Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഇബ്രാഹിം റൈസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭാ യോഗം.....പ്രസിഡന്റിന്റെ കസേരയിൽ കറുത്ത തുണി വിരിച്ചും റൈസിയുടെ ചിത്രവും വച്ചാണ് യോഗം ചേർന്നത്.... 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം എന്നതാണ് ചട്ടം...നിലവിൽ വൈസ് പ്രസിഡന്റായ മുഹമ്മദ് മുഖ്ബാർ പ്രസിഡന്റിന്റെ ചുമതല വഹിക്കും

20 MAY 2024 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭ യോഗം ചേരുന്നു. രാജ്യത്തിന്റെ ഭാവികാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ വേണ്ടിയാണ് നിർണായക യോഗം ചേർന്നിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റിന്റെ കസേരയിൽ കറുത്ത തുണി വിരിച്ചും റൈസിയുടെ ചിത്രവും വച്ചാണ് യോഗം ചേർന്നത്.

നിലവിൽ വൈസ് പ്രസിഡന്റായ മുഹമ്മദ് മുഖ്ബാർ പ്രസിഡന്റിന്റെ ചുമതല വഹിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്തിന്റെ ഭരണകാര്യങ്ങൾ ഒരു തരത്തിലും തടസ്സപ്പെടില്ലെന്നും രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്നും അപകടവാർത്ത അറിഞ്ഞപ്പോൾ തന്നെ ഇറാൻ പരമോന്നത നേതാവ് അലി ഖമേനി പറഞ്ഞിരുന്നു. 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം എന്നതാണ് ചട്ടം.

 

പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും (63) വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാന്റെയും (60) മരണ വാർത്ത ഇറാൻ എക്സിക്യൂട്ടീവ് അഫയേഴ്സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹ്സെൻ മൻസൂരിയാണ് സ്ഥിരീകരിച്ചത്. ഹെലികോപ്ടർ പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു.

ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇറാൻ അധികൃതർ പറയുന്നു. ഇറാൻ - അസർബൈജാൻ സംയുക്ത സംരംഭമായ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ടതായിരുന്നു. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു. തുർക്കിയ, റഷ്യ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും തിരച്ചിലിൽ പങ്കെടുത്തു.

ഇറാനിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ പ്രമുഖനായിരുന്നു റൈസി. ഇസ്രയേലിന്റെയും ഇറാനെ എതിർക്കുന്ന പാശ്ചാത്യശക്തികകളുടെയും കണ്ണിലെ കരടാണ് ഇബ്രാഹീം റെയ്‌സി. 2021ലാണ് ഇറാൻ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സി അധികാരമേറ്റത്. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവാണ് ഇബ്രാഹിം റൈസി.

 

 

 

സയ്യിദ് ഇബ്രാഹിം റൈസി അൽ സാദത്തി എന്നാണ് പൂർണനാമധേയം. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ വിശ്വസ്തൻ എന്നതാണ് റെയ്‌സിയുടെ സുപ്രധാന രാഷ്ട്രീയ മൂലധനം. അയത്തൊള്ള ഖൊമേനിയുടെ പിൻഗാമി എന്നുവരെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതേസമയം 'തീവ്രയാഥാസ്ഥിതികൻ' എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റെയ്‌സിക്ക് നൽകിയിരിക്കുന്ന വിശേഷണം.

1960 ഡിസംബർ 14ന് ഖുറാസാൻ പ്രവിശ്യയിലെ മശ്ഹദിൽ ജനനം. പേർഷ്യൻ പുരോഹിത കുടുംബമായിരുന്നു റെയ്‌സിയുടേത്. മതപാഠശാല അദ്ധ്യാപകനായിരുന്ന പിതാവ് അഞ്ചാം വയസ്സിൽ മരിച്ചു. റെയ്‌സിയുടെ വിദ്യാഭ്യാസവും ആ വഴിക്കുതന്നെയായിരുന്നു. ഷിയാ മുസ്‌ലിംകളുടെ തീർത്ഥാടന നഗരങ്ങളിലൊന്നായ ഖുമിലെ ഒരു മതപാഠശാലയിൽനിന്നാണ് പഠനം ആരംഭിച്ചത്. വിദ്യാർത്ഥിയായിരിക്കെ അയത്തെള്ള ഖൊമേനിയുടെ പിന്തുണയ്ക്കുന്ന ഹഖാനി ഗ്രൂപ്പിന്റെ ഭാഗമായി. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനുപിന്നാലെ, ഖുമൈനിയുടെ ഇഷ്ടക്കാരനുമായി.

20-ാം വയസ്സിൽ അൽബുർസ് പ്രവിശ്യയുടെ തലസ്ഥാനമായ കരാജിൽ പ്രോസിക്യൂട്ടറായി നിയമിക്കപ്പെടുന്നത് ആ ഇഷ്ടത്തിന്റെ പുറത്താണ്. വൈകാതെ പ്രവിശ്യ പ്രോസിക്യൂട്ടറായി പിന്നാലെ തെഹ്‌റാന്റെ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ പദവിയിലെത്തി. പിന്നീട് ജുഡീഷ്യറിയിൽ സവിശേഷ പദവിയും അലങ്കരിച്ചു. ഇക്കാലത്താണ് ഇറാനിൽ രാഷ്ട്രീയ വിമതർക്ക് കൂട്ടത്തോടെ വധശിക്ഷ നടപ്പാക്കിയത്. ആംനസ്റ്റിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം അയ്യായിരത്തോളം പേരാണ് റെയ്‌സിയുടെ കൂട്ടരുടെയും പ്രോസിക്യൂഷന് വിധേയമായി ജീവൻ നഷ്ടമായത്.

 

ഇതിന്റെ പേരിൽ പല രാജ്യങ്ങളിലും റെയ്‌സിക്ക് സഞ്ചാര വിലക്കുണ്ട്. അതേസമയം മരണശിക്ഷ വിധിച്ചവരിൽ താനില്ലെന്നായിരുന്നുവെന്ന് പലതവണ റെയ്‌സിയുടെ വ്യക്തമാക്കിട്ടുണ്ട്. 2017ൽ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് അങ്കം കുറിച്ചെങ്കിലും പരാജയപ്പെട്ടു. 2019ൽ ജുഡീഷ്യറി മേധാവി പദവിയും തേടിയെത്തിയ റെയ്‌സി രണ്ടുവർഷത്തിനുശേഷം 2021 ജൂണിൽ 62 ശതമാനം വോട്ടുനേടി പ്രസിഡന്റുമായി. അദ്ധ്യാപികയും എഴുത്തുകാരിയുമായ ജുമൈല സാദത്താണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (41 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (52 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends