Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....

20 MAY 2024 02:34 PM IST
മലയാളി വാര്‍ത്ത

10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം  ജീവനക്കാർ വെറും കൈയോടെ ഇറങ്ങിപോകും.ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം. മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന്  കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി. ആരോഗ്യ കാരണങ്ങളാൽ ബാലഗോപാൽ അവധിയിൽ പോകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യമാണ്  കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്.  നേരത്തെ അനുവദിച്ച 3000 കോടി രൂപയുടെ മുന്‍കൂര്‍ വായ്പാതുക മുഴുവന്‍ സംസ്ഥാനം എടുത്തിരുന്നു. അതുകൂടാതെയാണ് പുതിയ വായ്പാ ആവശ്യവുമായി കേരളം  എത്തിയിരിക്കുന്നത്.


15000-ലേറെ സര്‍ക്കാര്‍ ജീവനക്കാരാണ് ഈ മാസം വിരമിക്കുന്നത് .  ഇത്രയും പേര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മാത്രം 9000 കോടിയോളം വേണമെന്നാണ് ആവശ്യം. ഈ വര്‍ഷം സംസ്ഥാനത്തിന് 37,512 കോടി രൂപ വായ്പയെടുക്കാന്‍ അനുമതിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യ ഒമ്പത് മാസം എടുക്കാവുന്ന കടം എത്രയെന്ന് ഇനിയും കേന്ദ്രം പറഞ്ഞിട്ടില്ല. ഇത് ലഭിക്കാതെ സംസ്ഥാനത്തിന് കടമെടുക്കാനുമാകില്ല. ഈയിടെ  ഒരു 3000 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചതാണ്. വായ്പാപരിധിയില്‍ നിന്നാണ് 3000 കോടി രൂപ കടമെടുക്കാന്‍ അനുവദിച്ചത്. അതിന് പിന്നാലെയാണ് 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി കേരളം മുന്നോട്ട് വന്നിരിക്കുന്നത്. കേരളത്തിൽ തിരികെയെത്തിയ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ധനമന്ത്രിക്ക്  സംസ്ഥാനം കത്തെഴുതിയത്. 

നേരത്തെ അനുവദിച്ച 3000 കോടി രൂപയുടെ മുന്‍കൂര്‍ വായ്പാതുക മുഴുവന്‍ സംസ്ഥാനം എടുത്തിരുന്നു.ആറ് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. ഒരുമാസത്തെ കുടിശിക അടുത്തയാഴ്ച നല്‍കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കാനും പണം കണ്ടെത്തണം. ഇതിനായാണ് അടിയന്തര കടമെടുപ്പിന് കേരളം കേന്ദ്രത്തിന് കത്തയച്ചത്.കേരളം കേന്ദ്രസര്‍ക്കാരിനെതിരെ സ്വീകരിച്ചത് ഏറ്റുമുട്ടലിന്റെ പാതയാണ്. ഇതാണ് നിർമലാ സീറെരാമനെ ബുദ്ധിമുട്ടിക്കുന്നത് .  കേരളത്തിന് ലഭിക്കേണ്ട വായ്പയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന്റെ പാത സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കടമെടുപ്പിന്റെ പരിധി എടുത്തുകളയണമെന്ന ധിക്കാരപരമായ നിലപാടാണ് കേരളം ഹര്‍ജിയില്‍ സ്വീകരിച്ചത്.     കപില്‍ സിബലായിരുന്നു കേരളത്തിനായി സുപ്രീംകോടതിയില്‍ കേസ് വാദിച്ചത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു ആവശ്യവുമായി സുപീംകോടതിയെ സമീപിച്ച ആദ്യസംസ്ഥാനം എന്ന ചീത്തപ്പേരും കേരളം സ്വന്തമാക്കി.ഈ സാമ്പത്തിക വര്‍ഷം 32,432 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ കഴിയുക. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുന്‍പ് തന്നെ 34,230 കോടി രൂപ കേരളം കടമെടുത്തുകഴിഞ്ഞതായും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഊര്‍ജ്ജമേഖലയിലെ പരിഷ്കാരങ്ങള്‍ക്കുള്ള വായ്പകള്‍ കൂടി അനുവദിച്ചാല്‍ കേരളത്തിന്റെ വായ്പാപരിധി 48,049 കോടി രൂപയായി മാറും. പരിധി പ്രകാരമുള്ള 11,731 കോടി രൂപയ്‌ക്കു പുറമെ 2000 കോടി രൂപ വായ്പ ഉള്‍പ്പെടെ 13,608 കോടി രൂപ നല്‍കാമെന്നും കേസ് പിന്‍വലിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം കൂട്ടാക്കിയിരുന്നില്ല.

  കേരളം ചോദിച്ചത് ബെയില്‍ ഔട്ട് ആണെന്നും ബെയില്‍ ഔട്ട് നല്‍കുക സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടണമെന്ന ആവശ്യവുമായുള്ള കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടിരിക്കുകയാണ് സുപ്രീംകോടതി. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ വാദം സുപീംകോടതി അംഗീകരിച്ചില്ല. കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാൻ അവകാശമില്ലെന്നും സുപ്രീംകോടതി ഈ കേസില്‍ വ്യക്തമാക്കിയിരുന്നു. 10722 കോടി രൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്ന് പറഞ്ഞത് സുപ്രീംകോടതി ഈ ആവശ്യം തള്ളിയിരുന്നു.

  2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവെച്ച സുപ്രീംകോടതി കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. 2023–224 സാമ്പത്തിക വർഷത്തിൽ ഇടക്കാല ഐആവശ്യമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംരകോടതി തള്ളുകയായിരുന്നു. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിന് പണം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം തള്ളിയത്.ആദ്യം വിരമിക്കൽ പ്രായം ഉയർത്താനാണ് കേരളം ആലോചിച്ചത് . എന്നാൽ ഇതിനോട് മുഖ്യമന്ത്രിക്ക് താൽപര്യമുണ്ടായിരുന്നില്ല.മുഖ്യമന്ത്രിക്ക് താൽപര്യം ഉണ്ടെങ്കിലും സി പി എം സംസ്ഥാന സെക്രട്ടറി അനുവദിക്കുകയില്ല . വിരമിക്കൽ പ്രായം വർധിപ്പിക്കുന്നത് പാർട്ടി നയമല്ലെന്നാണ് എം.വി. ഗോവിന്ദന്റെ നിലപാട് . യുവാക്കളെ വെറുപ്പിക്കുന്ന തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കാൻ അദ്ദേഹം തയ്യാറല്ല.    മുമ്പ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻപ്രായം ഉയർത്താനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടത് സി പി എം സെക്രട്ടറിയുടെ ഇടപെടൽ വഴിയാണ്.  ഗോവിന്ദൻ മന്ത്രിയായിരുന്ന കാലത്ത് അംഗീകരിച്ച സർക്കാർ നിലപാടാണ് പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ മാറിയത് .കേന്ദ്രം പണം തന്നില്ലെങ്കിൽ തൽക്കാലം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്നാണ് ബാലഗോപാലിന്റെ തീരുമാനം. ക്ഷേമ പെൻഷൻ നൽകാതിരിക്കുമ്പോൾ പാവപ്പെട്ടവർ പ്രശ്നം  ഉണ്ടാക്കാറില്ലല്ലോ എന്നാണ് ബാലഗോപാൽ ചോദിക്കുന്നത്. പെൻഷൻ പോലും വൈകുന്ന സാഹചര്യം നിലവിലുണ്ടെന്ന് ബാലഗോപാൽ ആവർത്തിക്കുന്നു. കിട്ടുന്നതും വാങ്ങി സ്ഥലം വിടുക എന്നാണ് സർക്കാർ പറയുന്നത്. അതായത് സർക്കാർ ഒരു പ്രത്യേക തരം ഗുണ്ടാപീസാണ്  ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്.     സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പോയ സംസ്ഥാന സര്‍ക്കാര്‍ വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നടപടികളാണ്. 2016 മുതല്‍ 2021 വരെ അധികാരത്തിലുണ്ടായിരുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ മിസ്മാനേജ്‌മെന്റാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. കിഫ്ബി നിയമം തോമസ് ഐസക് കൊണ്ടുവന്നപ്പോള്‍, ബജറ്റിന് പുറത്ത് കടം വാങ്ങാന്‍ പാടില്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും  എന്ന  മുന്നറിയിപ്പ് ഇന്ന് സുപ്രീം കോടതി ശരിവച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 56,700 രൂപ കിട്ടാനുണ്ടെന്നും അതിനു വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചത്. എന്നാല്‍ 56,700 കോടി കിട്ടാനുണ്ടെന്നത് സംബന്ധിച്ച ഒരു വാദവും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചില്ല.

  കടമെടുക്കാനുള്ള പരിധി മാറ്റണമെന്നും കടമെടുപ്പിനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. നാല് ലക്ഷം കോടി രൂപയുടെ പൊതുകടത്തിലേക്ക് കൂപ്പ് കുത്തിയ കേരളം വീണ്ടും കടമെടുത്താലുള്ള അവസ്ഥ എന്തായിരിക്കും. അപകടകരമായ രീതിയില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ മുഖ്യഉത്തരവാദി ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കാണ്.അപകടത്തില്‍ നിന്നും കരകയറാന്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ശ്രമമുണ്ടായില്ല. ഇപ്പോഴും ധനകാര്യ മിസ്മാനേജ്‌മെന്റ് തുടരുകയാണ്. നികുതി പരിവിലും ദുര്‍ ചെലവ് നിയന്ത്രിക്കുന്നതിലും അഴിമതി തടയുന്നതിലും ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു. നികുതി പിരിവിലെ പരാജയവും ദുര്‍ ചെലവുമാണ് ശമ്പളമോ പെന്‍ഷനോ കൊടുക്കാനാകാത്ത അത്രയും ഗുരുതര ധന പ്രതിസന്ധിക്ക് കാരണം. ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതിച്ചെലവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്.     എന്നിട്ടും മുഖ്യമന്ത്രിയും ധനമന്ത്രിയും മൗനം പാലിക്കുകയാണ്. പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ചു കൊന്നു. അപകടകരമായ സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.അനുച്ഛേദം 293 (2) പ്രകാരം കടമെടുക്കാന്‍ സംസ്ഥാനത്തെ അനുവദിക്കണമെന്ന ആവശ്യം ഇതുവരെ കോടതിക്ക് മുന്നില്‍ എത്താത്തതു കൊണ്ടാണ് കേരളം നല്‍കിയ ഹര്‍ജി ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. നിലവില്‍ കടമെടുപ്പിന്റെ പരിധിയും കഴിഞ്ഞ് കേരളം കടമെടുത്തെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടമെടുക്കാന്‍ കേരളത്തെ അനുവദിച്ചാല്‍ എന്തായിരിക്കും അതിന്റെ ഫലം? അടുത്ത വര്‍ഷത്തെ കടമെടുപ്പ് പരിധിയായ 36,000 കോടിയില്‍ 15,000 കോടി ഈ വര്‍ഷം തന്നെ എടുത്തു കഴിഞ്ഞു. കിഫ്ബിക്ക് വേണ്ടി കടമെടുത്തതും കടമെടുപ്പ് പരിധിയില്‍പ്പെടും.

  അടുത്ത ഒമ്പത് മാസത്തേക്ക് 6,600 കോടി മാത്രം കടമെടുക്കാവുന്ന ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നത്. എടുക്കുന്ന കടം തിരിച്ചടയ്ക്കാനും സാധിക്കുന്നില്ല. കിഫ്ബി ബോണ്ട് 9.72 ശതമാനം പലിശയ്ക്ക് എടുത്തിട്ട് ആറ് ശതമാനം പലിശയ്ക്കാണ് മറ്റൊരു ബാങ്കില്‍ നിക്ഷേപിച്ചത്. കോടികളാണ് സംസ്ഥനത്തിന് നഷ്ടമായത്. ഇന്ത്യയില്‍ തന്നെ കുറഞ്ഞ പലിശയ്ക്ക് പണം കിട്ടുമെന്നിരിക്കെയാണ് വിദേശത്ത് പോയി മസാല ബോണ്ട് വിറ്റത്. ബജറ്റിന് പുറത്ത് നിന്ന് കടമെടുക്കാന്‍ ഉണ്ടാക്കിയ കിഫ്ബി ഇപ്പോള്‍ സംസ്ഥാനത്തിന് ബാധ്യതയായി  മാറി.എന്നാൽ ഇത്തരം പ്രതിസന്ധികൾ അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. പകരം സർക്കാർ സ്വയം പ്രതിരോധിക്കുകയാണ് ചെയ്യുന്നത് .അതേ സമയം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട് . എന്നാൽ കേന്ദ്രത്തെ ഭ്രാന്തമായി കുറ്റം പറഞ്ഞ് നിന്നിടം കുഴിക്കുകയാണ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്.  സർക്കാരിന്റെ സാമ്പത്തിക ഹർജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു കൊടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭരണഘടനാ ബഞ്ചിന്റെ അധികാരം സംബന്ധിച്ച ഒരു സുപ്രധാന ഉത്തരവ് സുപ്രീം കോടതിയിൽ നിന്നുമെത്തിയത്.     അതായത് ഹർജി സംസ്ഥാനത്തിന് എതിരായാൽ അത് നിയമമായി മാറും.  ഇന്നത്തെ സാഹര്യത്തിൽ സുപ്രീം കോടതിയിൽ  നിന്നും അനുകൂല ഉത്തരവുണ്ടാവാൻ  സാധ്യത കുറവാണ്. ഭരണഘടന ബെഞ്ചിെന്റ വിധി കുറഞ്ഞ അംഗബലമുള്ള ബെഞ്ചുകൾക്കും ബാധകമാണെന്ന് സുപ്രീംകോടതി വിധിയിൽ പറഞ്ഞു. ഹരിയാനയിൽ പഞ്ചായത്തുകൾ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് 2022 ഏപ്രിൽ ഏഴിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് തിരിച്ചുവിളിച്ചുകൊണ്ടാണ് നിർണായക നിരീക്ഷണം നടത്തിയത്.ഉടമകൾ കൈവശം വെച്ച പരിധിയിലധികമുള്ള ഭൂമി ഹരിയാന ഭൂ നിയമപ്രകാരം പഞ്ചായത്തുകൾ പൊതു ആവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഈ ഭൂമിയിൽ പൊതു ആവശ്യത്തിന് ഉപയോഗിച്ചശേഷം മിച്ചം വന്ന ഭൂമി ഉടമകൾക്ക് തിരിച്ചുനൽകുകയോ പഞ്ചായത്ത് വിൽപന നടത്തുകയോ ചെയ്തു. ഈ നടപടി ശരിവെച്ചുള്ള പഞ്ചാബ്-ഹരിയാന ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീംകോടതി 2022ൽ വിധി പറഞ്ഞത്.     മിച്ചം വന്ന ഭൂമി വിൽപന നടത്താനോ ആദ്യത്തെ ഉടമകൾക്ക് തിരിച്ചുനൽകാനോ പഞ്ചായത്തുകൾക്ക് അധികാരമില്ലെന്നായിരുന്നു അന്നത്തെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയത്. ഏറ്റെടുത്ത ഭൂമിയിൽ പഞ്ചായത്തുകൾക്ക് ഉടമസ്ഥാവകാശമില്ലെന്നും നിയന്ത്രണാധികാരം മാത്രമാണുള്ളതെന്നും പൊതു ആവശ്യത്തിന് ഉപയോഗിച്ചശേഷം ഭൂമി മിച്ചം വന്നാൽ അത് ഭാവിയിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ, ഉടമകളും പഞ്ചായത്തുകളും വിൽപന നടത്തിയ ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചെടുക്കാൻ ഹരിയാന സർക്കാർ നടപടി സ്വീകരിച്ചിരുന്നു.2022ലെ രണ്ടംഗ ബെഞ്ചിെന്റ വിധി പുനഃപരിശോധിക്കണമെന്ന ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ. 1966ൽ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിെന്റ അടിസ്ഥാനത്തിലാണ് ഹൈകോടതി വിധി പറഞ്ഞത്. അപ്പീൽ പരിഗണിച്ചപ്പോൾ, 1966ലെ വിധിയെ ഹൈകോടതി ആശ്രയിച്ചത്   എന്തുകൊണ്ട് തെറ്റായെന്ന് സുപ്രീംകോടതി ബെഞ്ച് പറയണമായിരുന്നുവെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടന ബഞ്ചിെന്റ വിധി മറ്റ് ബെഞ്ചുകൾക്കും ബാധകമാണെന്ന് പറയാൻ പ്രത്യേക നിയമത്തിെന്റ ആവശ്യമില്ല. അഞ്ചംഗ ഭരണഘടന ബെഞ്ചിെന്റ വിധി രണ്ടംഗ ബെഞ്ച് അവഗണിക്കാൻ പാടില്ലായിരുന്നു. 2022ലെ ഉത്തരവ് പിൻവലിച്ച സുപ്രീംകോടതി, ൈഹകോടതി വിധിക്കെതിരായ അപ്പീൽ ആഗസ്റ്റ് ഏഴിന് പരിഗണിക്കുമെന്നും അറിയിച്ചു.കടമെടുപ്പ് പരിധിയിലെ കേന്ദ്രമാനദണ്ഡങ്ങളെ ചോദ്യം ചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്  സുപ്രീംകോടതിവിട്ടത് സംസ്ഥാനത്തിന് തിരിച്ചടിയായി.  അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ പതിനായിരം കോടി കൂടി അനുവദിച്ച് ഇടക്കാല ആശ്വാസം നല്‍കണമെന്ന് കേരളത്തിന്‍റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല. കോടതി ഇടപെടലിലൂടെ  13608 കോടി ലഭ്യമായത് ചൂണ്ടിക്കാട്ടിയാണ് താല്ക്കാലിക ആശ്വസം നല്‍കാന്‍ ജസ്റ്റിസുമായ സൂര്യകാന്ത് , കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചത്. 
സംസ്ഥാനത്തിന്‍റെ  സാമ്പത്തിക സ്വയംഭരണത്തില്‍ കേന്ദ്രം കൈകടത്തുന്നുവെന്ന കേരളത്തിന്‍റെ പ്രധാന  ഹര്‍ജി വിശാലമായ അര്‍ഥത്തില്‍ പരിഗണിക്കേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്.  അതേ സമയം അടിയന്തിരമായി പതിനായിരം കോടി കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിന്  അനുകൂലമായ ഉത്തരവുണ്ടായില്ല.  കോടതി ഇടപെടലിലൂടെ കേരളത്തിന് 13608 കോടി ലഭിച്ചുവെന്നതും കേന്ദ്രം അയ്യായിരം കോടതി കൂടി വാഗ്ദാനം ചെയ്തിരുന്നവെന്നതും ചൂണ്ടിക്കാട്ടിയാണ് താല്ക്കാലിക ആശ്വാസം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. തന്നെയുമല്ല  അടിയന്തിര ആവശ്യമെന്ത് എന്നത് കോടതിയെ ബോധ്യപ്പെടുത്താന്‍ കോടികള്‍ ചിലവാക്കി അഭിഭാഷകനെ ഇറയിക്കിയിട്ടും കേരളത്തിനാകാത്തതും കേന്ദ്രത്തിന്‍റെ വാദങ്ങളെ ഒരു പരിധിവരെ സാധൂകരിക്കുന്നതായി. 

ഭരണഘടനയുടെ 293 അനുച്ഛേദ പ്രകാരമാണ് സംസ്ഥാനങ്ങളു‍ടെ കടമെടുപ്പ് പരിധി തീരുമാനിക്കുന്നത്. ഈ അനുച്ഛേദം ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ല എന്നതും ചൂണ്ടിക്കാട്ടിയാണ് പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിലേക്ക് വിട്ടത്   കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം,  സംസ്ഥാനത്തിന്‍റെ കടമെടുപ്പ് എങ്ങനെ, മാനദണ്ഡങ്ങള്‍ എങ്ങനെ , കഴിഞ്ഞകാലങ്ങളില്‍ എടുക്കാത്ത പരിധി പിന്നീട് കടമെടുക്കാന്‍ ഉപയോഗിക്കാമോ, സംസ്ഥാനത്തിന് കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയെ ബാധിക്കുമോ തുടങ്ങിയ വിഷയങ്ങളാവും ഭരണഘടനാ ബെ‍ഞ്ച് പരിഗണിക്കുക .   ഭരണഘടനാ ബെഞ്ചിൽ നിന്നും തീരുമാനമെത്താൻ വർഷങ്ങളെടുക്കും.      കേസ് ഭരണഘടനാ ബെഞ്ചിന് പോയതോടെ ബാലഗോപാൽ തീർത്തും പ്രതിസന്ധിയിലായി. മുഖ്യമന്ത്രി ഇതിൽ തീർത്തും ദുഃഖിതനല്ല. അദ്ദേഹത്തെ ഇത്തരം കാര്യങ്ങളൊന്നും ബാധിക്കുന്നതേയില്ല. അതേസമയം കേന്ദ്രത്തെ പിണക്കാതിരുന്നെങ്കിൽ കേരളത്തിന് തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാമായിരുന്നു . 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍  (4 hours ago)

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് നീട്ടി  (4 hours ago)

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ ആരംഭിക്കുന്നു  (4 hours ago)

റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍: നാട്ടുകാരുടെ സംശയം ശരിവച്ച് പൊലീസ്  (4 hours ago)

താത്കാലിക ജീവനക്കാരി വ്യാജ ഒപ്പിട്ട് സ്‌കൂളിന്റെ പി.ടി.എ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍  (5 hours ago)

തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ  (5 hours ago)

ചാറ്റ് വലിച്ച് പുറത്തിട്ട ഫെനിയെ തൂക്കി.. വീട് വളഞ്ഞ് അറസ്റ്റ് വീണ്ടും കത്തിച്ച് ഫെനി കോടതിയിൽ കാണാം വാ...!കൊള്ളേണ്ടിടത്ത് കൊണ്ടു  (6 hours ago)

മോഡിഫൈ ചെയ്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ആര്: അമിതവേഗത്തില്‍ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമം  (6 hours ago)

ജനുവരി 12ന് രാവിലെ 8.15ന്‌സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി...! ഇന്നലെ പുലർച്ച് മരണം..! 30-ന് വിദേശത്ത് പോകാനിരുന്ന അമ്മ, കഴിഞ്ഞ അഴച്ച് വീട്ടിൽ വഴക്ക് ? ഗതികെട്ട് അയോ  (6 hours ago)

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് റിമാന്‍ഡില്‍  (6 hours ago)

അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ടു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്  (7 hours ago)

ഈ ഒറ്റ രാത്രി കൂടി സെല്ലിൽ രാഹുൽ കിടന്നാൽ മതി രാത്രിക്ക് രാത്രി കേസ് മാറും..! പൂങ്കുഴലിയെ ഒറ്റി കാനഡക്കാരി..?  (7 hours ago)

ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി  (7 hours ago)

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (7 hours ago)

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (7 hours ago)

Malayali Vartha Recommends