എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ
എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. കുന്നുകരയിലും ചെങ്ങമനാട്ടും ഒമ്പത് കേസുകൾ സ്ഥിരീകരിച്ചു. 19 പേർ നിരീക്ഷണത്തിലായി. കുന്നുകര പഞ്ചായത്തിൽ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 24 പേരിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെങ്ങമനാട്ടിൽ നാല് പേരും ചികിത്സ തേടി.
ബാധിത പ്രദേശങ്ങളിൽ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ചിക്കുൻഗുനിയയുടെ പ്രധാന ലക്ഷണങ്ങളിൽ പെട്ടന്നുള്ള ഉയർന്ന പനി, സന്ധികളിൽ കടുത്ത നീർവീക്കം, വേദന (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ എന്നിവയിൽ), പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളിൽ ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവ ഉൾപ്പെടുന്നു. ലക്ഷണങ്ങൾ കണ്ടാൽ, രോഗി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടുകയും സ്വയം ചികിത്സ ഒഴിവാക്കുകയും വേണമെന്നും അധികൃതർ നിർദേശിച്ചു.
https://www.facebook.com/Malayalivartha
























