Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും,വീണയ്ക്ക് വേണ്ടി ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗോവിന്ദന്‍ വായുംപൊളിച്ചിരുന്നോളു പാര്‍ട്ടിയുടെ കഴുക്കോലൂരി

07 MAY 2024 08:38 PM IST
മലയാളി വാര്‍ത്ത

More Stories...

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

ബിജെപിയുടെ ഒരു അക്കൗണ്ട് ഉണ്ട് ഞങ്ങള്‍ പൂട്ടിച്ചിരിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായി പ്രഖ്യാപിച്ചു അത് നടപ്പിലാക്കുകയും ചെയ്തു. എന്നാലിന്നിപ്പോള്‍ ബിജെപി പ്രഖ്യാപിക്കുന്നു തൃശൂരും തിരുവനന്തപുരവും ഞങ്ങള്‍ എടുത്തിരിക്കും. എന്താണ് അവരുടെ ആത്മവിശ്വാസത്തിന് കാരണം. അമിത് ആത്മവിശ്വാസമാണ് ബിജെപി പക്ഷത്ത് നിന്ന് വരുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുനേടുമെന്നാണ് ബിജെപി ആവേശംകൊണ്ട് പറയുന്നത്. ഇടത് ഉറപ്പിലാണോ ആ 20 ശതമാനമെന്ന് പല കോണില്‍ നിന്നും ആക്ഷേപം വരികയാണ്. ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സിപിഎം കാരണങ്ങള്‍ ഇട്ട് കൊടുത്തു. പാനൂരിലെ ബോംബ് സ്‌ഫോടനം. വടകരയിലെ വീഡിയോ പോര്. പിന്നെ ഇപി ജയരാജന്റെ ജാവഡേക്കര്‍ ചര്‍ച്ച. സിപിഎം പാളയത്തില്‍ വലിയ വിള്ളലുണ്ടാക്കിയ സംഭവങ്ങള്‍. പാര്‍ട്ടിയില്‍ പോലും പോരിനിടയാക്കിയ സംഭവങ്ങള്‍. കണ്ണൂര്‍ രാഷ്ട്രീയം ഇളക്കിമറിച്ച കാരണങ്ങള്‍. സംഘപരിവാറിന് രണ്ട് സീറ്റ് പിണറായി തന്ന ഉറപ്പാണോ. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷ മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. ബൂത്ത് തലത്തില്‍നിന്ന് ലഭിച്ച കണക്കുകള്‍ വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വം ഈ തീരുമാനം എടുക്കുന്നത്. കേന്ദ്ര നേതൃത്വത്തേയും വിലയിരുത്തല്‍ അറിയിച്ചിട്ടുണ്ട്. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും ബിജെപി കരുതുന്നു. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുനേടുമെന്നാണ് വിലയിരുത്തല്‍. ആലപ്പുഴയിലും പാലക്കാടും കാസര്‍ഗോഡും കോഴിക്കോടും വലിയ തോതില്‍ വോട്ട് കൂടും. കെ.. സുരേന്ദ്രന്‍ മത്സരിച്ച വയനാട്ടില്‍ വോട്ട് ഇരട്ടിയാകും. തുഷാര്‍ വെള്ളാപ്പള്ളിക്ക് കോട്ടയത്ത് രണ്ടരലക്ഷം വോട്ട് നേടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മറ്റ് മൂന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളും വലിയ നേട്ടമുണ്ടാക്കില്ലെന്നാണ് നിഗമനം.

2019ല്‍ 3,16,000 വോട്ടുനേടിയ തിരുവനവനന്തപുരത്ത് ഇത്തവണ 3,60,000 വോട്ടുനേടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും. രണ്ടാം സ്ഥാനത്ത് ശശി തരൂര്‍ ആയിരിക്കും. നേമത്ത് 20,000, വട്ടിയൂര്‍ക്കാവില്‍ 15,000, കഴക്കൂട്ടത്ത് 8000, തിരുവനന്തപുരം സിറ്റിയില്‍ 5000 വോട്ട് എന്നിങ്ങനെ ലീഗ് നേടും. പാറശാലയില്‍ രണ്ടാം സ്ഥാനത്തെത്തും. കോവളത്തും നെയ്യാറ്റിന്‍കരയിലും മൂന്നാമത് തന്നെയെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കും.

തൃശ്ശൂരില്‍ എന്തായാലും സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിലയുത്തല്‍. ബിജെപി നാല് ലക്ഷം വോട്ടുപിടിക്കും. 3,80,000 വോട്ടുനേടി യു.ഡി.എഫ് ആയിരിക്കും രണ്ടാംസ്ഥാനത്ത്. തൃശ്ശൂര്‍, മണലൂര്‍, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാലത്തും സുരേഷ് ഗോപി എത്തുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിച്ച ആറ്റിങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്നു. മൂന്നുലക്ഷം വോട്ട് ഉറപ്പെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വര്‍ക്കലയിലും ആറ്റിങ്ങലിലും ചിറയില്‍കീഴിലും ഒന്നാമത് എത്തും. പത്തനംതിട്ടയില്‍ അനില്‍ ആന്റണി, മുന്‍പ് കെ. സുരേന്ദ്രന്‍ നേടിയ 2,97,000 വോട്ട് മറികടക്കാനുള്ള മുന്നേറ്റം നടത്തിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ്, നായര്‍, ഈഴവ വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് ബിജെപിക്ക് ലഭിക്കുമെന്നാണ് ബൂത്തുതല റിപ്പോര്‍ട്ട്. പാലക്കാടും ആലപ്പുഴയിലും വോട്ട് വിഹിതം കുതിച്ചുയരും ഇതാണ് ബിജെപി കണക്ക് കൂട്ടുന്നത്.

ബിജെപി കേന്ദ്ര നേതാക്കളും കേരള നേതാക്കളും ഉറച്ച സ്വരത്തിലാണ് പറയുന്നത് തൃശൂരും തിരുവനന്തപുരവും ഞങ്ങള്‍ എടുക്കുമെന്ന്. ബിജെപിക്കാരുടെ ഈ ആത്മവിശ്വാസം പിണറായി വിജയന്റെ ഉറപ്പിന്മേലാണെന്നാണ് ആക്ഷേപം വരുന്നത്. പാര്‍ട്ടിക്കുള്ളില്‍പ്പോലും ഈ ചര്‍ച്ച നടക്കുന്നുണ്ട്. സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും വേണ്ടി ബിജെപിക്കാരേക്കാള്‍ പ്രവര്‍ത്തിച്ചത് ഇടതിലെ പിണറായി ശിങ്കിടികളാണെന്ന് ആരോപണം. തൃശൂരില്‍ സുനില്‍ കുമാറിന് വേണ്ടിയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന് വേണ്ടിയും വലിയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇടത് മുന്നിട്ട് നിന്നില്ല. വീണയ്ക്ക് വേണ്ടി പിണറായി വിജയന്‍ ഡീല്‍ വെച്ചത് ഈ രണ്ട് മണ്ഡലങ്ങളാണെന്ന് ആക്ഷേപം. മാസപ്പടിയ്ക്കും ലാവലിനും വേണ്ടി ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാര സ്മരണ. അങ്ങനെയൊരു ഡീല്‍ നടന്നുവെങ്കില്‍ പാര്‍ട്ടിയില്‍ പിണറായി വിജയന് നേരെ വലിയ പട ഉയരും. സിപിഎമ്മില്‍ ഒരു വിള്ളലിന് പോലും സാധ്യതയുണ്ട്. പിണരായി അടിമകള്‍ കുറേ ഉണ്ടെങ്കിലും പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്ന നേതാക്കളും ഉണ്ട്. അവര്‍ ഇപ്പോഴേ ഇടഞ്ഞ് നില്‍ക്കുകയാണ്.

ഈ തെരഞ്ഞെടുപ്പോടെ ഒരുകാര്യം മറനീക്കി പുറത്ത് വന്നു. ബിജെപിസിപിഎം ബന്ധം ഒന്നുകൂടി വെളിവായി. രാജീവ് ചന്ദ്രശേഖറും സിപിഎം നേതാക്കളും ബിസ്‌നസ് ബന്ധമെന്ന്പ്രതിപക്ഷം കൊളുത്തിവിട്ട തീ വലിയ തോതില്‍ ആളിക്കത്തി. ഇതെല്ലാം സിപിഎമ്മിന്‍രെ തോല്‍വിക്ക് കാരണമാകും. സിപിഎം നേതാക്കളുടെ അണ്ണാക്ക് വരെ നോട്ടുകെട്ടുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് രാജീവെന്ന് ശക്തിധരന്‍ തുറന്നെഴുതിയിരുന്നു. രാജീവിനെ കേമന്‍ എന്ന് ഇ പി ജയരാജന്‍ പുകഴ്ത്തിപ്പറയുന്നത്! ചതിയല്ലേ ഇത്?. സഹസ്രകോടീശ്വരനായ അന്തര്‍ദേശീയ ബിസിനസ്സ് കാരനാണ് രാജീവ് ചന്ദ്രശേഖര്‍ . അതൊരു തെറ്റോ സ്ഥാനാര്‍ത്ഥിയാകാന്‍ അയോഗ്യതയോ അല്ല. കര്‍ണാടകത്തില്‍ സീറ്റ് കിട്ടുന്നില്ലെങ്കിലെ കേരളത്തില്‍ കണ്ണുള്ളൂ എന്ന് കേരളത്തില്‍ കാല്‍കുത്തിയപ്പോള്‍ തന്നെ രാജീവ് ചന്ദ്രശേഖര്‍ തുറന്നു പറഞ്ഞതാണ്.

 

രാഷ്ട്രീയ ബലാബലത്തില്‍ കര്‍ണാടകം പുറന്തള്ളിയപ്പോള്‍ തലസ്ഥാനത്തെ സേവക പരിഷകള്‍ ഈ മനുഷ്യന്റെ ചുറ്റും ഇരച്ചുകയറി. എത്രദിവസത്തെ ബന്ധമാണ് തലസ്ഥാനവും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ളത്? ആത്മാഭിമാനം വിറ്റു തുട്ടുണ്ടാക്കാന്‍ കേമന്മാരാണല്ലോ തലസ്ഥാനത്തെ ചില പൗരമുഖ്യര്‍ .എത്രദിവസത്തെ ബന്ധമാണ് രാജീവ് ചന്ദ്രശേഖറും തലസ്ഥാന ജനതയും തമ്മിലുള്ളത് ? കര്‍ണാടകത്തില്‍ രണ്ടോ മൂന്നോ തവണ അദ്ദേഹത്തെ എം പി ആക്കിയവര്‍ മലയാളികളെ കുറിച്ച് എന്ത് വിചാരിക്കും? ഇത്ര പേങ്ങന്മാരോ മലയാളികള്‍ എന്നല്ലേ ചിന്തിക്കൂ. 18 വര്‍ഷത്തെ ബന്ധം കൊണ്ട് കര്‍ണാടകത്തില്‍ ഈ എം പി ഒരു കക്കൂസ് എങ്കിലും പണിതോ ? ഇദ്ദേഹം പാര്‍ലമെന്റ് അംഗമായിരുന്ന കര്‍ണാടകത്തില്‍ എന്ത് വികസനമാണ് നടത്തിയതെന്ന് ആരെങ്കിലും അന്വേഷിച്ചോ? കര്‍ണാടകത്തില്‍ കാള പെറ്റു എന്ന കേട്ടപാടെ എങ്ങിനെയാണ് തലസ്ഥാനത്തെ ദല്ലാളുമാര്‍ കയറുമായി ചാടിയത്?. സിപിഎമ്മിലെ ചില ബിസിനസ്സ് സാമ്രാട്ടുകളും ഇദ്ദേഹവും തമ്മിലുള്ള സൗഭ്രാത്രം എന്തെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? മാസപ്പടി കിട്ടിയാല്‍ എന്തു ക്ഷൗരവും ചെയ്തു കൊടുക്കുന്നവരാണോ തലസ്ഥാനത്തെ എഭ്യന്മാര്‍. ഇതാണ് ശക്തിധരന്‍ മുന്‍പ് കുറിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (2 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (3 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (3 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (3 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (4 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (4 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (4 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (5 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (6 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (6 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends