പുതിയ ഫ്ലാറ്റിലെ ബാൽകണിയിൽ നിൽകുമ്പോൾ അറിയാതെ കൈയിൽ നിന്ന് നാലാം നിലയിൽ നിന്ന് പെൺകുട്ടി ഒന്നാംനിലയിലെ ഇരുമ്പുഷീറ്റിൽ വീണു.. തുടർന്ന്, സമീപത്തെ താമസക്കാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ പിന്നാലെ കുഞ്ഞിന്റെ അമ്മയ്ക്ക് നേരെ കൂട്ട ആക്രമണം..! പിന്നാലെ അമ്മയുടെ ആത്മഹത്യ..!

കെട്ടിടത്തിന്റെ നാലാംനിലയിൽനിന്നും താഴെവീണ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരമടസ്വദേശി രമ്യയാണ് (33) മരിച്ചത്.
ഭർത്താവിനും രക്ഷിതാക്കൾക്കുമൊപ്പം താമസിച്ചിരുന്ന രമ്യയെ ഞായറാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കാരമടസ്വദേശിയായ രമ്യയും ഭർത്താവ് വെങ്കടേശനും ചെന്നൈ ആവടിയിലെ തിരുമുല്ലവയലിലാണ് താമസിച്ചിരുന്നത്.
ഏപ്രിൽ 28-നാണ് ഏഴുമാസം പ്രായമുള്ള മകൾ ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് താഴെവീണത്. രമ്യയുടെ കൈയിൽനിന്നും വഴുതിവീണ പെൺകുട്ടി ഒന്നാംനിലയിലെ ഇരുമ്പുഷീറ്റിൽ തങ്ങിനിൽക്കയായിരുന്നു. തുടർന്ന്, സമീപത്തെ താമസക്കാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കെട്ടിടത്തിലെ താമസക്കാർചേർന്ന് പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്തു.
ഈ സംഭവത്തിനുശേഷം മാനസികമായി തകർന്ന രമ്യയും ഭർത്താവും കാരമടയിലെത്തി രക്ഷിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മകൾ വീണ സംഭവത്തിൽ പലരും കുറ്റപ്പെടുത്തിയതിനെത്തുടർന്ന് രമ്യ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് പറയുന്നത്.
ഞായറാഴ്ച രാവിലെ രമ്യയുടെ അച്ഛനും അമ്മയും ഒരു കല്യാണത്തിനുപോയ സമയത്താണ് തൂങ്ങിമരിച്ചതെന്ന് കരുതുന്നു. ഭർത്താവ് വെങ്കടേഷ് മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. ഉറക്കമുണർന്നുവന്ന വെങ്കടേഷാണ് രമ്യ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടനെ കാരമടയിലും പിന്നീട് മേട്ടുപ്പാളയം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരമട പോലീസ് ഇൻസ്‌പെക്ടർ രാജശേഖരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha