പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

അമരാവതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ 19 വയസ്സുകാരന്‍ അറസ്റ്റിലായി. അമരാവതി സ്വദേശിയായ അയന്‍ അഹമ്മദ് തന്‍വീര്‍ ആണ് പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ പക്കല്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇയാളുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടേതടക്കം 350ലധികം അശ്ലീല വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. വന്‍തോതില്‍ പെണ്‍കുട്ടികളെ ഇയാള്‍ വലയിലാക്കി ചൂഷണം ചെയ്തിരുന്നതായാണ് പ്രാഥമിക വിവരം. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല, നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഭീഷണിപ്പെടുത്തി ഇരയാക്കിയതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതിക്ക് പിന്നില്‍ കൂടുതല്‍ സംഘങ്ങള്‍ ഉണ്ടോ എന്നും മറ്റാരെങ്കിലും ഈ ചതിക്കുഴിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി.
https://www.facebook.com/Malayalivartha
























