കിടെ പരസ്യമാവുകയും ചെയ്തു. സുധാകരന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി ഉയര്‍ത്തിക്കാട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റത്തിനുള്ള നീക്കത്തിന് പാര്‍ട്ടിയില്‍ ഒരു വിഭാഗം തുടക്കമിട്ടിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അധ്യക്ഷനെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാലാണ് അതു ഫലം കാണാതെ പോയത്.

മത്സരിക്കാനായി മാറിനിന്ന സാഹചര്യം മുതലെടുത്ത് കെ. സുധാകരനെ നീക്കാനാണ് എതിര്‍വിഭാഗം ചരടുവലിക്കുന്നത്. അതുകൊണ്ടുതന്നെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലം കെ. സുധാകരന് നിര്‍ണായകമാണ്. കണ്ണൂരില്‍ ജയിക്കാനും19 സീറ്റ് നേട്ടം ആവര്‍ത്തിക്കാനുമായില്ലെങ്കില്‍ സുധാകരനെതിരായ നീക്കം ശക്തിയാര്‍ജിക്കും.

അതേസമയം സുധാകരന്‍ തത്ക്കാലം തണുത്ത മട്ടാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുയരുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കെ സുധാകരന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് ഇലക്ഷന്‍ കാലഘട്ടത്തില്‍ കെപിസിസി അധ്യക്ഷന്റെ ചുമതലയില്‍ നിന്ന് താത്കാലികമായി മാറിനില്‍ക്കാമെന്നുള്ള തീരുമാനം ഞാനുള്‍പ്പെടെയുള്ള നേതൃത്വം കൂട്ടായെടുത്തതായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. അതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കുകയും എം എം ഹസ്സന്‍ ഇലക്ഷന്‍ കാലം വരെ ആക്ടിങ് പ്രസിഡന്റായി ചുമതലയേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍ വരുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് എന്നാണ് സുധാകരന്‍ പറയുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (13 minutes ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (1 hour ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (1 hour ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (1 hour ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (1 hour ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (2 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (2 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (2 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (3 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (3 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (4 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (4 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (4 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (4 hours ago)

Malayali Vartha Recommends