രാത്രി മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു... അറിയാം വന്നുവെന്ന്. ഹാപ്പി ബര്‍ത്ത് ഡേ സുധിച്ചേട്ടാ.. നിങ്ങളെ ഞാന്‍ ആഴത്തില്‍ സ്‌നേഹിക്കുന്നു; ആരാധകരെ നൊമ്പരപ്പെടുത്തി രേണുവിന്റെ ആ കുറിപ്പ്....

കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ പിറന്നാളായിരുന്നു. സുധിയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രേണു. രാത്രി മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു. അറിയാം വന്നുവെന്ന്. ഹാപ്പി ബര്‍ത്ത് ഡേ സുധിച്ചേട്ടാ.. നിങ്ങളെ ഞാന്‍ ആഴത്തില്‍ സ്‌നേഹിക്കുന്നു, എന്നാണ് സുധിക്കൊപ്പം ഉള്ള ഫോട്ടോയ്‌ക്കൊപ്പം രേണു കുറിച്ചത്.
സുധിയെ താന്‍ ഒത്തിരി മിസ് ചെയ്യുന്നുണ്ട് എന്നും ആ ഓര്‍മകള്‍ തന്റെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുമെന്നും രേണു മറ്റൊരു കുറിപ്പില്‍ പറയുന്നു. നേരത്തെ തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തിലും രേണു ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സിന്ദൂരം തൊട്ട ഫോട്ടോ പങ്കുവെച്ചാണ് രേണു കുറിപ്പ് പങ്കുവെച്ചത്.
ഭര്‍ത്താവ് മരിച്ച ഭാര്യമാര്‍ സിന്ദൂരം തൊടാറില്ലെന്നും പക്ഷേ ഇന്ന് താന്‍ തൊട്ടുവെന്നും പറഞ്ഞായിരുന്നു ആ കുറിപ്പ്. ഏഴാം വിവാഹ വാഷിക ദിനത്തിലായിരുന്നു രേണു സിന്ദൂരം ചാര്‍ത്തിയത്. സ്വര്‍ഗത്തില്‍ ഇരുന്ന് സുധി ഏട്ടന്‍ എല്ലാം അറിയുന്നുണ്ടാകുമല്ലേ എന്നും കുറിച്ചിരുന്നു. അതേ സമയം രണ്ടാം വിവാഹ വാര്‍ത്തകളെക്കുറിച്ചും രേണു പ്രതികരിച്ചിരുന്നു. കൊല്ലം സുധിയുടെ ഭാര്യയായി മരണം വരെ കഴിയുമെന്നാണ് രേണു പറഞ്ഞത്.
ഇനിയൊരിക്കലും തന്റെ ജീവിതത്തില്‍ വിവാഹം ഇല്ലെന്നും രേണു പറഞ്ഞിരുന്നു. സുധി മരിച്ച് ഒരു വര്‍ഷം കഴിയും മുന്‍പ് താന്‍ വേറെ കെട്ടും, മൂത്ത മകന്‍ കിച്ചുവിനെ വീട്ടില്‍ നിന്ന് അടിച്ചിറക്കും എന്നൊക്കെുള്ള നെഗറ്റീന് കമന്റുകളൊക്കെ കണ്ടിട്ടുണ്ടെന്നും എല്ലാവരോടും ഒന്നേ പറയാനുള്ളൂ താന്‍ വേറെ കല്യാണം കഴിക്കില്ല, കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു പറഞ്ഞിരുന്നു.
മറ്റൊരു വിവാഹം കഴിക്കില്ല എന്നത് ഉറച്ച തീരുമാനമാണെന്നും അതിന് പല കാരണങ്ങള്‍ ഉണ്ടെന്നും രേണു പറഞ്ഞിരുന്നു. അതൊക്കെ തന്റെയുള്ളില്‍ തന്നെ കിടക്കട്ടേയെന്നും എന്ത് തന്നെയായാലും മരണം വരെ കാെല്ലം സുധിയുടെ ഭാര്യയായി ജീവിക്കാനാണ് തീരുമാനമെന്നും രേണു പറഞ്ഞിരുന്നു. കുടുംബത്തില്‍ ഉള്ളവര്‍ വിവാഹം കഴിക്കാന്‍ പറയില്ല, തന്നെ നന്നായി അറിയുന്ന ആളുകള്‍ക്കറിയാം താന്‍ വേറെ വിവാഹം കഴിക്കില്ലെന്നും രേണു വ്യക്തമാക്കിയതാണ്.
മക്കള്‍ സുധിച്ചേട്ടന്റെയും തന്റെയും മക്കളായിത്തന്നെ ജീവിക്കണം വേറാെരാള്‍ വന്നാല്‍ അവരെ അങ്ങനെ കാണില്ലെന്നും രേണു പറഞ്ഞിരുന്നു. 2023 ജൂലൈ അഞ്ചിന് ആണ് കാെല്ലം സുധി മരണപ്പെട്ടത്. പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴി സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha