സ്ത്രീധനത്തെ ചൊല്ലി തര്‍ക്കത്തില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വര്‍ക്കല നിഷ കൊലക്കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും കോടതി വിട്ടയച്ചു, മെഡിക്കല്‍ തെളിവിന്റെ അഭാവത്തിലും തൊണ്ടിമുതലുകള്‍ വീണ്ടെടുക്കുന്നതില്‍ വര്‍ക്കല പോലീസ് കാട്ടിയ അലംഭാവത്തിലുമാണ് പ്രതികളെ വെറുതെ വിട്ടത്
സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വര്‍ക്കല നിഷ കൊലക്കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും വിചാരണ കോടതി വിട്ടയച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണു ആണ് പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്. മരണകാരണം വ്യക്തമാക്കാത്ത മെഡിക്കല്‍ തെളിവിന്റെ അഭാവത്തിലും തൊണ്ടിമുതലുകള്‍ വീണ്ടെടുക്കുന്നതില്‍ വര്‍ക്കല പോലീസ് അലംഭാവം കാട്ടിയെന്നും വിധിന്യായത്തില്‍ വിലയിരുത്തിയാണ് പ്രതികളെ വെറുതെ വിട്ടത്.
കൊട്ടാരക്കര സ്വദേശിനി നിഷ ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടത് സ്ത്രീധന- ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്നാണ് പോലീസ് കേസ്. ഭര്‍ത്താവ് രാമന്തളി പുതുവീട്ടില്‍ ദീപു , ഭര്‍തൃ മാതാവ് സുഭദ്ര എന്നിവരാണ് പ്രതികള്‍. 2020 ഒക്ടോബര്‍ 25 നാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ നിഷ മരണമടഞ്ഞത്.
ദീപുവും അമ്മ സുഭദ്രയും നിഷയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്നു. നിഷയെ ഇവര്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍. ദീപു മദ്യപാനിയായിരുന്നെന്നും നിഷയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. നിഷയുടെ രക്ഷിതാക്കള്‍ ഇവരുടെ വിവാഹത്തിന് നല്കിയ സ്വര്‍ണത്തേയും പണത്തെയും ചൊല്ലിയാണ് സ്ഥിരമായി തര്‍ക്കം ഉണ്ടായത്. വെള്ളിയാഴ്ച പൊള്ളലേറ്റ നിഷ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നിഷയെ പ്രവേശിപ്പിച്ചിരുന്നു. നിഷയുടെ ശരീരത്തില്‍ സുഭദ്ര മണ്ണെണ്ണ ഒഴിക്കുകയും ദീപു തീ കൊളുത്തുകയും ചെയ്തെന്നാണ് പോലീസ് കണ്ടെത്തല്‍. കൊട്ടാരക്കര സ്വദേശിനിയായ നിഷയും ദീപുവും 1999 ലാണ് വിവാഹിതരായത്. പ്രതികള്‍ക്ക് വേണ്ടി ഡിഫന്‍സ് കൗണ്‍സല്‍ അനുജ ഹാജരായി.
https://www.facebook.com/Malayalivartha