Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതികേടില്‍ പാര്‍ട്ടി,മകളെ വിദേശത്തേക്ക് മുക്കിയെന്ന് പൊങ്കാല, പിണറായീടെ മൂട് താങ്ങി നടന്നോ ഗോവിന്ദായെന്ന് മുറവിളി

07 MAY 2024 08:24 PM IST
മലയാളി വാര്‍ത്ത

More Stories...

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

അഞ്ചുലക്ഷം പാര്‍ട്ടി അംഗങ്ങള്‍ ഇല്ലേ ഈ മുക്ക് പണ്ടത്തിന് നേരെ ഒന്ന് കാര്‍ക്കിച്ചു തുപ്പിക്കൂടെ. നട്ടെല്ലുള്ള ഒരുത്തനും ഈ പാര്‍ട്ടിയില്‍ ഇല്ലേ. പിണറായി വിജയന് നേരെ വലിയ പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രതിരോധിക്കാന്‍ എംവി ഗോവിന്ദന്‍ പെടാപ്പാട് പെടുന്നു. എന്നാല്‍ ഇത് കിട്ടിയ അവസരമെന്ന് പാര്‍ട്ടി സെക്രട്ടറിയും മുതലാക്കുന്നുണ്ട്. സഖാക്കളെ ഇത് നിങ്ങള്‍ ജീവന്‍ കൊടുത്ത് കെട്ടിപ്പടുത്തത്തതല്ലേ ? എന്തിനാണ് ഇയാള്‍ക്ക് നിങ്ങള്‍ വിടുവേല ചെയ്യുന്നത്?. പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങള്‍ വരുന്നു. മുഖ്യന്റെ വിദേശ യാത്രയില്‍ വിവാദം കത്തുന്നുണ്ട്. അതിന്റൈ തീ ആളിക്കത്തിച്ച് ഇപി ജയരാജനും. മുഖ്യമന്ത്രി എവിടെ പോയാലും നിങ്ങള്‍ക്ക് എന്താണ്. അതൊക്കെ മാധ്യമങ്ങള്‍ അന്വേഷിക്കുന്നത് എന്തിനെന്ന ഇപിയുടെ ചോദ്യം പാര്‍ട്ടിക്ക് പാരയായി. പാര്‍്ട്ടി സെക്രട്ടറി എവിടെ പോയി എന്നല്ല ചോദിച്ചത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വിദേശ യാത്രയെക്കുറിച്ചാണ് ചോദിക്കുന്നത്. അതിനുള്ള ഉത്തരം കിട്ടണം ജനങ്ങള്‍ക്ക് അറിയാന്‍ അവകാശം ഉണ്ടെന്ന് ഇപിയ്ക്ക് മറുപടി. അതിന്റെ കൂടെ മുട്ടന്‍ പണിവെച്ച് പിണറായീടെ എതിരാളി.

ഇതും കമ്മ്യുണിസമോയെന്ന് ചോദിച്ച് പിണറായീടെ വിദേശ യാത്ര പൊളിച്ചടുക്കി ശക്തിധരന്‍. തന്റെയും തന്റെ കുടുംബത്തിന്റെയും സുഖലോലുപതയാണ് തനിക്ക് സര്‍വ്വതിലും മുഖ്യം എന്ന് ഒരു മടിയുമില്ലാതെ സധൈര്യം പ്രഖ്യാപിക്കാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ അല്ലാതെ മറ്റൊരു കമ്മ്യുണിസ്റ്റിനെ ഭൂമുഖത്ത് മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അദ്ദേഹം പോളിറ്റ് ബ്യുറോ അംഗമാണ് എന്ന് കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുക, ഇതെന്ത് പോളിറ്റ് ബ്യുറോ! കേരളത്തില്‍ ഏതാനും സീറ്റില്‍ മാത്രം വിന്യസിച്ചിരിക്കുന്ന പോളിറ്റ് ബ്യുറോയുമുണ്ടോ? ഭേഷ്! ഗോര്‍ബച്ചേവ് റഷ്യയില്‍ ചെയ്തതു ഓര്‍മ്മയുണ്ടോ? പാര്‍ട്ടിയുടെ നേതൃ ശ്രുംഖലയില്‍ കല്‍പ്പാന്തകാലത്തോളം തന്റെ അടിമകളായി നിന്നോളും എന്ന് ഉറപ്പുള്ള അനുയായി വൃന്ദങ്ങളെ പാര്‍ട്ടിയില്‍ പല തട്ടുകളിലായി വിന്യസിച്ചു. പോളിറ്റ് ബ്യുറോയില്‍ തിരുകി കയറ്റിയ 20 പേരും തന്റെ ശിങ്കിടികള്‍!.ഒരാള്‍ മാത്രം വേറെ. അത് ഗോര്‍ബച്ചേവ് തന്നെ. അതാണ് കേരളത്തിലും പുതിയ സംസ്ഥാനകമ്മിറ്റി രൂപീകരിച്ചപ്പോള്‍ കണ്ടത്.! ചിലര്‍ എം എല്‍ എ ,ചിലര്‍ എം പി ,മറ്റുചിലര്‍ മന്ത്രി അങ്ങിനെ അങ്ങിനെ.........കമ്മ്യുണിസ്റ്റ് അല്ലാത്ത ഒരുത്തന്‍ തന്റെ പ്രേയസിയെയും കൊണ്ട് കാരണഭൂതന്റെ സവിധത്തിലെത്തിയപ്പോള്‍ . അവനെ എം പിയാക്കി! ശൃംഗരിക്കാന്‍ കഴിവുള്ളവള്‍ മന്ത്രിണിയായി! എന്തൊരു കെട്ട കാലം? മാനം വേണ്ടാ എന്നങ്ങു തീരുമാനിച്ചാല്‍ പിന്നെ എന്തുമാകാമല്ലോ?



ജനങ്ങള്‍ ആരാധിക്കുന്ന സുരേഷ് കുറുപ്പിന് ഒരു സ്പീക്കര്‍ പദവിയെങ്കിലും കൊടുക്കണം എന്ന് സെക്രട്ടറിയറ്റില്‍ ശബ്ദം ഉയര്‍ന്നെങ്കിലും, അതില്‍ തീരുമാനം എടുക്കുന്ന ഘട്ടത്തില്‍ കമ്മിറ്റിയില്‍ കാരണഭൂതന്‍ എത്തിയപാടെ വെട്ടൊന്ന് മുറി രണ്ട് ! .ആശ്രിതരായി നില്‍ക്കാന്‍ തോഴന്മാര്‍ വേറെ ഉണ്ടല്ലോ. തുടര്‍ ഭരണം കൊണ്ടു വരുന്നതില്‍ സംഘപരിവാര്‍ ഒത്തുകളി ഏറെയുണ്ടായിരുന്നെങ്കിലും ഒന്നാം മന്ത്രിസഭയിലെ ഓരോ മന്ത്രിയുടെയും മികവ് എടുത്തുപറയാതിരിക്കാനാകില്ല. ജി സുധാകരനെയും കെ കെ ശൈലജയെയും എ കെ ബാലന്റെയും തോമസ് ഐസക്കിന്റേയ്റ്റും മേഴ്‌സിക്കുട്ടിയമ്മയുടെയും സി രവീന്ദ്രനാഥിന്റെയും പ്രഭാവം ആര്‍ക്ക് കുറച്ചുകാണാന്‍ കഴിയും? ഇന്നത്തെ മന്ത്രിസഭയിലോ മികവുറ്റവര്‍. ആരുണ്ട്? ഒന്നോ രണ്ടോ? മറ്റെല്ലാം പൊട്ടകള്‍! എല്ലാം മുഖ്യമന്ത്രിയുടെ ഏറാന്‍ മൂളികള്‍! ഐ സി യു വില്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന യുവതിയെ യൂണിയന്‍ നേതാവിന്റെ ലൈംഗിക ദാഹം തീര്‍ക്കാന്‍ വിട്ടുകൊടുക്കാന്‍ കൂട്ടാക്കാത്തതിന് പകവീട്ടിയ ഒരു മന്ത്രി ഈ മന്ത്രിസഭയില്‍ ഉള്ളപ്പോള്‍ എന്ത് സ്ത്രീ സുരക്ഷയാണ് ഇവിടെ ഉള്ളത്? ആ സംഭവം വായിച്ചതിന്റെ ഹൃദയ വേദനകൊണ്ടാണ് ചോദിച്ചു പോകുന്നത് . അര്‍ദ്ധരാത്രിക്ക് സൂര്യനുദിച്ചാല്‍ പലപൊയ്മുഖങ്ങളും തെറിക്കും. അറിയണമോ ആ മുഖം മൂടികളേ? മന്ത്രിമാരാകുന്നതിന്റെ വഴികളുടെ ജാലകം ചെറുതായി തുറന്ന് കാട്ടിയെന്നേയുള്ളൂ.

ഇതിന്റെ അനുബന്ധമാണ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആണ്ടോടാണ്ട് നേര്‍ച്ചപോലുള്ള വിദേശയാത്രകള്‍ , മുഖ്യമന്ത്രി അങ്ങയുടെ പൗരന്‍ ആയ അരനൂറ്റാണ്ട് ഒരു പത്രപ്രവര്‍ത്തകനായ എനിക്ക് ഇന്നലെയും 30 രൂപ കൊടുത്തുള്ള കുടുംബശ്രീ ഉച്ചഭക്ഷണമായിരുന്നു മുഖ്യമന്ത്രി. അതിനേ എനിക്ക് പോക്കുള്ളൂ. പതിനായിരം രൂപ പ്രതിമാസ പെന്‍ഷന്‍ ഉണ്ടെങ്കിലും അതിന്റെ അംശാദായം പ്രതിമാസം കണക്കനുസരിച്ചു പൂര്‍ണ്ണമായി അടച്ചിട്ടുണ്ടെങ്കിലും ഏതു കാലന്റെ മുന്‍പില്‍ പോയി കൈ നീട്ടണം എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഇടിത്തീ. അതുകൊണ്ട് എത്ര ഞെരുങ്ങിയാലും അടച്ച പണം പോലും വാങ്ങാന്‍ പോകേണ്ടെന്നു തീരുമാനിച്ചു.. ഞാന്‍ വിശദീകരിച്ചു വന്നത് മുഖ്യമന്ത്രിയുടെയും പരിവാരത്തിന്റെയുംവിദേശ വിനോദയാത്രയെക്കുറിച്ചാണല്ലോ. മുഖ്യമന്ത്രിയുടെ കുടുംബം ഇന്നലെ പുലര്‍ച്ചെ ആകാശനീലിമയില്‍ ഊളിയിട്ട് പറക്കുമ്പോഴാണ് മലയാള മനോരമ പത്രം, ഇങ്ങിനെ ഒരു തലക്കെട്ട് പ്രധാനവാര്‍ത്തയായി കാ ച്ചിയിരിക്കുന്നത് : ' കേരളം ഞെരുങ്ങുന്നു. വരവില്‍ 10302 കോടി രൂപ ഇടിവ് ! കുറേക്കൂടി പൂജ്യങ്ങള്‍ വലത്തോട്ട് ചേര്‍ത്തെഴുതിയാലും ഈ മുഖ്യമന്ത്രിക്ക് ഒരു ചേതവുമില്ല. പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഞാനുണ്ണും എന്ന പഴമൊഴിയാണ് അദ്ദേഹത്തിന് പഥ്യം.

എനിക്കൊരു പച്ചയായ രാഷ്ട്രീയമാണ് പറയാനുള്ളത്? ഈ മുഖ്യമന്ത്രി ഏത് പാര്‍ട്ടിക്കാരനാണ്?. അദ്ദേഹത്തിനോ ആ കുടുംബത്തില്‍ ആര്‍ക്കെങ്കിലുമോ രാഷ്ട്രീയം ഉണ്ടോ? തൊഴിലാളിവര്‍ഗ രാഷ്ട്രീയം എന്തെന്ന് അറിയാമോ? കേരളത്തിന് പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്റെ പരസ്യമായ പിന്തുണയോടെ സിപിഎം മത്സരിക്കുന്ന എല്ലാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നത് ഇനിയല്ലേ? എന്തേ സിപിഎമ്മിന്റെ ഒരേ ഒരു മുഖ്യമന്ത്രിക്ക് അവിടങ്ങളില്‍ ഒരു പങ്കുമില്ല? കാഴ്ചക്കാരനായിട്ടെങ്കിലും അവിടെ ഒന്ന് പോയി നിന്നൂടേ വന്നൂടെ ഒന്നും ചെയ്തില്ലെങ്കില്‍ ഒന്ന് മുഷ്ടിചുരുട്ടിക്കൂടെ അങ്ങിനെയെങ്കിലും ഇപ്പോള്‍ പ്രസവിച്ച കുഞ്ഞിന്റെ വലിപ്പമുള്ള ഞണ്ടെങ്കിലും ഒന്ന് ദഹിക്കട്ടെ! . എ കെ ജിയും ഇങ്ങിനെയാണ് ചെയ്തിരുന്നെങ്കില്‍ ഈ പിണറായി വിജയന് ഈ മന്ത്രിക്കസേര കിട്ടുമായിരുന്നോ ? തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോലും ദന്തഗോപുരങ്ങളില്‍ നിന്ന് ഇറങ്ങിയില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് അടിമകളാണോ പഠിപ്പിച്ചത്. അഞ്ചുലക്ഷം പാര്‍ട്ടി അംഗങ്ങള്‍ക്കു ഈ മുക്ക് പണ്ടത്തിന് നേരെ ഒന്ന് കാര്‍ക്കിച്ചു തുപ്പിക്കൂടെ . മോദിക്കു എതിരെ പ്രസംഗിക്കാന്‍ ഭയമാണോ? എന്തൊരു ദുഷ്ടന്‍.

സഖാക്കളെ ഇത് നിങ്ങള്‍ ജീവന്‍ കൊടുത്ത് കെട്ടിപ്പടുത്തത്തതല്ലേ ? എന്തിനാണ് ഇയാള്‍ക്ക് നിങ്ങള്‍ വിടുവേല ചെയ്യുന്നത്? പേരക്കുട്ടിയെവരെ നുള്ളിപ്പെറുക്കി എല്ലാ ഭൂഖണ്ഡങ്ങളും ചുറ്റിക്കറങ്ങുമ്പോള്‍ നിങ്ങളുടെ ആത്മാഭിമാനം പൊള്ളുന്നില്ലേ?
മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് ഞാന്‍ എതിരല്ല . തീര്‍ച്ചയായും ആ അനുഭവങ്ങള്‍ ഓരോ കമ്മ്യുണിസ്റ്റ് കാരന്റെയും ജീവിതത്തില്‍ മുതല്‍ക്കൂട്ടാകണം. മറ്റ് മുഖ്യമന്ത്രിമാരുമായി കിടപിടിക്കാനും അത് ആവശ്യമാണ്. പക്ഷെ ഇതേതാ സമയം? ഈ തെരഞ്ഞെടുപ്പ് സാധാരണ തിരഞ്ഞെടുപ്പല്ല. ഒരു സീറ്റ് ഏതു കൊടുങ്കാട്ടിലായാലും നേടിയാല്‍ ഇന്ത്യയിലെ ഏഴകള്‍ക്കു ലോക്‌സഭയില്‍ തലയുയര്‍ത്തി നില്‍ക്കാം. ഈ കെട്ട മനുഷ്യന് അതൊന്നും പ്രശ്‌നമില്ല. അതൊക്കെ ചെറ്റകളുടെ കാര്യമാണെന്നും ,എനിക്കതൊന്നും പ്രശ്‌നമില്ല എന്നും രണ്ടു ദിവസം മുമ്പ് വെട്ടിത്തുറന്ന് പറഞ്ഞത് നിങ്ങളും കേട്ടതല്ലേ? ആരാ ഇയാള്‍ ? ഒ വി വിജയന്റെ 'ധര്‍മ്മപുരാണ' മെങ്കിലും വായിച്ചു സായൂജ്യമടയൂ !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (1 hour ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (2 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (2 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (2 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (2 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (3 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (3 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (4 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (4 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (5 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (5 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (5 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (5 hours ago)

Malayali Vartha Recommends