ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു
ലക്ഷങ്ങളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ കുളഞ്ഞിക്കാരായ്മ വലിയകുളങ്ങര ശാന്തിഭവനത്തില്‍ രശ്മിനായര്‍ (40) ആണ് അറസ്റ്റിലായത്. ചേര്‍ത്തല സ്വദേശി ത്രേസ്യാമ്മ സേവ്യറില്‍ നിന്ന് ഒന്‍പതര ലക്ഷം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണം നിക്ഷേപിച്ച് ആദ്യത്തെ നാല് മാസം പലിശയായി കുറച്ച് പണം നല്‍കിയിരുന്നു. പിന്നീട് പണം ഒന്നും നല്‍കിയില്ല.
തുടര്‍ന്ന് മാന്നാര്‍ പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതിയെ പിടികൂടിയത്. കേരളത്തിന് പുറമെ തെലങ്കാനയില്‍ സമാന തട്ടിപ്പ് നടത്തിയതിന് രശ്മിനായര്ക്ക് എതിരെ കേസുകള്‍ നിലവിലുണ്ട്.
മാന്നാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി. രാജേന്ദ്രന് പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ സനീഷ് ടി.എസ്, എ.എസ്.ഐ മധുസൂദനന്, വനിതാ എ.എസ്.ഐ സ്വര്‍ണരേഖ, സിവില്‍ പൊലീസ് ഓഫീസര്‍ ഹരിപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha